- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പബ്ലിക്ക് ദിനത്തിൽ 'എബൈഡ് വിത്ത് മീ' ഇനി മുഴങ്ങില്ല; ഗാന്ധിജിയുടെ പ്രിയഗാനത്തെ പരേഡിൽ നിന്നൊഴിവാക്കി കേന്ദ്രസർക്കാർ; അമർജവാൻ ജ്യോതിക്ക് പിന്നാലെ പുതിയ തീരുമാനവുമായി കേന്ദ്രം
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിലെ 'ബീറ്റിങ് റിട്രീറ്റ്' ചടങ്ങ് അവസാനിക്കുന്നതിനുള്ള സൂചന നൽകുന്ന എബൈഡ് വിത്ത് മീ (എനിക്കൊപ്പം) എന്നു തുടങ്ങുന്ന ഗാനം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനമായിരുന്നു ഇത്. ട്യൂണുകളല്ലാതെ ചടങ്ങിൽ ഉപയോഗിച്ചിരുന്ന ഒരേയൊരു ഗാനവും എബൈഡ് വിത്ത് മീ എന്ന ഈ ഗാനമായിരുന്നു.ഒരു നൂറ്റാണ്ടു പഴക്കമുള്ള സൈനിക ഗാനമാണ് ഇത്.
യുദ്ധത്തിന് അന്ത്യം കുറിച്ച് സൈനികർ ആയുധങ്ങളുമേന്തി യുദ്ധക്കളത്തിൽ നിന്ന് പിൻവാങ്ങി പോരാട്ടത്തിന് വിരാമമിടുന്ന ഗാനമാണ് ഒഴിവാക്കുക. ഇതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സൈനിക പാരമ്പര്യവും ഇല്ലാതാകും. ട്യൂണുകൾ ഇല്ലാതെ ചടങ്ങിൽ ഉപയോഗിച്ചിരുന്ന ഒരേയൊരു ഗാനവും ഇതായിരുന്നു.
ഡൽഹിയിലെ വിജയ് ചൗക്കിൽ ജനുവരി 29-നാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടത്തുന്നത്. ഇതോടെ റിപ്പബ്ലിദ് ദിനാഘോഷങ്ങൾ ഔദ്യോഗികമായി അവസാനിക്കും. കൊളോണിയൽ ഭരണകാലത്താണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങിന്റെ ഉദ്ഭവം. എന്നാൽ ചടങ്ങിൽ ഉപയോഗിച്ചിരുന്ന എല്ലാ പാശ്ചാത്യ ഗാനങ്ങൾക്കും പകരം ഇന്ത്യൻ ട്യൂണുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
ഈ വർഷം ആറു ബാന്റുകളിൽ നിന്നായി 44 ബ്യൂഗിളുകൾ, 75 ഡ്രമ്മുകൾ, 16 ട്രെംപറ്റുകൾ എന്നിവയുടെ സഹായത്തോടെ 25 ട്യൂണുകൾ ചടങ്ങിൽ വായിക്കും. സാരേ ജഹാൻ സെ അച്ഛാ എന്ന ഗാനത്തിന്റെ ട്യൂണോടെയാണ് ചടങ്ങിന് സമാപനം കുറിക്കുക.
ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി തൊട്ടടുത്തെ ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയിലേക്ക് ലയിപ്പിച്ചത് രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. ചരിത്രത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. വീരജവാന്മാർക്ക് വേണ്ടിയുള്ള അനശ്വര ജാല അണച്ചതു ദുഃഖകരമായ കാര്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്ര നീക്കത്തെ എതിർത്തും പിന്തുണച്ചും മുൻ സൈനിക ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ