- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുപക്ഷത്ത് എത്തിയാൽ വിഎസിനെ കാമഭ്രാന്തനെന്നോ ഞരമ്പ് രോഗിയെന്നോ വിളിച്ചാലും ക്ഷമിക്കും; പത്തനാപുരത്തെ 2011ലെ അധിക്ഷേപത്തിൽ ഗണേശിനോട് സിപിഐ(എം) പൊറുത്തു; കേസ് പിൻവലിച്ചതിൽ പാർട്ടിയിൽ ഭിന്നസ്വരവും
പത്തനാപുരം: പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവവുമായി ബന്ധപ്പെട്ട് കെബി ഗണേശ്കുമാറി നെതിരേ സിപിഐ എം നൽകിയ കേസ് പിൻവലിച്ചു. പത്തനാപുരം മാർക്കറ്റ് ജംഗ്ഷനിൽ വച്ച് നടന്ന പൊതുപരിപാടിയിലായിരുന്നു കെ.ബി ഗണേശ് കുമാർ അച്യുതാനന്ദനെ അധിക്ഷേപിച്ച് സംസാരിച്ചത്. ഡിവൈഎഫ്‌ഐ നേതാവ് സജീഷാണ് ഗണേശിനെതിരെ പുനലൂർ കോടതിയിൽ പരാതി നൽകിയത്. 2011 നവംബർ 27ന് ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ വനംമന്ത്രിയായിരിക്കെ പത്തനാപുരത്ത് നടന്ന യുഡിഎഫിന്റെ രാഷ്്ട്രീയ വിശദീകരണ യോഗത്തിൽ വച്ചാണ് അച്യുതാനന്ദനെതിരെ ഗണേശ്‌കുമാർ മോശം പരാമർശം നടത്തിയത്. അന്ന് ചീഫ് വിപ്പായിരുന്ന പി.സി. ജോർജും യോഗത്തിൽ പങ്കെടുത്തിരുന്നു. നിയമസഭയിൽ ഉൾപ്പെടെ ഈ വിവാദം ഏറെ ചർച്ചയായി. 2011 നവംബർ 27 തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ വനം മന്ത്രിയായിരിക്കെ പത്തനാപുരത്ത് നടന്ന യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ വച്ചായിരുന്നു അച്ചുതാനന്ദനെ ഗണേശൻ കടന്നാക്രമിച്ചത്. പത്തനാപുരം മാർക്കറ്റ് ജംഗ്ഷനിൽ വച്ച് നടന്ന
പത്തനാപുരം: പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവവുമായി ബന്ധപ്പെട്ട് കെബി ഗണേശ്കുമാറി നെതിരേ സിപിഐ എം നൽകിയ കേസ് പിൻവലിച്ചു. പത്തനാപുരം മാർക്കറ്റ് ജംഗ്ഷനിൽ വച്ച് നടന്ന പൊതുപരിപാടിയിലായിരുന്നു കെ.ബി ഗണേശ് കുമാർ അച്യുതാനന്ദനെ അധിക്ഷേപിച്ച് സംസാരിച്ചത്.
ഡിവൈഎഫ്‌ഐ നേതാവ് സജീഷാണ് ഗണേശിനെതിരെ പുനലൂർ കോടതിയിൽ പരാതി നൽകിയത്. 2011 നവംബർ 27ന് ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ വനംമന്ത്രിയായിരിക്കെ പത്തനാപുരത്ത് നടന്ന യുഡിഎഫിന്റെ രാഷ്്ട്രീയ വിശദീകരണ യോഗത്തിൽ വച്ചാണ് അച്യുതാനന്ദനെതിരെ ഗണേശ്‌കുമാർ മോശം പരാമർശം നടത്തിയത്. അന്ന് ചീഫ് വിപ്പായിരുന്ന പി.സി. ജോർജും യോഗത്തിൽ പങ്കെടുത്തിരുന്നു. നിയമസഭയിൽ ഉൾപ്പെടെ ഈ വിവാദം ഏറെ ചർച്ചയായി.
2011 നവംബർ 27 തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ വനം മന്ത്രിയായിരിക്കെ പത്തനാപുരത്ത് നടന്ന യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ വച്ചായിരുന്നു അച്ചുതാനന്ദനെ ഗണേശൻ കടന്നാക്രമിച്ചത്. പത്തനാപുരം മാർക്കറ്റ് ജംഗ്ഷനിൽ വച്ച് നടന്ന പൊതുപരിപാടിയിലായിരുന്നു അത്. അച്യുതാനന്ദന് ഞരമ്പ് രോഗമാണന്നും കാമഭ്രാന്ത് ആണന്നു മാണ് ഗണേശൻ പറഞ്ഞത്. ഒരു പ്രായം കഴിഞ്ഞാൽ പറ്റാത്ത കാര്യങ്ങളെ കുറിച്ച് വിഷമ ഉണ്ടാകും പിന്നെ അതിനെ കുറിച്ചായിരിക്കും സംസാരം മറ്റുള്ളവരെ കള്ളനെന്ന് വിളിക്കുന്ന അച്ച്യുതാനന്ദന്റെ വീട്ടിലാണ് ഏറ്റവും വലിയ കള്ളനുള്ളതെന്നും, മകൻ ജയിലിലാകുന്ന ദിവസം അച്യുതാനന്ദൻ കരയുമെന്നും ഗണേശ്‌കുമാർ പറഞ്ഞിരുന്നു.
അന്ന് ചീഫ് വിപ്പായിരുന്ന പിസി ജോർജും യോഗത്തിൽ പങ്കെടുത്തിരുന്നു. ഗണേശിന്റെ പ്രസ്താവന വൻ വിവാദമായി. സിപിഐ(എം) ഗണേിനെതിരെ രംഗത്തുവന്നു. ഇതേ കുറിച്ച് ഓരോരുത്തരും അവരുടെ സംസ്‌കാരത്തിനനുസരിച്ചാണ് സംസാരിക്കുന്നതെന്നായിരുന്നു അച്യുതാനന്ദന്റെ പ്രതികരണം. അതേസമയം ഗണേശ് കുമാറിന്റെ പ്രസ്താവനയെ രൂക്ഷമായി അപലപിച്ച് ഡിവൈഎഫ്ഐ, എ.ഐ.വൈ.എഫ് അടക്കമുള്ള ഇടതുപക്ഷ യുവജന സംഘടനകൾ രംഗത്തെത്തി. പ്രസ്താവന അങ്ങേയറ്റം ഹീനവും ഗണേശിന്റെ സംസ്‌കാരം വെളിപ്പെടുത്തുന്നതുമാണെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കിയിരുന്നു.
തുടർന്ന് ഡിവൈഎഫ്‌ഐ നേതാവ് സജീഷ് ഗണേശനെതിരെ പുനലൂർ കോടതിയിൽ പരാതിയും നൽകി. പ്രതിഷേധം കടുത്തതോടെ പിന്നീട് സംഭവത്തിൽ ഗണേശൻ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് യുദ്ധം മുറുകിയതോടെ രാഷ്ട്രീയ ശത്രുക്കൾ കേസ് വലിച്ചിട്ടു. എന്നാൽ ഗണേശ് സിപിഐ(എം) നേതൃത്വം ഇടപെട്ട് കേസ് പിൻവലിപ്പിച്ചു. യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയ സാഹചര്യത്തിലാണ് ഇത്. പക്ഷെ ഇതിനെതിരെ പാർട്ടിക്കുള്ളിൽ ശക്തമായ ചേരിതിരിവ് ഉടലെടുത്തട്ടുണ്ട്. കേസ് പിൻവലിച്ചത് തെറ്റായി എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.