തിരുവനന്തപുരം: ലഹരി മരുന്ന് കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന വ്‌ലോഗർ മട്ടാഞ്ചേരി മർട്ടിന്റെ പ്രതികരണത്തിന്റെ വീഡിയോ പുറത്ത് വന്ന സംഭവത്തിൽ ഉദ്യഗസ്ഥർക്കെതിരെ നടപടി വന്നേക്കും. ഇക്കാര്യത്തിൽ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെങ്കിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി. കുട്ടികളിലെ ലഹരി ഉപയോഗം ഇല്ലാതാക്കാൻ സംസ്ഥാനത്ത് ശക്തമായ ബോധവത്കരണം നടത്തുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. എൻസിസി സ്റ്റുഡൻസ് പൊലീസ് എന്നിവരടക്കം ഉള്ളവരെ ഉൾപ്പെടുത്തി വിപുലമായ പ്രചാരണ പരിപാടി നടത്തും. സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ചതിന് അറസ്റ്റിലായ വ്‌ലോഗറുടെ ദൃശ്യം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രതി എക്‌സൈസ് വിഭാഗത്തിന്റെ കസ്റ്റഡിയിലിരിക്കെ എക്‌സൈസ് ഓഫീസിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ കേസിലാണ് ഇപ്പോൾ അന്വേഷണം തുടങ്ങിയിരിക്കുന്നത്. എക്‌സൈസ് വിജിലൻസ് എസ് പിക്കാണ് അന്വേഷണ ചുമതല. സംസ്ഥാന എക്‌സൈസ് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.

കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ച വ്‌ളോഗർ എക്‌സൈസിന്റെ പിടിയിലായത്. കൊച്ചിയിലെ ഓഫീസിലെത്തിച്ച പ്രതി കഞ്ചാവ് ലഹരിയിൽ ഉദ്യോഗസ്ഥരോട് കഞ്ചാവിന്റെ ഗുണങ്ങളെപ്പറ്റി വിവരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിനാണ് കഞ്ചാവ് ലഹരിയിൽ റാപ്പ് ഗാനത്തിന്റെ ശൈലിയിൽ കഞ്ചാവിന്റെ ഗുണം എക്‌സൈസ് ഓഫിസിനുള്ളിൽ വെച്ച് വിവരിച്ചത്.

എക്‌സൈസ് ഉദ്യോഗസ്ഥരോടാണ് താനൊരു രോഗിയാണ്, അതുകൊണ്ടാണ് കഞ്ചാവ് ഇപയോഗിക്കുന്നതെന്ന് ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പറഞ്ഞത്. കഞ്ചാവ് ഉപയോഗിക്കുന്നവരെ പീഡിപ്പക്കരുതെന്നും ഇയാൾ വാദിച്ചു. കഞ്ചാവ് ഭൂമിയിൽ വിത്ത് വീണ് മുളയ്ക്കുന്നതാണ്. എല്ലാ രോഗങ്ങൾക്കുള്ള മരുന്നാണ്. തന്റെ മരണം വരെ കഞ്ചാവ് ഉപയോഗിക്കുമെന്നും ഇയാൾ എക്‌സൈസ് സംഘത്തോട് പറഞ്ഞു. കഞ്ചാവ് തന്റെ രക്തവും ജീവനുമാണ്. കഞ്ചാവ് വിഷമല്ല. കഞ്ചാവ് തെറ്റായിട്ട് തോന്നിയിട്ടില്ല. അത് മയക്കുമരുന്നല്ല. മനുഷ്യനാണ് ഏറ്റവും വിഷം. ഞാൻ പ്രകൃതി സ്‌നേഹിയാണ്' എന്നും ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പറഞ്ഞു.

കഞ്ചാവ് ലഹരിയിലാണ് ഇയാൾ സംസാരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് യൂട്യൂബ് വ്‌ളോഗറായ പ്രാൻസിസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്തത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ എക്‌സൈസ് സംഘം വ്‌ളോഗറെ അറസ്റ്റ് ചെയ്തു.

കോർപ്പറേറ്റ് കമ്പനികളിലും പ്രൈവറ്റി ലിമിറ്റഡ് കമ്പനികളിലും , ഐറ്റി പ്രോഫഷണലുകൾക്കും മോട്ടിവേഷൻ ക്ലാസ് എടുക്കുന്ന കേമനാണ് മാർട്ടിൻ, അൻപതിനായിരം രൂപയാണ് മാർട്ടിന്റെ മോട്ടിവേഷൻ ക്ലാസിന്റെ ഫീസ്. ക്രോയോഷ്യയിലെ സൂപ്പർ റ്റാലൻഡ് എന്ന പ്രോഗ്രാമിലെത്തി ചുവട് വെച്ചും തന്റെ ജീവിതകഥ പറഞ്ഞും ജഡ്ജസിന്റെയും വായ് പൊളിപ്പിച്ച ഫ്രീക്കനാണ് മാർട്ടിൻ. മഴവിൽ മനോരമയിലെ നായികാ നായകനിൽ എത്തി ശ്രദ്ധേയമായ പ്രകടനം നടത്തി മലയാളിയുടെ മുക്തകണ്ഠ പ്രശംസ നേടീയ താരമാണ്, സാജിദ് യഹിയയുടെ ഷെയിൻ നിഗം നായകനാകുന്ന ഖൽബ് എന്ന പുതിയ ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് താൻ എന്നാണ് അടുത്ത കാലത്ത് ഒരു ടോക്ക്‌ഷോയിൽ എത്തിയ മട്ടാഞ്ചേരി മാർട്ടിൻ പറഞ്ഞത്.

ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിയായ പിതാവിന്റെയും ചെറിയകുട്ടികൾക്ക് ട്യൂഷൻ എടുക്കുകയും ചെയ്യ്തിരുന്ന അമ്മയുടെയും മകനായിട്ടാണ് ഫ്രാൻസിസ് നെവിൻ അഗസ്റ്റിന്റെ ജനനം. പഠിക്കാൻ മിടുക്കനായ മണ്ടനായിരുന്നു എന്നാണ് മാർട്ടിൻ തന്നെ പറ്റി പറയുന്നത്. ഇങ്ങനയോ തട്ടിമുട്ടി പ്ലസ് ടു പാസായ മാർട്ടിൻ കൊച്ചിയിൽ സുഹൃത്തുക്കളുമായി അടിച്ച് പൊളിച്ച് നടക്കുന്ന കാലത്താണ് പ്യാട്ട്രിക്ക് എന്ന ബന്ധു മാർട്ടിനെ കപ്പലിൽ ജോലിയക്ക് അയക്കാം എന്ന് പറഞ്ഞ് എത്തിയത്.

അക്കാലത്ത് സൈക്കിളിൽ ചാള വിൽക്കുക എന്നതാണ് സ്വപ്നം എന്ന് പറഞ്ഞു നടന്ന മാർട്ടിനെ പിതാവ് കപ്പലിലേക്ക് ജോലിക്ക് അയച്ചു. കൊച്ചിയിൽ കറങ്ങി നടന്ന ഇയാൾക്ക് ആദ്യമൊന്നും കപ്പലിലേ ജോലി സെറ്റായിരുന്നില്ല എന്നാൽ വീട്ടിലെ അവസ്ഥയും കപ്പലിൽ കിട്ടുന്ന ശബളവും മാർട്ടിനെ കപ്പലിൽ പിടിച്ചു നിർത്തി. എട്ട് കൊല്ലം കപ്പലിൽ ജോലി നോക്കിയ മാർട്ടിൻ എൺപതിനായിരം രൂപയോളം ശബളം വാങ്ങിക്കുന്ന മിടുക്കനായ ജോലിക്കാരനായിരുന്നു. ലീവിന് നാട്ടിലെത്തുന്ന മാർട്ടിനെ നാട്ടുകാരും കൂട്ടുകാരും ചുമന്നു കൊണ്ട് നടന്നു എന്നാണ് മാർട്ടിന്റെ തന്റെ വാക്കുകൾ.