- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിക്കിടന്നപ്പോൾ പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചു മാറ്റിയെന്ന് ഗംഗേശാനന്ദ; പത്തു ലക്ഷം കൈപ്പറ്റിയത് വയനാട്ടിലെ സ്ഥലത്തിന് അഡ്വാൻസ് നൽകാൻ; തിരുവനന്തപുരം പൊലീസ് ക്യാമ്പിന് മുന്നിലും വർഷങ്ങൾക്ക് മുൻപ് സ്വാമിക്ക് ചായക്കട; റിയൽ എസ്റ്റേറ്റ് ബിസിനസിലെ ഇടനിലക്കാരെ തേടി പൊലീസ്
തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട് ചികിത്സയിൽ കഴിയുന്ന സ്വാമി ഗംഗേശാനന്ദ പെൺകുട്ടിയുടെ വീട്ടുകാരുമായി സൗഹൃദത്തിലായതും പണം തട്ടിയെടുത്തതും ഏക്കർ കണക്കിന് ഭൂമി വാങ്ങി നൽകാമെന്ന വാഗ്ദാനം നൽകി. വയനാട്ടിൽ തുച്ഛമായ വിലയ്ക്ക് ഏക്കറുകണക്കിന് വസ്തുക്കൾ വാങ്ങി നൽകാമെന്ന് മോഹിപ്പിച്ച ഇയാൾ ഇതിന് അഡ്വാൻസ് നൽകാനെന്ന പേരിലാണ് ഇയാൾ പണം വാങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്തരത്തിൽ പത്തുലക്ഷം രൂപയാണ് സ്വാമി കൈപ്പറ്റിയത്. ഇടയ്ക്ക് പെൺകുട്ടിയുടെ സുഹൃത്തിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാജേഷെന്ന ഇടനിലക്കാരനും സ്വാമിയുടെ വസ്തു ഇടപാടിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഇയാളെപ്പറ്റിയും പൊലീസ് അന്വേഷിച്ചുവരികയാണ്. വയനാട്ടിൽ കൃഷിക്ക് അനുയോജ്യമായ സ്ഥലത്തിനാണ് അഡ്വാൻസ് നൽകിയതെന്നാണ് സ്വാമി പെൺകുട്ടിയുടെ കുടുംബത്തോട് പറഞ്ഞിരിക്കുന്നത്. സ്വാമിയെ അത്രയ്ക്ക് വിശ്വാസമായതിനാൽ ഈ സ്ഥലം കാണാൻ പോലും പെൺകുട്ടിയുടെ വീട്ടുകാർ തയ്യാറായില്ല. അതേസമയം വീട്ടുകാരിൽ നിന്ന് വാങ്ങിയ
തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട് ചികിത്സയിൽ കഴിയുന്ന സ്വാമി ഗംഗേശാനന്ദ പെൺകുട്ടിയുടെ വീട്ടുകാരുമായി സൗഹൃദത്തിലായതും പണം തട്ടിയെടുത്തതും ഏക്കർ കണക്കിന് ഭൂമി വാങ്ങി നൽകാമെന്ന വാഗ്ദാനം നൽകി.
വയനാട്ടിൽ തുച്ഛമായ വിലയ്ക്ക് ഏക്കറുകണക്കിന് വസ്തുക്കൾ വാങ്ങി നൽകാമെന്ന് മോഹിപ്പിച്ച ഇയാൾ ഇതിന് അഡ്വാൻസ് നൽകാനെന്ന പേരിലാണ് ഇയാൾ പണം വാങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്തരത്തിൽ പത്തുലക്ഷം രൂപയാണ് സ്വാമി കൈപ്പറ്റിയത്.
ഇടയ്ക്ക് പെൺകുട്ടിയുടെ സുഹൃത്തിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാജേഷെന്ന ഇടനിലക്കാരനും സ്വാമിയുടെ വസ്തു ഇടപാടിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഇയാളെപ്പറ്റിയും പൊലീസ് അന്വേഷിച്ചുവരികയാണ്.
വയനാട്ടിൽ കൃഷിക്ക് അനുയോജ്യമായ സ്ഥലത്തിനാണ് അഡ്വാൻസ് നൽകിയതെന്നാണ് സ്വാമി പെൺകുട്ടിയുടെ കുടുംബത്തോട് പറഞ്ഞിരിക്കുന്നത്. സ്വാമിയെ അത്രയ്ക്ക് വിശ്വാസമായതിനാൽ ഈ സ്ഥലം കാണാൻ പോലും പെൺകുട്ടിയുടെ വീട്ടുകാർ തയ്യാറായില്ല. അതേസമയം വീട്ടുകാരിൽ നിന്ന് വാങ്ങിയ പണം വസ്തുവാങ്ങാനായി ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യം സ്വാമിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലെ വ്യക്തമാകൂ. ഭൂമി വാങ്ങാനുള്ള ബാക്കി പണത്തെ സംബന്ധിച്ച് സംസാരിക്കാനായാണ് സംഭവദിവസം ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തിയതെന്നും സൂചനയുണ്ട്.
ബിക്കാനീർ കൊച്ചുവേളി എക്സ്‌പ്രസിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയ സ്വാമിയെ പെൺകുട്ടിയുടെ സഹോദരനാണ് ബൈക്കിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയാൽ സ്വാമിക്കായി അനുവദിച്ചിട്ടുള്ള മുറിയിലും പൂജാമുറിയിലുമാണ് സ്വാമിയുടെ വാസം. തിരുവനന്തപുരത്തെത്തിയാൽ തന്നെ കാണാനെത്തുന്നവരുമായി മുറിയിൽ കൂടിക്കാഴ്ച നടത്തുന്ന സ്വാമി പിന്നീട് അധിക സമയവും പൂജാമുറിയിൽ പൂജയും ധ്യാനവുമായാണ് കഴിയുക.
ഇതിനിടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന സ്വാമിയെ ഇന്നലെ പ്ലാസ്റ്റിക്ക് സർജറി, യൂറോളജി വിഭാഗം ഡോക്ടർ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോൾ മാറ്റമുണ്ടെന്നും സ്വാമി ഡോക്ടർമാരോട് പറഞ്ഞു. ഉറങ്ങി കിടന്നപ്പോൾ പെൺകുട്ടി തന്റെ ജനനേന്ദ്രിയം മുറിച്ചതാണെന്നാണ് സ്വമി ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ സ്വയം മുറിച്ചതാണെന്നായിരുന്നു നേരത്തെ സ്വാമി പൊലീസിനോട് പറഞ്ഞിരുന്നത്.
സ്വാമിയുടെ ജനനേന്ദ്രിയത്തിലൂടെയുള്ള രക്തയോട്ടം രണ്ട് ദിവസം കൂടി നിരീക്ഷിക്കേണ്ടതുണ്ടെന്നും, സ്വാമി ആരോഗ്യവാനാണെന്നും ഡോക്ടർമാർ അറിയിച്ചു. സ്വാമി ആരോഗ്യ നില വീണ്ടെടുക്കുന്ന മുറയ്ക്ക് ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുംമുഖം അസി.കമ്മിഷണർ അജിത് കുമാർ അറിയിച്ചു.
നന്ദാവനം എ. ആർ ക്യാമ്പിന് മുന്നിൽ വർഷങ്ങൾക്ക് മുമ്പ് ചായക്കട നടത്തിയിരുന്ന ഹരി സ്വാമിയായി വേഷപ്രച്ഛന്നനായി മാറിയശേഷമുണ്ടായ മുഴുവൻ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പന്മന ആശ്രമം,കോലഞ്ചേരിയിലെ വീട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടർന്നുവരികയാണ്. കസ്റ്റഡിയിൽ വാങ്ങിയശേഷം സ്വാമിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. നാട്ടിൽ നിരവധി പേർക്കാണ് സ്വാമി പണം തട്ടിയതായി പരാതിയുള്ളത്.അതിൽ സ്വന്തം അനുജനും ഉൾപ്പെടുന്നു. ചിട്ടി പിടിച്ച് പണം തട്ടുകയായിരുന്നു സ്വാമിയുടെ പ്രധാന തട്ടിപ്പ്.