- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തിൽ പറഞ്ഞിരിക്കുന്നത് അയ്യപ്പദാസ് ലിംഗം മുറിച്ചെന്ന്; ശബ്ദരേഖയിൽ പറയുന്നത് താൻ തന്നെ മുറിച്ചെന്ന്; സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുറുമാറ്റം സംശയത്തിന്റെ നിഴലിൽ
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചത് താനെന്ന് വെളിപ്പെടുത്തി പെൺകുട്ടി. സ്വാമിയുടെ ലിംഗം മുറിയുമെന്ന് കരുതിയല്ല കത്തിവീശിയതെന്നും പെൺകുട്ടി അഭിഭാഷകനോട് പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും തമ്മിൽ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും പെൺകുട്ടി പറയുന്നുണ്ട്. കാമുകൻ അയ്യപ്പദാസ് ആണ് ഗൂഢാലോചന നടത്തിയത്. കത്തി എത്തിച്ചുനൽകിയതും അയ്യപ്പദാസ് തന്നെ. പൊലീസ് പറഞ്ഞതനുസരിച്ചാണ് സ്വാമിക്കെതിരെ മൊഴി നൽകിയതെന്നും പെൺകുട്ടി പറയുന്നുണ്ട്. അതേസമയം, ഫോൺ സംഭാഷണവും ഇന്നലെ കോടതിയിൽ സമർപ്പിച്ച കത്തും തമ്മിൽ പൊരുത്തക്കേടുണ്ട്. നീതന്നെ ചെയ്താൽ മതി എന്നു പറഞ്ഞ് അയ്യപ്പദാസ് തന്നെ നിർബന്ധിക്കുകയായിരുന്നെന്നും പെൺകുട്ടി പറയുന്നു. സ്വാമി തന്നെ കണ്ട് വളരെ സന്തോഷത്തിലായിരുന്നു. തോളിൽ തട്ടിയിട്ട് എന്റെ കുഞ്ഞ് വന്നല്ലോ എന്നു പറഞ്ഞ് എന്റെ തോളിൽ തട്ടി. പിന്നീട് അടുത്തിരുന്ന് കുറെ നേരം സംസാരിച്ചെന്നും സംഭാഷണത്തിൽ പറയുന്നു. അയ്യപ്പദാസ് ആണ് കത്തി കൈയിൽ തന്നത്. അയാൾ എന്നെക്കൊണ്
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചത് താനെന്ന് വെളിപ്പെടുത്തി പെൺകുട്ടി. സ്വാമിയുടെ ലിംഗം മുറിയുമെന്ന് കരുതിയല്ല കത്തിവീശിയതെന്നും പെൺകുട്ടി അഭിഭാഷകനോട് പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും തമ്മിൽ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും പെൺകുട്ടി പറയുന്നുണ്ട്.
കാമുകൻ അയ്യപ്പദാസ് ആണ് ഗൂഢാലോചന നടത്തിയത്. കത്തി എത്തിച്ചുനൽകിയതും അയ്യപ്പദാസ് തന്നെ. പൊലീസ് പറഞ്ഞതനുസരിച്ചാണ് സ്വാമിക്കെതിരെ മൊഴി നൽകിയതെന്നും പെൺകുട്ടി പറയുന്നുണ്ട്. അതേസമയം, ഫോൺ സംഭാഷണവും ഇന്നലെ കോടതിയിൽ സമർപ്പിച്ച കത്തും തമ്മിൽ പൊരുത്തക്കേടുണ്ട്.
നീതന്നെ ചെയ്താൽ മതി എന്നു പറഞ്ഞ് അയ്യപ്പദാസ് തന്നെ നിർബന്ധിക്കുകയായിരുന്നെന്നും പെൺകുട്ടി പറയുന്നു. സ്വാമി തന്നെ കണ്ട് വളരെ സന്തോഷത്തിലായിരുന്നു. തോളിൽ തട്ടിയിട്ട് എന്റെ കുഞ്ഞ് വന്നല്ലോ എന്നു പറഞ്ഞ് എന്റെ തോളിൽ തട്ടി. പിന്നീട് അടുത്തിരുന്ന് കുറെ നേരം സംസാരിച്ചെന്നും സംഭാഷണത്തിൽ പറയുന്നു.
അയ്യപ്പദാസ് ആണ് കത്തി കൈയിൽ തന്നത്. അയാൾ എന്നെക്കൊണ്ട് എല്ലാ ചെയ്യിക്കുകയായിരുന്നു. കത്തിവീശുക മാത്രമാണ് ചെയ്തത്. ചെറിയ മുറിവുണ്ടായെന്നാണ് കരുതിയത്. അല്ലാതെ ലിംഗം മുറിയുന്ന തരത്തിൽ താൻ ഒന്നും ചെയ്തിട്ടില്ലെന്നും പെൺകുട്ടി ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പേരിൽ പുറത്തുവന്ന കത്തിൽ സ്വാമിയുടെ ലിംഗ ഛേദിച്ചത് അയ്യപ്പദാസ് ആണെന്നായിരുന്നു പറഞ്ഞിരുന്നു. തന്റെ മൊഴി ശരിയായി രേഖപ്പെടുത്താതെ പൊലീസ് കുറ്റം തന്റെ തലയിൽ അടിച്ചേൽപ്പിക്കുകയായിരുന്നെന്നുമാണ് കത്തിലുണ്ടായിരുന്നത്.
വ്യത്യസ്തതരത്തിലുള്ള മൊഴികൾ പുറത്തുവന്ന സാഹചര്യത്തിൽ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് പൊലീസും.