- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചത് കാമുകന്റെ നിർദ്ദേശ പ്രകാരം യുവതിയെന്ന് പൊലീസിനും സംശയം; ഗംഗേശാനന്ദയുടെ ലിംഗം അറത്തുമാറ്റിയത് അയ്യപ്പദാസിന്റെ സാന്നിധ്യത്തിലെന്ന വാദം ശക്തം; യുവതിയെ പ്രകോപിച്ച സംഭവത്തിൽ വ്യക്തത വരുത്താനാവാതെ പൊലീസ്; ഇനി നിർണ്ണായകം സർക്കാർ നിലപാട്
തിരുവനന്തപുരം: പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം ഛേദിച്ചുവെന്ന് ആരോപിക്കുന്ന കേസിൽ പൊലീസ് അന്വേഷണം പ്രതിസന്ധിയിലേക്ക്. കാമുകന്റെ നിർദേശപ്രകാരം യുവതി തന്നെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതോടെ പെൺകുട്ടിക്കെതിരെ കൊലപാത കുറ്റത്തിന് കേസെടുക്കേണ്ട സാഹചര്യമാണുയുരുന്നത്. യുവതിയെ പ്രകോപനത്തിലേയ്ക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങലോട് ഗംഗേശാനന്ദ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ജനനേന്ദ്രിയം മുറിക്കാനിടയായ സാഹചര്യം സംബന്ധിച്ച ചോദ്യങ്ങളോട് ഗംഗേശാനന്ദ മൗനം പാലിക്കുകയാണെന്ന് പൊലീസ് പറയുന്നു. പീഡനശ്രമത്തിനിടെയാണ് ജനനേന്ദ്രിയം ഛേദിച്ചതെന്ന യുവതിയുടെ മൊഴി കളവാണെന്നും ഉറക്കത്തിനിടെയാണ് സംഭവം നടന്നതെന്നുമാണ് സ്വാമിയുടെ വാദം. യുവതിക്ക് കാമുകന്റെ പിന്തുണ ഉണ്ടായിരുനെന്ന സ്വാമിയുടെ മൊഴി കണക്കിലെടുക്കേണ്ട സാഹചര്യം പൊലീസിന് മുന്നിലുണ്ട്. യുവതിയുടെ അമ്മയുടെ പരാതിയാണ് ഇതിന് കാരണം. അയ്യപ്പദാസും യുവതിയും ചേർ
തിരുവനന്തപുരം: പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം ഛേദിച്ചുവെന്ന് ആരോപിക്കുന്ന കേസിൽ പൊലീസ് അന്വേഷണം പ്രതിസന്ധിയിലേക്ക്. കാമുകന്റെ നിർദേശപ്രകാരം യുവതി തന്നെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതോടെ പെൺകുട്ടിക്കെതിരെ കൊലപാത കുറ്റത്തിന് കേസെടുക്കേണ്ട സാഹചര്യമാണുയുരുന്നത്. യുവതിയെ പ്രകോപനത്തിലേയ്ക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങലോട് ഗംഗേശാനന്ദ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.
ജനനേന്ദ്രിയം മുറിക്കാനിടയായ സാഹചര്യം സംബന്ധിച്ച ചോദ്യങ്ങളോട് ഗംഗേശാനന്ദ മൗനം പാലിക്കുകയാണെന്ന് പൊലീസ് പറയുന്നു. പീഡനശ്രമത്തിനിടെയാണ് ജനനേന്ദ്രിയം ഛേദിച്ചതെന്ന യുവതിയുടെ മൊഴി കളവാണെന്നും ഉറക്കത്തിനിടെയാണ് സംഭവം നടന്നതെന്നുമാണ് സ്വാമിയുടെ വാദം. യുവതിക്ക് കാമുകന്റെ പിന്തുണ ഉണ്ടായിരുനെന്ന സ്വാമിയുടെ മൊഴി കണക്കിലെടുക്കേണ്ട സാഹചര്യം പൊലീസിന് മുന്നിലുണ്ട്. യുവതിയുടെ അമ്മയുടെ പരാതിയാണ് ഇതിന് കാരണം. അയ്യപ്പദാസും യുവതിയും ചേർന്നാണ് സ്വാമിയുടെ ലിംഗം അറത്തു മാറ്റിയതെന്ന് പെൺകുട്ടിയുടെ അമ്മയും പറയുന്നു. അതായത് അയ്യപ്പദാസിന്റെ സാന്നിധ്യത്തിന് സാക്ഷി മൊഴിയുണ്ട്. ഈ സാഹചര്യത്തിൽ പെൺകുട്ടിക്കും കാമുകനുമെതിരെ കേസെടുക്കേണ്ട സ്ഥിതിയാണുള്ളതെന്നാണ് പൊലീസ് വിലയിരുത്തൽ. എന്നാൽ സർക്കാർ പെൺകുട്ടിയെ സംരക്ഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ട് ത്‌ന്നെ തൽകാലം ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണുള്ളത്.
തനിക്കെതിരായ ആക്രമണത്തിനു പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും ഗംഗേശാനന്ദ ആരോപിച്ചു. ഉറങ്ങിക്കിടക്കുമ്പോൾ താനറിയാതെയാണ് തന്റെ ജനനേന്ദ്രിയം മുറിക്കപ്പെട്ടത്. കണ്ണുതുറന്നു നോക്കിയപ്പോൾ പെൺകുട്ടിയെയാണു കണ്ടത്. വിഷയത്തിൽ തനിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ പറയുന്ന കാര്യങ്ങളൊന്നും താൻ ചെയ്തിട്ടില്ല. പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണം പെൺകുട്ടിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ്. സംഭവിച്ച കാര്യങ്ങൾ പൊലീസിനു വിവരിച്ചുകൊടുത്തിരുന്നു. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് ഗംഗേശാനന്ദ മൊഴി നൽകിയതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ഗംഗേശാനന്ദ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ പെൺകുട്ടിയുടെ കാമുകനെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് ഒരു വിഭാഗം പൊലീസുകാർ. എന്നാൽ ഇത് പെൺകുട്ടിക്കെതിരായ നിലപാടായി ചിത്രീകരിക്കപ്പെടും. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ നീങ്ങു. മകൾക്ക് മാനസിക വിഭ്രാന്തിയാണെന്ന ആരോപണവുമായി അമ്മതന്നെ രംഗതെത്തിയതാണ് എല്ലാം മാറ്റി മറിച്ചത്. എന്നാൽ, യുവതിയോട് ഗംഗേശാനന്ദ മോശമായി പെരുമാറിയിരുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഇവരിലേയ്ക്കും അന്വേഷണം നീങ്ങുമെന്നാണ് വിവരം. ഈ സാഹചര്യത്തിലും കാമുകന്റെ സാന്നിധ്യത്തിൽ ലിംഗം മുറിച്ചെന്ന മൊഴി കാര്യമായെടുക്കേണ്ടി വരും. താൻ ഉറങ്ങിക്കിടന്നപ്പോഴാണ് ലിംഗം ഛേദിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ. പെൺകുട്ടിക്ക് കാമുകന്റെ സഹായം ലഭിച്ചു. പെൺകുട്ടിയുടെ വാക്കിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും ഗംഗേശാനന്ദ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴായിരുന്നു ഗംഗേശാനന്ദയുടെ പ്രതികരണം. അതേസമയം ഉറങ്ങി കിടന്നപ്പോഴാണ് പെൺകുട്ടി ജനനേന്ദ്രിയം മുറിച്ച് മാറ്റിയതെന്ന് ഗംഗേശാനന്ദ തീർത്ഥപാദ പൊലീസിന് മൊഴി നൽകി. പെൺകുട്ടിയുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നെന്നും സ്വാമി വ്യക്തമാക്കിയതായി പൊലീസ് പറയുന്നു. എന്നാൽ മാധ്യമങ്ങളോട് അത് സ്വാമി നിഷേധിക്കുകയും ചെയ്തു. തന്റെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പെൺകുട്ടിയും കാമുകനും ചേർന്ന് തന്നെ കുടുക്കുകയായിരുന്നെന്നും സ്വാമി പറഞ്ഞു. വർഷങ്ങളായി പെൺകുട്ടിയുടെ കുടുംബത്തിന് സാമ്പത്തികമായി സഹായം ചെയ്തിരുന്നെന്നും മൊഴിയിൽ പറയുന്നു.
സ്വാമിയുടെ ചോദ്യം ചെയ്യൽ തുടരുകയണ്.പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവങ്ങളെയും സാമ്പത്തിക തട്ടിപ്പുകളെയും സംബന്ധിച്ചകൃത്യമായ വിവരങ്ങൾ മനസിലാക്കാനും അതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനുമാണ് സ്വാമിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ജനനേന്ദ്രിയം മുറിഞ്ഞുമാറിയ ഭാഗത്ത് വേദനയും അസ്വസ്ഥതകളുമുണ്ടെന്നാണ് സ്വാമി പറയുന്നത്. സ്വാമിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ സഹായത്തോടെ വേണ്ട ചികിത്സയും മരുന്നും കൃത്യ സമയത്ത് നൽകുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.