- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇടുക്കി ഗോൾഡ്' പ്രചോദനമായി; വീട്ടുവളപ്പിൽ കഞ്ചാവ് കൃഷിചെയ്ത യുവാവ് പിടയിൽ; സിനിമയിലെ കഞ്ചാവ് കൃഷിത്തോട്ടവും ലഹരിനുണയുന്ന നായകരും ഏറെ സ്വാധീനിച്ചെന്ന് കുറ്റസമ്മതം
കോഴിക്കോട്: സിനിമക്ക് ചില പ്രേക്ഷകരെ വഴിതെറ്റിക്കാൻ കഴിയുമെന്നതിന് ഇതാ ഒരു തെളിവുകൂടി. ആഷിക്ക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡ് എന്ന സിനിമ യിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വീട്ടുവളപ്പിൽ കഞ്ചാവ് കൃഷിചെയ്ത യുവാവിനെ നാദാപുരം എക്‌സൈസ് സംഘം പിടികൂടി. വളയം മഞ്ചാന്തറക്കടുത്ത് മൗവ്വഞ്ചേരിയിൽ പ്രദീപനെയാണ് (40) എക്‌സൈസ് അറസ്റ്റ്‌ചെയ്തത്. വീടിനോടു ചേർന്ന് ഗ്രോ ബാഗുകളിലായി 12 കഞ്ചാവു ചെടികളാണ് എക്‌സൈസ് കണ്ടത്തെിയത്. ആറു മാസം പ്രായമായ കഞ്ചാവുചെടികൾ പൂത്തുലഞ്ഞ് വിളവെടുപ്പിന് തയാറായ നിലയിലായിരുന്നു. എക്‌സൈസ് ഡെപ്യൂട്ടി കമീഷണറുടെ നിർദേശത്തെ തുടർന്ന് രൂപവത്കരിച്ച പ്രത്യേക സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കഞ്ചാവുകൃഷി കണ്ടത്തെിയത്. വീട്ടുകിണറിനോടു ചേർന്ന് ചെടികളോടൊപ്പം കൃഷി ചെയ്തതത്രെ. പ്രതി കഞ്ചാവ് ഉപയോഗിച്ചുവരുന്ന ആളാണ്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് എക്‌സൈസ് വീട്ടിൽ പരിശോധന നടത്തിയത്. ജില്ലയിൽ ആദ്യമായാണ് വീട്ടുവളപ്പിൽനിന്ന് കൃഷിചെയ്ത രീതിയിൽ കഞ്ചാവ് കണ്ടത്തെുന്നതെന്ന് എക
കോഴിക്കോട്: സിനിമക്ക് ചില പ്രേക്ഷകരെ വഴിതെറ്റിക്കാൻ കഴിയുമെന്നതിന് ഇതാ ഒരു തെളിവുകൂടി. ആഷിക്ക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡ് എന്ന സിനിമ യിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വീട്ടുവളപ്പിൽ കഞ്ചാവ് കൃഷിചെയ്ത യുവാവിനെ നാദാപുരം എക്‌സൈസ് സംഘം പിടികൂടി. വളയം മഞ്ചാന്തറക്കടുത്ത് മൗവ്വഞ്ചേരിയിൽ പ്രദീപനെയാണ് (40) എക്‌സൈസ് അറസ്റ്റ്‌ചെയ്തത്.
വീടിനോടു ചേർന്ന് ഗ്രോ ബാഗുകളിലായി 12 കഞ്ചാവു ചെടികളാണ് എക്‌സൈസ് കണ്ടത്തെിയത്. ആറു മാസം പ്രായമായ കഞ്ചാവുചെടികൾ പൂത്തുലഞ്ഞ് വിളവെടുപ്പിന് തയാറായ നിലയിലായിരുന്നു. എക്‌സൈസ് ഡെപ്യൂട്ടി കമീഷണറുടെ നിർദേശത്തെ തുടർന്ന് രൂപവത്കരിച്ച പ്രത്യേക സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കഞ്ചാവുകൃഷി കണ്ടത്തെിയത്. വീട്ടുകിണറിനോടു ചേർന്ന് ചെടികളോടൊപ്പം കൃഷി ചെയ്തതത്രെ. പ്രതി കഞ്ചാവ് ഉപയോഗിച്ചുവരുന്ന ആളാണ്.
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് എക്‌സൈസ് വീട്ടിൽ പരിശോധന നടത്തിയത്. ജില്ലയിൽ ആദ്യമായാണ് വീട്ടുവളപ്പിൽനിന്ന് കൃഷിചെയ്ത രീതിയിൽ കഞ്ചാവ് കണ്ടത്തെുന്നതെന്ന് എക്‌സൈസ് പറഞ്ഞു. വ്രീട്ടുവളപ്പിൽ കഞ്ചാവ് കൃഷിചെയ്യാൻ പ്രേരിപ്പിച്ചത് 'ഇടുക്കി ഗോൾഡ്' സിനിമയെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. 'ഇടുക്കി ഗോൾഡ്' എന്ന സിനിമയിൽ നായക കഥാപാത്രങ്ങൾ കഞ്ചാവ് തോട്ടങ്ങൾ തേടിപ്പോകുന്നതാണ് കഥ. കഞ്ചാവ് കൃഷിത്തോട്ടവും ലഹരിനുണയുന്ന നായകരും ഏറെ സ്വാധീനിച്ചെന്നും ഇത് എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ എന്ന ചിന്തയാണ് കഞ്ചാവ് കൃഷി എന്ന പരീക്ഷണത്തിന് മുതിരാനിടയാക്കിയതെന്നും ഇയാൾ മൊഴി നൽകി.
കഞ്ചാവ് കൃഷിയെക്കുറിച്ച് എല്ലാ വിവരങ്ങളും ശേഖരിച്ചിരുന്നു. എല്ലുവളവും ചാണകവും നൽകി മുറ്റത്തോടു ചേർന്ന് ബാഗുകളിലാക്കി നട്ടുപിടിപ്പിക്കുകയായിരുന്നു. കഞ്ചാവിന്റെ വിപണിവില യഥേഷ്ടം നിരീക്ഷിക്കുകയുണ്ടായി. പൂത്തുലഞ്ഞുനിൽക്കുന്ന കഞ്ചാവുപാടങ്ങൾ സിനിമയിൽ കണ്ടിരുന്നു. വീട്ടിലെ കഞ്ചാവ് പൂത്തുകഴിഞ്ഞാൽ നശിപ്പിക്കാനാണ് ഉദ്ദേശിച്ചതെന്നാണ് ഇയാൾ എക്‌സൈസിനോട് പറഞ്ഞത്. നിർധന കുടുംബത്തിൽപെട്ട പ്രദീപൻ അവിവാഹിതനാണ്.
മാതാവും ഇയാളുമാണ് വീട്ടിൽ കഴിയുന്നത്. പ്രത്യേകിച്ച് ജോലിക്കൊന്നും പോകാത്ത ഇയാൾക്ക് കഞ്ചാവ് വിത്തുകൾ എവിടെനിന്ന് ലഭിച്ചുവെന്ന് വെളിവായിട്ടില്ല.