ലണ്ടൻ: വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം സ്പാനിഷ് താരം ഗാർബൈൻ മുഗുരുസയ്ക്ക്. 77 മിനിറ്റ് നീണ്ടു നിന്ന നേരിട്ടുള്ള സെറ്റുകൾക്കാണ് അമേരിക്കയുടെ വീനസ് വില്യംസിനെ തോൽപ്പിച്ചത്. സ്‌കോർ: 7-5, 6-0. മുരുഗസയുടെ രണ്ടാം ഗ്രാൻസ്‌ലാം കിരീടനേട്ടമാണിത്. വിമ്പിൾഡൻ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് മുഗുരുസ.

സ്പെയിൻ രാജട്ടവ് യുവാൻ കാർലോസിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുപത്തിമൂന്നുകാരിയായ മുഗുരുസയുടെ സെന്റർ കോർട്ടിലെ കിരീടധാരണം. വിംബിൾഡൺ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാകാനുള്ള വീനസ് വില്ല്യംസിന്റെ സ്വപ്നമാണ് മികച്ച പ്രകടനത്തിലൂടെ മുഗുരുസ തകർത്തത്.

പതിനാലാം സീഡായ മുഗുരുസയുടെ രണ്ടാം ഗ്രാൻസ്ലം കിരീടമാണിത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പണിൽ മുഗുരുസ കിരീടം നേടിയിരുന്നു. ചരിത്രത്തിൽ ആദ്യമായി വിംബിൾഡണിൽ കിരീടം നേടിയ കൊഞ്ചിത മാർട്ടിനസിന്റെ ശിഷ്യയാണ് മുരുഗുസ.

1994ൽ മാർട്ടിന നവരത്തിലോവയെ അട്ടിമറിച്ചാണ് കൊഞ്ചിത കിരീടം നേടിയത്. 2015ൽ സെറീന വില്യംസിനോടു തോറ്റ മുഗുരുസ ഇത്തവണ ഫൈനലിൽ സെറീനയുടെ മൂത്ത സഹോദരി വീനസ് വില്യംസിനെ തോൽപ്പിച്ചാണ് കിരീടം ചൂടിയത് എന്നത് മധുരമായ പകരംവീട്ടലായി.

സ്ലൊവാക്യൻ താരം മഗ്ദലെന റൈബാരിക്കോവയെ നിഷ്പ്രഭയാക്കിയാണ് 2016 ഫ്രഞ്ച് ഓപ്പൺ ജേത്രിയായ മുഗുരുസ ഫൈനലിൽ കടന്നത്. 2009നു ശേഷം ആദ്യമായാണ് വീനസ് വിമ്പിൾഡൻ ഫൈനലിൽ കടന്നത്.