- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെഗുലേറ്ററിൽ ചോർച്ചയുണ്ടായതോടെ ആളിക്കത്തി ഗ്യാസ് സിലിണ്ടർ; അടുക്കളയിൽ നിന്ന് ഓടിമാറിയ വീട്ടമ്മ ആപത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഫയർ ആൻഡ് റെസ്ക്യൂ സമയത്ത് എത്തിയതോടെ ഒഴിവായത് വൻ ദുരന്തം; തീപിടിച്ചാൽ കട്ടിയുള്ള നനഞ്ഞ തുണികൊണ്ട് സിലിണ്ടർ മൂടാൻ നിർദേശിച്ച് ഫയർഫോഴ്സ്
പൂയംകുട്ടി : ഗ്യാസ് സിലണ്ടറിന് തീ പിടിച്ചു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പൂയംകുട്ടി മണികണ്ടംചാൽ വടക്കേകുടി ജോജോയുടെ വീട്ടിലെ ഗ്യാസ് സിലണ്ടറിനാണ് തീപിടിച്ചത്. റെഗുലേറ്ററിലുണ്ടായ ചോർച്ചയെത്തുടർന്ന് തീ ആളിക്കത്തുകയായിരുന്നു. ഈ സമയം സിലണ്ടറിന് സമീപത്തായിരുന്ന ജോജോയുടെ ഭാര്യ ഓടിമാറ്റിയതിനാലാണ് പൊള്ളലേൽക്കാതെ രക്ഷപെട്ടത്. കോതമംഗലം ഫയർ ആൻഡ് റെസ്‌ക്യു സംഘത്തിന്റെ അവസരോചിതമായ ഇടപെടലും വൻ ദുരന്തം ഒഴിവാക്കുന്നതിന് വഴിയൊരുക്കി. തീപിടിത്തം ഉണ്ടായ സിലണ്ടറിന് സമീപം തന്നെ ഗ്യാസുള്ള രണ്ട് സിലണ്ടറുകളും സൂക്ഷിച്ചിരുന്നു. തീ കൂടുതൽ വ്യാപിക്കുകയോ അതേത്തുടർന്ന് മറ്റു രണ്ടു സിലണ്ടറുകളും പൊട്ടിത്തെറിക്കുന്ന സാഹചര്യമോ ഉണ്ടായിരുന്നെങ്കിൽ അതീവ ഗുരുതരമാകുമായിരുന്നു സ്ഥിതി. ഫയർഫോഴ്‌സിന്റെ സമയോചിത ഇടപെടലാണ് വലിയൊരു ആപത്ത് തടയാൻ സാഹചര്യമൊരുക്കിയത്. തീപിടിത്തം അതിവേഗം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതുകൊണ്ടാണ് വൻ ദുരന്തം ഒഴിവാ് അഗ്‌നിശമന സേനാവിഭാഗം പങ്കുവച്ച വിവരം. ഫയർ ഫോഴ്‌സ് ലീഡർ വി കെ സുരേഷിന്റെ നേതൃത്വത്തിൽ, ഫയർമാൻ
പൂയംകുട്ടി : ഗ്യാസ് സിലണ്ടറിന് തീ പിടിച്ചു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പൂയംകുട്ടി മണികണ്ടംചാൽ വടക്കേകുടി ജോജോയുടെ വീട്ടിലെ ഗ്യാസ് സിലണ്ടറിനാണ് തീപിടിച്ചത്. റെഗുലേറ്ററിലുണ്ടായ ചോർച്ചയെത്തുടർന്ന് തീ ആളിക്കത്തുകയായിരുന്നു. ഈ സമയം സിലണ്ടറിന് സമീപത്തായിരുന്ന ജോജോയുടെ ഭാര്യ ഓടിമാറ്റിയതിനാലാണ് പൊള്ളലേൽക്കാതെ രക്ഷപെട്ടത്.
കോതമംഗലം ഫയർ ആൻഡ് റെസ്‌ക്യു സംഘത്തിന്റെ അവസരോചിതമായ ഇടപെടലും വൻ ദുരന്തം ഒഴിവാക്കുന്നതിന് വഴിയൊരുക്കി. തീപിടിത്തം ഉണ്ടായ സിലണ്ടറിന് സമീപം തന്നെ ഗ്യാസുള്ള രണ്ട് സിലണ്ടറുകളും സൂക്ഷിച്ചിരുന്നു. തീ കൂടുതൽ വ്യാപിക്കുകയോ അതേത്തുടർന്ന് മറ്റു രണ്ടു സിലണ്ടറുകളും പൊട്ടിത്തെറിക്കുന്ന സാഹചര്യമോ ഉണ്ടായിരുന്നെങ്കിൽ അതീവ ഗുരുതരമാകുമായിരുന്നു സ്ഥിതി.
ഫയർഫോഴ്‌സിന്റെ സമയോചിത ഇടപെടലാണ് വലിയൊരു ആപത്ത് തടയാൻ സാഹചര്യമൊരുക്കിയത്. തീപിടിത്തം അതിവേഗം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതുകൊണ്ടാണ് വൻ ദുരന്തം ഒഴിവാ് അഗ്‌നിശമന സേനാവിഭാഗം പങ്കുവച്ച വിവരം.
ഫയർ ഫോഴ്‌സ് ലീഡർ വി കെ സുരേഷിന്റെ നേതൃത്വത്തിൽ, ഫയർമാൻ സിദ്ദിഖ് ഇസ്മായിൽ, നൗഷാദ്, ആബീദ്, നജീബ്, രാജൂ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. അപകടം ഒഴിവാക്കിയ ശേഷം ഇത്തരം അപകടങ്ങൾ എങ്ങിനെ നേരിടണമെന്ന് നാട്ടുകാർക്ക് ബോധവൽക്കരണം നടത്തിയ ശേഷമാണ് ഫയർഫോഴ്സ് സംഘം മടങ്ങിയത്.
തീ പിടിച്ചാൽ കട്ടിയുള്ള നനഞ്ഞ തുണികൊണ്ട് ഗ്യാസ് സിലണ്ടർ മൂടുകയാണ് ആദ്യ പോംവഴി എന്ന് അവർ നിർദേശിക്കുകയും ചെയ്തു. പാചകത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് സമീപം ഗ്യാസ് നിറച്ചതോ അല്ലാത്തതോ ആയ മറ്റ് സിലിണ്ടറുകളോ തീപിടിക്കാൻ സാധ്യതയുള്ള എണ്ണ പോലുള്ള മറ്റു വസ്തുക്കളോ സൂക്ഷിക്കുന്നത് വലിയ അപകടത്തിന് കാരണമായേക്കുമെന്നും അവർ മുന്നറിയിപ്പു നൽകി.