- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാൾ കസ്റ്റഡിയിൽ; പിടിയിലായത് സിസിടിവി ദൃശ്യങ്ങളിൽ സംശയകരമായി കണ്ട ആൾ;പിടിയിലായത് ആന്ധ്രാ സ്വദേശി; ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുന്നു
ബംഗലൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിയുമായി സാമ്യമുള്ള ആളാണ് കസ്റ്റഡിയിലായിരിക്കുന്നത്. ആന്ധ്രാ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സംശയകരമായ സാഹചര്യത്തിൽ കണ്ടയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. പല സ്ഥലങ്ങളിലായി ഇയാളെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടു. കേസ് അന്വേഷണത്തിനു സർക്കാർ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. രണ്ട് ഇൻസ്പെക്ടറുമാർ ഉൾപ്പെടെ 44 പേരെ പുതുതായി ഉൾപ്പെടുത്തി. അന്വേഷണ സംഘത്തിൽ ഇപ്പോൾ ആകെ 65 ഉദ്യോഗസ്ഥരുണ്ട്. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചിരുന്നു. ദൃശ്യങ്ങളിൽ വ്യക്തമായ ആൾ ഹെൽമെറ്റ് ധരിച്ചിരിക്കുന്നതിനാൽ രേഖ ചിത്രം തയാറാക്കാനും കഴിഞ്ഞിരുന്നില്ല. വീട്ടിലും ഓഫിസിലും പ്രത്യേക സംഘം പരിശോധന നടത്തി. ഗൗരി ലങ്കേഷിനു ലഭിച്ച കത്തുകൾ ഓഫിസിൽനിന്ന് അന്വേഷണ സംഘം ശേഖരിച്ച
ബംഗലൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിയുമായി സാമ്യമുള്ള ആളാണ് കസ്റ്റഡിയിലായിരിക്കുന്നത്. ആന്ധ്രാ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
സംശയകരമായ സാഹചര്യത്തിൽ കണ്ടയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. പല സ്ഥലങ്ങളിലായി ഇയാളെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടു.
കേസ് അന്വേഷണത്തിനു സർക്കാർ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. രണ്ട് ഇൻസ്പെക്ടറുമാർ ഉൾപ്പെടെ 44 പേരെ പുതുതായി ഉൾപ്പെടുത്തി. അന്വേഷണ സംഘത്തിൽ ഇപ്പോൾ ആകെ 65 ഉദ്യോഗസ്ഥരുണ്ട്. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചിരുന്നു.
ദൃശ്യങ്ങളിൽ വ്യക്തമായ ആൾ ഹെൽമെറ്റ് ധരിച്ചിരിക്കുന്നതിനാൽ രേഖ ചിത്രം തയാറാക്കാനും കഴിഞ്ഞിരുന്നില്ല. വീട്ടിലും ഓഫിസിലും പ്രത്യേക സംഘം പരിശോധന നടത്തി. ഗൗരി ലങ്കേഷിനു ലഭിച്ച കത്തുകൾ ഓഫിസിൽനിന്ന് അന്വേഷണ സംഘം ശേഖരിച്ചു. ഭീഷണി സന്ദേശങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണ്.