- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയുടെ എതിർപ്പ് മറികടന്ന് ഇന്ത്യക്ക് എൻ.എസ്.ജി. അംഗത്വം ഉറപ്പിക്കാൻ ജർമനി രംഗത്ത്; മെയിലും ജൂലൈയിലും മോദി ജർമനിക്ക്; ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യക്ക് കൂടുതൽ സ്വീകാര്യത
ആണവ വിതരണ രാജ്യങ്ങളുടെ സംഘത്തിൽ (എൻ.എസ്.ജി) ഇന്ത്യയ്ക്ക് അംഗത്വം കിട്ടുന്നതിനെ നഖശിഖാന്തം എതിർത്തുകൊണ്ട് ചൈന രംഗത്തുണ്ടെങ്കിലും, മറ്റു രാജ്യങ്ങളുടെ പിന്തുണ വീണ്ടും പ്രതീക്ഷയേറ്റുന്നു. ജർമനിയാണ് ഇന്ത്യക്ക് അനുകൂലമായ നീക്കങ്ങളിൽ മുന്നിട്ടുനിൽക്കുന്നത്. ഇന്ത്യക്ക് അംഗത്വം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ വരുമ്പോൾ, ജർമനിയുടെ ഇടപെടൽ നിർണായകമാകുമെന്നാണ് സൂചന. എൻ.എസ്.ജിയിലെ ശക്തരായ ചൈനയുടെ എതിർപ്പാണ് ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിന് പ്രധാന തടസ്സം. അമേരിക്കയുൾപ്പെടെ മറ്റു പ്രമുഖരാജ്യങ്ങളെല്ലാം ഇന്ത്യയെ പിന്തുണച്ചിട്ടും, ഇന്ത്യാ വിരുദ്ധരുടെ ചെറുഗ്രൂപ്പിനെ ശക്തമായി രംഗത്തുനിർത്താൻ ചൈനയ്ക്കായിട്ടുണ്ട്. ഇതിനെ മറികടക്കുന്നതിനുള്ള തന്ത്രങ്ങളാണ് ഇന്ത്യൻ നയതന്ത്ര സംഘം ആലോചിച്ചുകൊണ്ടിരിക്കുന്നത്. ജർമനിയുടെ ഫോറിൻ സെക്രട്ടറി മാർക്കസ് എഡററും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറുമായുള്ള ചർച്ചയിലും ഉയർന്നുവന്നത് ഇതാണ്. എൻ.എസ്.ജി. അംഗത്വമുൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇക്ക
ആണവ വിതരണ രാജ്യങ്ങളുടെ സംഘത്തിൽ (എൻ.എസ്.ജി) ഇന്ത്യയ്ക്ക് അംഗത്വം കിട്ടുന്നതിനെ നഖശിഖാന്തം എതിർത്തുകൊണ്ട് ചൈന രംഗത്തുണ്ടെങ്കിലും, മറ്റു രാജ്യങ്ങളുടെ പിന്തുണ വീണ്ടും പ്രതീക്ഷയേറ്റുന്നു. ജർമനിയാണ് ഇന്ത്യക്ക് അനുകൂലമായ നീക്കങ്ങളിൽ മുന്നിട്ടുനിൽക്കുന്നത്. ഇന്ത്യക്ക് അംഗത്വം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ വരുമ്പോൾ, ജർമനിയുടെ ഇടപെടൽ നിർണായകമാകുമെന്നാണ് സൂചന.
എൻ.എസ്.ജിയിലെ ശക്തരായ ചൈനയുടെ എതിർപ്പാണ് ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിന് പ്രധാന തടസ്സം. അമേരിക്കയുൾപ്പെടെ മറ്റു പ്രമുഖരാജ്യങ്ങളെല്ലാം ഇന്ത്യയെ പിന്തുണച്ചിട്ടും, ഇന്ത്യാ വിരുദ്ധരുടെ ചെറുഗ്രൂപ്പിനെ ശക്തമായി രംഗത്തുനിർത്താൻ ചൈനയ്ക്കായിട്ടുണ്ട്. ഇതിനെ മറികടക്കുന്നതിനുള്ള തന്ത്രങ്ങളാണ് ഇന്ത്യൻ നയതന്ത്ര സംഘം ആലോചിച്ചുകൊണ്ടിരിക്കുന്നത്. ജർമനിയുടെ ഫോറിൻ സെക്രട്ടറി മാർക്കസ് എഡററും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറുമായുള്ള ചർച്ചയിലും ഉയർന്നുവന്നത് ഇതാണ്.
എൻ.എസ്.ജി. അംഗത്വമുൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇക്കൊല്ലം രണ്ടുവട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിലെത്തുന്നുണ്ട്. മെയിൽ ബെർലിനിൽ ഇന്ത്യ-ജർമനി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി ആദ്യമെത്തുന്നത്. ഈ സന്ദർശനത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണം കൂടുതൽ ശക്തമാക്കിയശേഷം, ജൂലൈയിൽ ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വീണ്ടുമെത്തും. ഹാംബർഗറിലാണ് ഉച്ചകോടി.
ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആശയം ജർമനി ആദ്യമായി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരുടെ ചർച്ചയിൽ അതുയർന്നുവരും. ആദ്യമായാണ് ജർമനി ഇന്ത്യൻ മഹാസമുദ്രത്തിൽ സാന്നിധ്യമറിയിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികപരവുമായ കാരണങ്ങൾ കൊണ്ട് മേഖലയിൽ ഇടപെടേണ്ടത് ആവശ്യമാണെന്ന് ജർമനി കരുതുന്നു.
പല മേഖലകളിലും സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും ജർമനിയും ആലോചിക്കുന്നുണ്ട്. ഊർജമേഖല, സ്മാർട്ട് സിറ്റി, കണക്ടിവിറ്റി.. ക്ലീൻ ഗംഗ, റെയിൽവേ തുടങ്ങിയ മേഖലകളിലൊക്കെ സഹകരണത്തിന്റെ സാധ്യതകൾ തേടുന്നുണ്ട്. ആഗോളതലത്തിൽ ജർമനിയുടെ ഏറ്റവും സുപ്രധാനമായ സുഹൃത്തുക്കളിലൊന്നാണ് ഇന്ത്യയെന്ന് ജർമൻ നയതന്ത്രജ്ഞരിലൊരാൾ അഭിപ്രായപ്പെട്ടു. ചൈനയും അമേരിക്കയും വിരുദ്ധ ധ്രുവങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇന്ത്യ-ജർമനി സഹകരണത്തിന് പ്രസക്തിയേറുന്നുവെന്നാണ് വിലയിരുത്തൽ.