- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴക്കിനൊടുവിൽ കെട്ടിടത്തിൽ നിന്നും ചാടി; ബാൽക്കണിയിൽ ഭർത്താവിന്റെ കൈയിൽ പിടിച്ചുതൂങ്ങി; പിടിവിട്ട് ഒമ്പതാം നിലയിൽനിന്ന് യുവതി താഴേക്ക്; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ; വീഴ്ചയുടെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി
ഗസ്സിയബാദ്: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ ഒമ്പതാം നിലയിലെ ഫ്‌ളാറ്റിൽ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി. വീഡിയോയിലുള്ളവരെ തിരിച്ചറിഞ്ഞതായും എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഗസ്സിയബാദ് ക്രോസിങ്‌സ് റിപ്പബ്ലിക്കിലെ ഫ്‌ളാറ്റിൽനിന്ന് വീണ് 30 വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റത്. ഒമ്പതാം നിലയിലെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽനിന്നാണ് യുവതി വീണത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു
ग़ाज़ियाबाद में पति से झगड़े के बाद एक महिला ने 9वीं मंज़िल से छलांग लगाई,पति ने 3 मिनट तक हाथ पकड़कर रखा और शोर मचा दिया,शोर सुनकर नीचे लोगों ने गद्दे बिछा दिए,पकड़ कमजोर पड़ते ही महिला नीचे गिरी और गंभीर से घायल हो गई pic.twitter.com/6WPYzEMI3A
- Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) July 15, 2021
അല്പനേരം യുവതി ബാൽക്കണിയിൽ ഭർത്താവിന്റെ കൈയിൽ പിടിച്ചുതൂങ്ങി നിൽക്കുന്നതും പിന്നീട് പിടിവിട്ട് താഴേക്ക് വീഴുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. കെട്ടിടത്തിലെ ബാൽക്കണിയിൽനിന്ന് താഴേക്കു ചാടിയ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്ത്രീക്കു പരുക്കേറ്റു ചികിത്സയിലാണ്.
വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. വീഡിയോയിലുള്ള ദമ്പതിമാർ കഴിഞ്ഞ രണ്ടു വർഷമായി ക്രോസിങ്‌സ് റിപ്പബ്ലിക്കിലെ സാവിയർ ഗ്രീൻഐസിൽ അപ്പാർട്ട്‌മെന്റിൽ താമസിച്ചുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അപകടത്തിന് മുമ്പ് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി അപ്പാർട്ട്‌മെന്റിലെ മറ്റു താമസക്കാർ മൊഴി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അപകടം നടന്നതെന്നും എന്നാൽ വഴക്കിന് കാരണം എന്താണെന്നോ എങ്ങനെയാണ് യുവതി വീണതെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതി താഴേക്ക് വീണതിന് പിന്നാലെ ഭർത്താവ് ഒമ്പതാം നിലയിൽനിന്ന് ഓടിയെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഭർത്താവ് തന്നെയാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
സംഭവം കണ്ട ഒരാൾ പൊലീസിനോടു പറഞ്ഞത് സ്ത്രീയും രക്ഷിക്കാൻ ശ്രമിച്ച ആളും തമ്മിൽ ആദ്യം ബാൽക്കണിയിൽ വച്ച് തർക്കിച്ചു. തർക്കത്തിനൊടുവിൽ സ്ത്രി പെട്ടെന്ന് താഴേക്കു ചാടാൻ ശ്രമിക്കുകയായിരുന്നു.
ഇവരുടെ കയ്യിൽ പിടിച്ച ആൾ മൂന്നു മിനിറ്റോളം രക്ഷിക്കാൻ ശ്രമിച്ചു. കെട്ടിടത്തിലെ മറ്റുള്ളവർ താഴെ കിടക്കകൾ അടുക്കി വച്ചാണു രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന്റെ ഒൻപതാം നിലയിലെ ബാൽക്കണിയിൽനിന്നാണ് സ്ത്രി താഴേക്കു വീണത്.
A woman falls off from the 9th floor of a society in Crossing Republic, Ghaziabad pic.twitter.com/OhmCmzu6Mv
- Alok K N Mishra TOI (@AlokKNMishraTOI) July 14, 2021
സംഭവത്തെക്കുറിച്ച് ഭർത്താവോ സമീപവാസികളോ ഹൗസിങ് സൊസൈറ്റിയിലെ സുരക്ഷാ ഏജൻസിയോ പൊലീസിൽ വിവരമറിയിച്ചിരുന്നില്ല. പൊലീസെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഇവർ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാൽ പൊലീസിൽ വിവരമറിയിക്കണമെന്ന് താമസക്കാർക്കും സുരക്ഷാ ഏജൻസിക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിജയ്‌നഗർ എസ്.എച്ച്.ഒ. മഹാവീർ സിങ് പറഞ്ഞു.
യുവതിയുടെ ഭർത്താവിനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. നിലവിൽ അദ്ദേഹം ഭാര്യ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലാണുള്ളത്. വൈകാതെ പൊലീസ് സംഘം അദ്ദേഹത്തെ ചോദ്യംചെയ്യുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എസ്.എച്ച്.ഒ. അറിയിച്ചു.
ന്യൂസ് ഡെസ്ക്