- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനിയുടെ അറസ്റ്റിൽ എക്‌സ്‌ക്ലൂസീവ്; ജോർജേട്ടൻസ് പൂരത്തിലെ ഫോട്ടോയും കലക്കി; കേസിൽ വഴിത്തിരവുണ്ടാക്കിയത് തൃശൂർ ബ്യൂറോ; ദിലീപിന്റെ അറസ്റ്റും ആദ്യമറിയിച്ചു; ശ്രേയംസിന്റെ അഭിനന്ദനം ഇങ്ങനെ; പാരിതോഷികവും കൈനിറയെ: മലയാളം ന്യൂസ് ചാനലുകൾക്കിടയിലെ കിടമത്സരത്തിൽ കോളടിച്ച് മാതൃഭൂമി ന്യൂസിലെ ജീവനക്കാർ
തൃശൂർ: യുവനടിയെ അക്രമിച്ച സംഭവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയ മാതൃഭൂമി ചാനലിലെ ജീവനക്കാർക്ക് മാതൃഭൂമി മാനേജ്‌മെന്റിന്റെ വക പ്രത്യേക പാരിതോഷികം. ന്യൂസ് റിപ്പോർട്ടർമാർ, ക്യാമറാമാന്മാർ, മറ്റ് ടെക്‌നീഷ്യന്മാർ എന്നിവർക്കാണ് അയ്യായിരം രൂപ മുതൽ കാൽലക്ഷം രൂപ വരെ പ്രത്യേക പാരിതോഷികം നൽകിയതെന്നറിയുന്നു. ജീവനക്കാരെ അഭിനന്ദിക്കാൻ മാനേജ്‌മെന്റ് പ്രത്യേക കുറിപ്പും ഇറക്കി. കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു നടി അക്രമിക്കപ്പെട്ടത്. പൾസർ സുനിയെ എറണാകളും മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് പൊലീസ് കൈയോടെ പിടികൂടിയ ദൃശ്യവും നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത വാർത്തയും തങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്‌തെന്നാണ് മാതൃഭൂമി ചാനലിന്റെ അവകാശവാദം. നടൻ ദിലീപ് പൾസർ സുനിയെ തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് കണ്ടതിന്റെ വിശദാംശങ്ങൾ മാതൃഭൂമി ന്യൂസ് തൃശൂർ ബ്യൂറോയിലുള്ളവരുടെ ആത്മാർത്ഥ പരിശ്രമത്തിലൂടെയാണ് പുറത്തുവന്നതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. കേസന്വേഷണത്തിന് ഇത് സഹായകരമായെന്നും മാനേജ്‌മെന്റിന്റെ കുറിപ്പിൽ പറയുന്നു. നടി അക്
തൃശൂർ: യുവനടിയെ അക്രമിച്ച സംഭവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയ മാതൃഭൂമി ചാനലിലെ ജീവനക്കാർക്ക് മാതൃഭൂമി മാനേജ്‌മെന്റിന്റെ വക പ്രത്യേക പാരിതോഷികം. ന്യൂസ് റിപ്പോർട്ടർമാർ, ക്യാമറാമാന്മാർ, മറ്റ് ടെക്‌നീഷ്യന്മാർ എന്നിവർക്കാണ് അയ്യായിരം രൂപ മുതൽ കാൽലക്ഷം രൂപ വരെ പ്രത്യേക പാരിതോഷികം നൽകിയതെന്നറിയുന്നു. ജീവനക്കാരെ അഭിനന്ദിക്കാൻ മാനേജ്‌മെന്റ് പ്രത്യേക കുറിപ്പും ഇറക്കി. കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു നടി അക്രമിക്കപ്പെട്ടത്.
പൾസർ സുനിയെ എറണാകളും മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് പൊലീസ് കൈയോടെ പിടികൂടിയ ദൃശ്യവും നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത വാർത്തയും തങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്‌തെന്നാണ് മാതൃഭൂമി ചാനലിന്റെ അവകാശവാദം. നടൻ ദിലീപ് പൾസർ സുനിയെ തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് കണ്ടതിന്റെ വിശദാംശങ്ങൾ മാതൃഭൂമി ന്യൂസ് തൃശൂർ ബ്യൂറോയിലുള്ളവരുടെ ആത്മാർത്ഥ പരിശ്രമത്തിലൂടെയാണ് പുറത്തുവന്നതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. കേസന്വേഷണത്തിന് ഇത് സഹായകരമായെന്നും മാനേജ്‌മെന്റിന്റെ കുറിപ്പിൽ പറയുന്നു.
നടി അക്രമിക്കപ്പെട്ടതുമായ സംഭവത്തിൽ മലയാളത്തിലെ ചാനലുകൾ തമ്മിൽ കിടമത്സരം മുറുകുകയാണ്. നടിയെ അവഹേളിക്കുന്ന രീതിയിൽ എക്‌സ്‌ക്ലൂസീവ് എന്ന പേരിൽ അപമാനകരമായ വാർത്ത റിപ്പോർട്ട് ചെയ്ത മംഗളം ചാനലിനെതിരെ വനിതാ പത്രപ്രവർത്തകർ തന്നെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തങ്ങളാണ് ആദ്യം വാർത്തകൾ പുറത്തുവിട്ടതെന്ന വാദവുമായി ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള ചാനലുകൾ രംഗത്തുണ്ട്. കേസുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് ന്യൂസ് ചാനലുകൾ തമ്മിലുള്ള കിടമത്സരം മുറുകുകയാണ്. അന്വേഷണത്തിന്റെ ഗതി തിരിച്ചുവിടാനും ചില ചാനലുകൾ പരസ്പരവിരുദ്ധമായ വാർത്തകൾ പടച്ചുവിടുന്നുണ്ട്
കിടമത്സരം മൂലം ന്യൂസ് ചാനലുകളിലെ ജീവനക്കാർക്ക് ഉറക്കം നഷ്ടമായ അവസ്ഥയാണ്. പ്രതികളുടെ പിന്നാലെയുള്ള നെട്ടോട്ടത്തിലാണ് ഏതാനും ദിവസമായി ന്യൂസ് റിപ്പോർട്ടർമാരും ക്യാമറാമാന്മാരും.