ഭോപ്പാൽ: ഹിന്ദുക്കളുടെ എണ്ണം ഭൂരിപക്ഷമായിരിക്കുന്നിടത്തോളം രാജ്യത്ത് ജനാധിപത്യം സുരക്ഷിതമെന്ന് കേന്ദ്രസഹമന്ത്രി ഗിരിരാജ് സിങ്. ഹിന്ദുക്കൾ ന്യൂനപക്ഷമായി മാറിയാൽ സാമൂഹ്യഐക്യവും ദേശീയതയും അപകടത്തിലാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ ഹിന്ദുക്കൾ കൂടുതലായതിനാലാണ് ഇവിടെ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത്. അവരുടെ എണ്ണം മറ്റു മതസ്ഥരെ അപേക്ഷിച്ച് കുറഞ്ഞാൽ ജനാധിപത്യവും പുരോഗതിയും സാമൂഹ്യഐക്യവുമെല്ലാം കുഴപ്പത്തിലാവും. ഉത്തർപ്രദേശ്,അസം,പശ്ചിമബംഗാൾ,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലായി 54 ജില്ലകളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായി മാറിയിട്ടുണ്ട്.

ഇവിടങ്ങളിൽ മുസ്ലിംകളാണ് ഭൂരിപക്ഷം. ജനസംഖ്യാപരമായ ഈ വ്യതിയാനം രാജ്യത്തിന്റെ ഐക്യത്തിനും ദേശീയതയ്ക്കും ഭീഷണിയാണ് എന്നും ഗിരിരാജ് സിങ് ആരോപിച്ചു.