- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാലുകാരിക്ക് പ്രാകൃത രീതിയിലുള്ള 'സത്യാന്വേഷണ പരീക്ഷണം';ശിക്ഷ പിതാവ് പീഡിപ്പിച്ചെന്ന ആരോപണം തെളിയിക്കാൻ;ബംഗലുരുവിൽ നിന്നൊരു ക്രൂരതയുടെ കഥ
ബെംഗളൂരു: സത്യം തെളിയിക്കാൻ പെൺകുട്ടിക്ക് പ്രാകൃതവും ക്രൂരവുമായ പരീക്ഷണം.ബെംഗളൂരുവിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള രാജഗോപാൽനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.പിതാവ് പീഡിപ്പിച്ചെന്ന പരാതിയിലാണ് പതിനാലു വയസ്സുകാരിയെ ജ്യോതിഷി പ്രാകൃത പരീക്ഷണത്തിനിരയാക്കിയത്. മൂർച്ചയുള്ള ആണികൾക്കു മേൽ പെൺകുട്ടിയുടെ കൈ അമർത്തിയായിരുന്നു പരീക്ഷണം. രക്തംവന്നാൽ പെൺകുട്ടി കള്ളം പറയുകയാണെന്നും ഇല്ലെങ്കിൽ സത്യമാണെന്നും പറഞ്ഞായിരുന്നു ഈ കിരാത പരീക്ഷണം. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെയും മാതാവിനെയും ഒരു ബന്ധുവിനെയും ജ്യോതിഷിയെയും പൊലീസ് അറസ്റ്റുചെയ്തു. അമ്മയെ കൊല്ലുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഒരുവർഷമായി പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, കഴിഞ്ഞദിവസം കുട്ടിയുടെ അമ്മ ഈ വിവരമറിഞ്ഞു. ഭർത്താവ് മകളുടെ ആരോപണം നിഷേധിച്ചതോടെ അമ്മ ബന്ധുക്കളെ വിളിച്ചുവരുത്തി. ബന്ധുക്കളും പെൺകുട്ടിയുടെ ആരോപണം വിശ്വസിച്ചില്ല. ഒടുവിൽ ഇവരെല്ലാംകൂടി സത്യം തെളിയിക്കാനെന്നുപറഞ്ഞ് വനിതാ ജ്യോതിഷിയ
ബെംഗളൂരു: സത്യം തെളിയിക്കാൻ പെൺകുട്ടിക്ക് പ്രാകൃതവും ക്രൂരവുമായ പരീക്ഷണം.ബെംഗളൂരുവിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള രാജഗോപാൽനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.പിതാവ് പീഡിപ്പിച്ചെന്ന പരാതിയിലാണ് പതിനാലു വയസ്സുകാരിയെ ജ്യോതിഷി പ്രാകൃത പരീക്ഷണത്തിനിരയാക്കിയത്.
മൂർച്ചയുള്ള ആണികൾക്കു മേൽ പെൺകുട്ടിയുടെ കൈ അമർത്തിയായിരുന്നു പരീക്ഷണം. രക്തംവന്നാൽ പെൺകുട്ടി കള്ളം പറയുകയാണെന്നും ഇല്ലെങ്കിൽ സത്യമാണെന്നും പറഞ്ഞായിരുന്നു ഈ കിരാത പരീക്ഷണം. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെയും മാതാവിനെയും ഒരു ബന്ധുവിനെയും ജ്യോതിഷിയെയും പൊലീസ് അറസ്റ്റുചെയ്തു.
അമ്മയെ കൊല്ലുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഒരുവർഷമായി പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, കഴിഞ്ഞദിവസം കുട്ടിയുടെ അമ്മ ഈ വിവരമറിഞ്ഞു. ഭർത്താവ് മകളുടെ ആരോപണം നിഷേധിച്ചതോടെ അമ്മ ബന്ധുക്കളെ വിളിച്ചുവരുത്തി. ബന്ധുക്കളും പെൺകുട്ടിയുടെ ആരോപണം വിശ്വസിച്ചില്ല. ഒടുവിൽ ഇവരെല്ലാംകൂടി സത്യം തെളിയിക്കാനെന്നുപറഞ്ഞ് വനിതാ ജ്യോതിഷിയെ സമീപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്നവരാണ് പൊലീസിൽ വിവരമറിയിച്ചത്.