- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപയോഗമില്ലാത്ത വസ്തു താൻ സ്വയം മുറിച്ചതെന്ന് സ്വാമി! മുറിച്ചത് താൻ തന്നെയെന്ന് പെൺകുട്ടി; പീഡന സ്വാമിയുടെ ലിംഗം മുറിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസ്; ആശുപത്രിയിൽ സന്ദർശിക്കാൻ എത്തുന്നവരെ ചീത്തവിളിച്ച് ഹരിസ്വാമി
തിരുവനന്തപുരം: പേട്ടയിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്ത സംഭവത്തിൽ ആരോപണ വിധേയന് പറയാനുള്ളത് മറ്റൊരു കഥ. തന്റെ ജനനേന്ദ്രിയം ആരും മുറിച്ചതല്ലെന്നും ഉപയോഗമില്ലാത്ത വസ്തു താൻ സ്വയം മുറിച്ചതാണെന്നും പറഞ്ഞാണ് ശ്രീഹരി സ്വാമി എന്ന ഗംഗേശാനന്ദ തീർത്ഥപാദം രംഗത്തെത്തിയത്. യുവതിയല്ല താൻ സ്വയം മുറിച്ചതാണെന്നാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സ്വാമി പറയുന്നത്. ഇക്കാര്യം ഡോക്ടർമാരോട് പറഞ്ഞിട്ടുണ്ടെങ്കിലും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടിയുടെ പരാതിയാണ് പൊലീസ് മുഖവിലയ്‌ക്കെടുത്തിരിക്കുന്നത്. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ചെറുത്തു കൊണ്ടാണ് താൻ സ്വാമിയുടെ ലിംഗം മുറിച്ചതെന്നാണ് പരാതിക്കാരി കൂടിയായ യുവതി പറഞ്ഞിരിക്കുന്നത്. അഞ്ച് വർഷമായി തുടരുന്ന സ്വാമിയുടെ പീഡനം സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നും വ്യാഴാഴ്ചച്ച രാത്രി സ്വാമി വീട്ടിലെത്തുമെന്ന് അറിഞ്ഞപ്പോൾ മുൻകൂട്ടി കത്തി വാങ്ങി കാത്തിരിക്കുകയായിരുന്നുവെന്നുമാണ് നിയമ വിദ്യാർത്ഥിയായ പെൺകുട്ടി പൊലീ
തിരുവനന്തപുരം: പേട്ടയിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്ത സംഭവത്തിൽ ആരോപണ വിധേയന് പറയാനുള്ളത് മറ്റൊരു കഥ. തന്റെ ജനനേന്ദ്രിയം ആരും മുറിച്ചതല്ലെന്നും ഉപയോഗമില്ലാത്ത വസ്തു താൻ സ്വയം മുറിച്ചതാണെന്നും പറഞ്ഞാണ് ശ്രീഹരി സ്വാമി എന്ന ഗംഗേശാനന്ദ തീർത്ഥപാദം രംഗത്തെത്തിയത്. യുവതിയല്ല താൻ സ്വയം മുറിച്ചതാണെന്നാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സ്വാമി പറയുന്നത്. ഇക്കാര്യം ഡോക്ടർമാരോട് പറഞ്ഞിട്ടുണ്ടെങ്കിലും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടിയുടെ പരാതിയാണ് പൊലീസ് മുഖവിലയ്‌ക്കെടുത്തിരിക്കുന്നത്.
പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ചെറുത്തു കൊണ്ടാണ് താൻ സ്വാമിയുടെ ലിംഗം മുറിച്ചതെന്നാണ് പരാതിക്കാരി കൂടിയായ യുവതി പറഞ്ഞിരിക്കുന്നത്. അഞ്ച് വർഷമായി തുടരുന്ന സ്വാമിയുടെ പീഡനം സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നും വ്യാഴാഴ്ചച്ച രാത്രി സ്വാമി വീട്ടിലെത്തുമെന്ന് അറിഞ്ഞപ്പോൾ മുൻകൂട്ടി കത്തി വാങ്ങി കാത്തിരിക്കുകയായിരുന്നുവെന്നുമാണ് നിയമ വിദ്യാർത്ഥിയായ പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.
അതേസമയം താൻ സ്വയം മുറിച്ചതാണെന്ന് സന്ന്യാസി അവകാശപ്പെട്ടത് കേസിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗമാണെന്നാണ് പൊലീസ് കരുതുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ സന്യാസി ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് സന്ദർശകർ കാണാൻ എത്തുന്നതോടെ വളരെ വയലന്റാണ് സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ പെരുമാറുന്ന്. ഫോട്ടോയെടുക്കാൻ തുനിഞ്ഞവരെയെല്ലാം ചീത്തവിളിച്ച് ഓടിക്കുകയാണ് ഇയാൾ.
അതേസമയം പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുൻപോട്ട് നീങ്ങുന്നതെങ്കിലും മറ്റു സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം കണ്ണന്മൂലയിൽ ചട്ടമ്പിസ്വാമികളുടെ പ്രതിമ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് മുൻപ് സമരം നടന്നിരുന്നു. അന്ന് സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ആളാണ് ഇപ്പോൾ ലിംഗച്ഛേദം സംഭവിച്ച ശ്രീഹരി സ്വാമി എന്ന ഗംഗേശാനന്ദ തീർത്ഥപാദം. ഈ സമരത്തിനിടയിലാണ് യുവതിയുടെ കുടുംബവുമായി ഇയാൾ അടുക്കുന്നത്.