- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധരാത്രി മകൾക്കൊപ്പം കണ്ട കാമുകനെ പിതാവ് പിടിച്ചു പൊലീസിൽ ഏൽപ്പിക്കാനൊരുങ്ങി; അകത്തുകയറി വാതിലടച്ച മകൾ തൂങ്ങിമരിച്ചു; കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ; ആലപ്പുഴ നെടുമുടിയിൽ നടന്നത് ദുരന്തകഥ
ആലപ്പുഴ: കുട്ടനാട്ടിലെ നെടുമുടിയിൽ എൻജിനീയറിങ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു. നെടുമുടി മണിമലമുക്ക് ഹരിപ്രിയയിൽ ഹരിദാസിന്റെ മകൾ അഞ്ചു പ്രിയ (22) ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ചേർത്തല തുറവൂർ ഗൗരിയമ്മ കോളജ് ഓഫ് എൻജിനീയറിംഗിലെ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു അഞ്ചു. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കാമുകനെന്ന് പറയപ്പെടുന്ന തുറവൂർ സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഖിലിനൊപ്പം സുഹൃത്തായ ശങ്കർ എന്നു വിളിക്കുന്ന പ്രദീഷും പിടിയിലായതായി സൂചന. ശനിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. തുറവൂരിൽ പഠനം നടത്തുന്ന അഞ്ചുവും തുറവൂർ സ്വദേശിയായ അഖിലും പഠനത്തിനിടയിലാണ് പരിചയക്കാരായത്. പിന്നീട് ഇത് പ്രണയത്തിൽ കലാശിക്കുകയായിരുന്നു. ഏതാനും മാസങ്ങൾ മാത്രമുള്ള അടുപ്പത്തിനിടെയാണ് കഴിഞദിവസം അഖിൽ അഞ്ചുവിനെ കാണാൻ രാത്രിയിൽ വീട്ടിലെത്തിയത്. പെൺകുട്ടിയുടെ വീടിന് അടുത്തുള്ള അമ്പലത്തിൽ ഉൽസവം കാണാൻ ചെറുപ്പക്കാരൻ എത്തിപ്പോൾ പെൺകുട്ടിയെ കാണാൻ എത്തിയതാണെന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തിൽ ദുരൂഹത ന
ആലപ്പുഴ: കുട്ടനാട്ടിലെ നെടുമുടിയിൽ എൻജിനീയറിങ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു. നെടുമുടി മണിമലമുക്ക് ഹരിപ്രിയയിൽ ഹരിദാസിന്റെ മകൾ അഞ്ചു പ്രിയ (22) ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ചേർത്തല തുറവൂർ ഗൗരിയമ്മ കോളജ് ഓഫ് എൻജിനീയറിംഗിലെ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു അഞ്ചു.
കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കാമുകനെന്ന് പറയപ്പെടുന്ന തുറവൂർ സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഖിലിനൊപ്പം സുഹൃത്തായ ശങ്കർ എന്നു വിളിക്കുന്ന പ്രദീഷും പിടിയിലായതായി സൂചന. ശനിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.
തുറവൂരിൽ പഠനം നടത്തുന്ന അഞ്ചുവും തുറവൂർ സ്വദേശിയായ അഖിലും പഠനത്തിനിടയിലാണ് പരിചയക്കാരായത്. പിന്നീട് ഇത് പ്രണയത്തിൽ കലാശിക്കുകയായിരുന്നു. ഏതാനും മാസങ്ങൾ മാത്രമുള്ള അടുപ്പത്തിനിടെയാണ് കഴിഞദിവസം അഖിൽ അഞ്ചുവിനെ കാണാൻ രാത്രിയിൽ വീട്ടിലെത്തിയത്.
പെൺകുട്ടിയുടെ വീടിന് അടുത്തുള്ള അമ്പലത്തിൽ ഉൽസവം കാണാൻ ചെറുപ്പക്കാരൻ എത്തിപ്പോൾ പെൺകുട്ടിയെ കാണാൻ എത്തിയതാണെന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. തുറവൂർ സ്വദേശിയായ യുവാവ് കുട്ടനാട്ടിൽ ഉൽസവം കാണാൻ എത്തിയതെന്ന കഥ കെട്ടിചമച്ചതാണെന്നു കരുതപ്പെടുന്നു.
കിലോമീറ്ററുകൾ അകലെയുള്ള അമ്പലത്തിൽ പ്രദേശവാസികൾക്കല്ലാതെ മറ്റാർക്കും എത്തിപ്പെടുക ദുർഘടമാണ്. രാത്രികാലങ്ങളിൽ ഗതാഗത സൗകര്യങ്ങൾ ഒട്ടുമില്ലാത്ത പ്രദേശമാണിത്. സുപരിചിതരായ നാട്ടുക്കാർക്ക് മാത്രമെ ഇതുവഴി സഞ്ചരിക്കാൻ കഴിയുകയുള്ളു. ഇവിടെയാണ് യുവാവ് രാത്രി രണ്ടുമണിയോടെ എത്തിയത്.
എന്നാൽ പെൺകുട്ടിയെ വീട്ടിൽനിന്നും ഇറക്കി കൊണ്ടുപോകാൻ ഇയാൾ സുഹൃത്തുക്കളുമായി എത്തിയതാണെന്നും പറയപ്പെടുന്നു. ഇതിനിടയിലാണ് വീട്ടുക്കാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കാൻ തയ്യാറായത്. ഇതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടി വീടിനുള്ളിൽ കയറി ആത്മഹത്യ ചെയ്തത്.
തുങ്ങിമരിക്കാൻ ശ്രമിച്ച പെൺകുട്ടിയെ യുവാവ് ആശുപത്രിയിൽ എത്തിച്ചിരുന്നതായി പറയുന്നു. ഈ സമയത്ത് പെൺകുട്ടിക്ക് ജീവനുണ്ടായിരുന്നു. ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പെൺകുട്ടിയെ യുവാവ് കൊണ്ടുവന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് പെൺകുട്ടി മരിച്ചത്.
പെൺകുട്ടി മരിച്ചതോടെ യുവാവും ആത്മഹത്യക്ക് ശ്രമിച്ചു. തന്റെ കാമുകി മരിച്ച വിവരം സുഹൃത്തുക്കളെ വിളിച്ചറിയിച്ച അഖിൽ സ്വയം മരിക്കാൻ തയ്യാറെടുക്കുമ്പോഴാണ് സഹായികളായെത്തിയ സുഹൃത്തുക്കൾ ഇയാളെ പൊലീസിൽ എത്തിച്ച് സംഭവങ്ങൾ വിവരിച്ചത്. ഇതോടെ സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലായി.
പെൺകുട്ടിയുടെ മൃതദേഹം വണ്ടാനം മെഡിക്കൾ കോളജിൽ പോസ്റ്റുമാർട്ടത്തിനുശേഷം ഇന്നലെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. നെടുമുടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. എന്നാൽ പെൺകുട്ടിയുടെ മരണത്തിൽ സ്വാഭാവിക കേസുമാത്രമാണ് എടുത്തിട്ടുള്ളത്. യുവാവിനെ കൂടുതൽ ചോദ്യം ചെയ്തശേഷം നടപടികൾ സ്വീകരിക്കുമെന്ന് നെടുമുടി പൊലീസ് പറഞ്ഞു.