മുംബൈ: ഛത്തീസ്‌ഗഡിലെ ആ പെൺകുട്ടിക്ക് പിന്നാലെ ഗർഭഛിദ്രത്തിന് അനുമതി തേടി മറ്റൊരു പെൺകുട്ടിയും സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ഏഴുമാസം ഗർഭിണിയായ പെൺകുട്ടിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാൻ ഒരുങ്ങുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖേനയാണ് ഹർജി സമർപ്പിക്കുന്നത്.

വൈദ്യ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് കുട്ടിയുടെ മാതാപിതാക്കൾ വിവരം തന്നെ അറിയിച്ചതെന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ നിഖിൽ ദത്താർ പറഞ്ഞു. ഒരു ദിവസം മുമ്പാണ് കുട്ടി ഗർഭിണിയാണെന്ന് അമ്മ അറിഞ്ഞതെന്നും ഡോക്ടർ പറഞ്ഞു.

എന്നാൽ സമാനമായ സംഭവത്തിൽ കഴിഞ്ഞ ദിവസം പത്തുവയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നിഷേധിച്ച സാഹചര്യത്തിൽ ആശങ്കയിലാണ് കുടുംബം. ഗർഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ടുള്ള നിയമനടപടികൾ അവസാനഘട്ടത്തിലാണ്. നേരത്തേ ചണ്ഡീഗഡിൽ നിന്നുള്ള പത്ത് വയസ്സുകാരിക്കാണ് സുപ്രീംകോടതി ഗർഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ചത്.