- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെമ്മണ്ണാറിൽ അമ്മയില്ലാത്ത പതിനൊന്നുകാരിയെ പിതാവിന്റെ കൂട്ടുകാർ പീഡനത്തിനിരയാക്കി; ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടി പീഡനത്തിനിരയായത് അവധിക്കാലങ്ങളിൽ വീട്ടിലെത്തിയപ്പോൾ; സംഭവം മദ്യലഹരിയിൽ പിതാവിന്റെ മൗനാനുവാദത്തോടെ; പിതാവും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ
ഇടുക്കി: അമ്മ ഉപേക്ഷിച്ചുപോയ പതിനൊന്ന് വയസുകാരിയെ പിതാവിന്റെ മൗനാനുവാദത്തോടെ പീഡിപ്പിച്ചു. പിതാവും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ. നെടുങ്കണ്ടത്തിനടുത്ത് ചെമ്മണ്ണാറിലാണ് സംഭവം. കേസിൽ കുട്ടിയുടെ പിതാവിനെയും സുഹൃത്തുക്കളായ മേലേചെമ്മണ്ണാർ ഏറത്ത് ബിജു(40) പനക്കപ്പതാൽ ഉണ്ണിയെന്ന തോമസ്(35) എന്നിവരെയും ദേവികളം സി.ഐ; സി. ആർ പ്രമോദ്, ശാന്തൻപാറ എസ്.ഐ വി വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. രണ്ടാം വയസിൽ അമ്മ ഉപേക്ഷിച്ച് പോയ പെൺകുട്ടി വളർന്നത് പിതാവിന്റെ സംരക്ഷണയിലായിരുന്നു. എറണാകുളം ജില്ലയിലെ ഒരു ഹോസ്റ്റലിൽ താമസിച്ചുകൊണ്ട് സ്‌കൂൾ പഠനം നടത്തുകയായിരുന്നു കുട്ടി. അവധിക്കാലങ്ങളിൽ മാത്രമാണ് പെൺകുട്ടിയെ പിതാവ് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നത്. കുട്ടിയുടെ പിതാവിനൊപ്പം പ്രതികൾ വീട്ടിൽവച്ച് മദ്യപിക്കുക പതിവായിരുന്നു. അവധിക്ക് വീട്ടിൽ എത്തുമ്പോഴെല്ലാം ഇവർ കുട്ടിയുടെ പിതാവിന് മദ്യം നൽകിയശേഷം പീഡനത്തിരയാക്കുകയായിരുന്നെന്ന് പൊലിസ് അറിയിച്ചു. ഇത്തവണ വേനലവധിക്ക് വീട്ടിലെത്തിയപ്പോഴ
ഇടുക്കി: അമ്മ ഉപേക്ഷിച്ചുപോയ പതിനൊന്ന് വയസുകാരിയെ പിതാവിന്റെ മൗനാനുവാദത്തോടെ പീഡിപ്പിച്ചു. പിതാവും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ. നെടുങ്കണ്ടത്തിനടുത്ത് ചെമ്മണ്ണാറിലാണ് സംഭവം.
കേസിൽ കുട്ടിയുടെ പിതാവിനെയും സുഹൃത്തുക്കളായ മേലേചെമ്മണ്ണാർ ഏറത്ത് ബിജു(40) പനക്കപ്പതാൽ ഉണ്ണിയെന്ന തോമസ്(35) എന്നിവരെയും ദേവികളം സി.ഐ; സി. ആർ പ്രമോദ്, ശാന്തൻപാറ എസ്.ഐ വി വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
രണ്ടാം വയസിൽ അമ്മ ഉപേക്ഷിച്ച് പോയ പെൺകുട്ടി വളർന്നത് പിതാവിന്റെ സംരക്ഷണയിലായിരുന്നു. എറണാകുളം ജില്ലയിലെ ഒരു ഹോസ്റ്റലിൽ താമസിച്ചുകൊണ്ട് സ്‌കൂൾ പഠനം നടത്തുകയായിരുന്നു കുട്ടി. അവധിക്കാലങ്ങളിൽ മാത്രമാണ് പെൺകുട്ടിയെ പിതാവ് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നത്.
കുട്ടിയുടെ പിതാവിനൊപ്പം പ്രതികൾ വീട്ടിൽവച്ച് മദ്യപിക്കുക പതിവായിരുന്നു. അവധിക്ക് വീട്ടിൽ എത്തുമ്പോഴെല്ലാം ഇവർ കുട്ടിയുടെ പിതാവിന് മദ്യം നൽകിയശേഷം പീഡനത്തിരയാക്കുകയായിരുന്നെന്ന് പൊലിസ് അറിയിച്ചു.
ഇത്തവണ വേനലവധിക്ക് വീട്ടിലെത്തിയപ്പോഴും പിതാവിന്റെ കൂട്ടുകാരുടെ പീഡനത്തിനിരയായി. മദ്യലഹരിയിലായ പിതാവിന്റെ മൗനാനുവാദത്തോടെയാണ് പീഡനം നടന്നിരുന്നതെന്നും പൊലിസ് അറിയിച്ചു. അവധിക്കുശേഷം തിരിച്ച് ഹോസ്റ്റലിൽ എത്തിയ കുട്ടിയിൽ അസ്വഭാവികത കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവിരമറിയിക്കുകയും ഇവരുടെ നിർദ്ദേശപ്രകാരം ശാന്തൻപാറ പൊലീസ് കേസ് എടുത്ത് അച്ഛൻ ഉൾപ്പെടെ മൂന്ന്‌പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പ്രതികളെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു.