- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകൻ കയറിവരുമ്പോൾ കാമുകി കത്തിക്കുത്തേറ്റു ചോര ഒലിപ്പിച്ചു മരിച്ചുകിടക്കുന്നതായി കണ്ടാൽ എന്തുസംഭവിക്കും? അതിരുകടന്ന ഒരു യുട്യൂബ് വീഡിയോ
ആളുകളെ ഞെട്ടിക്കുന്ന തരത്തിലുള്ള പറ്റിക്കൽ വീഡിയോകൾ യുട്യൂബിൽ ധാരാളമുണ്ട്. എന്നാൽ, ഈ പറ്റിക്കൽ അൽപം അതിരുകടന്നുപോയി. കാമുകൻ കയറിവരുമ്പോൾ കാമുകി കത്തിക്കുത്തേറ്റ് മരിച്ചുകിടക്കുന്നത് കണ്ടാലോ? പരസ്പരം പറ്റിച്ച് അതിന്റെ വീഡിയോകൾ യുട്യൂബിൽ പോസ്റ്റ് ചെയ്യുന്ന കെന്നിന്റെ ജീവിതത്തിലെ ഞെട്ടലാണ് കാമുകി ഡിയാര ഈ രീതിയിൽ പകർത്തിയത്. യുട്യൂബിലെ ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് എട്ടുലക്ഷത്തിലധികം ആളുകളാണ്. കെൻ ആഹാരം വാങ്ങുന്നതിനായി പുറത്തുപോയ സമയത്താണ് ഡിയാര ഈ തമാശ ഒപ്പിച്ചത്. നെഞ്ചത്ത് കൃത്രിമമായ മുറിവുണ്ടാക്കി ചോരയൊലിപ്പിച്ച് മുറിയിൽ കിടക്കുന്നതായി അഭിനയിക്കുകയായിരുന്നു. വാതിലിന്റെ പിടിയിലും ബാത്ത് റൂമിന്റെ തറയിലും ചോരപ്പാടുകൾ വീഴ്‌ത്തുകയും ചെയ്തു.. രണ്ടു കവറുകളിൽ ഭക്ഷണവുമായി കയറിവന്ന കെൻ വാതിൽ തുറന്നപ്പോൾ കാണുന്നത് വാതിലിൽ ഈ ചോരപ്പാടുകളാണ്. ശബ്ദമുണ്ടാക്കിക്കൊണ്ട് കയറിവരുന്ന കെൻ, തറയിൽ ചോരപ്പുഴയിൽ മരിച്ചുകിടക്കുന്ന ഡിയാരയെയാണ് പിന്നീട് കാണുന്നത്. ബാത്ത് റൂമിൽ കിടന്ന ഡിയാരയുടെ ദേഹത്തേയ്ക്ക് വീണ് അലറിക്ക
ആളുകളെ ഞെട്ടിക്കുന്ന തരത്തിലുള്ള പറ്റിക്കൽ വീഡിയോകൾ യുട്യൂബിൽ ധാരാളമുണ്ട്. എന്നാൽ, ഈ പറ്റിക്കൽ അൽപം അതിരുകടന്നുപോയി. കാമുകൻ കയറിവരുമ്പോൾ കാമുകി കത്തിക്കുത്തേറ്റ് മരിച്ചുകിടക്കുന്നത് കണ്ടാലോ? പരസ്പരം പറ്റിച്ച് അതിന്റെ വീഡിയോകൾ യുട്യൂബിൽ പോസ്റ്റ് ചെയ്യുന്ന കെന്നിന്റെ ജീവിതത്തിലെ ഞെട്ടലാണ് കാമുകി ഡിയാര ഈ രീതിയിൽ പകർത്തിയത്.
യുട്യൂബിലെ ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് എട്ടുലക്ഷത്തിലധികം ആളുകളാണ്. കെൻ ആഹാരം വാങ്ങുന്നതിനായി പുറത്തുപോയ സമയത്താണ് ഡിയാര ഈ തമാശ ഒപ്പിച്ചത്. നെഞ്ചത്ത് കൃത്രിമമായ മുറിവുണ്ടാക്കി ചോരയൊലിപ്പിച്ച് മുറിയിൽ കിടക്കുന്നതായി അഭിനയിക്കുകയായിരുന്നു. വാതിലിന്റെ പിടിയിലും ബാത്ത് റൂമിന്റെ തറയിലും ചോരപ്പാടുകൾ വീഴ്‌ത്തുകയും ചെയ്തു..
രണ്ടു കവറുകളിൽ ഭക്ഷണവുമായി കയറിവന്ന കെൻ വാതിൽ തുറന്നപ്പോൾ കാണുന്നത് വാതിലിൽ ഈ ചോരപ്പാടുകളാണ്. ശബ്ദമുണ്ടാക്കിക്കൊണ്ട് കയറിവരുന്ന കെൻ, തറയിൽ ചോരപ്പുഴയിൽ മരിച്ചുകിടക്കുന്ന ഡിയാരയെയാണ് പിന്നീട് കാണുന്നത്. ബാത്ത് റൂമിൽ കിടന്ന ഡിയാരയുടെ ദേഹത്തേയ്ക്ക് വീണ് അലറിക്കരഞ്ഞ കെന്നിനെയാണ് പിന്നീട് കാണുന്നത്. അനങ്ങുകയോ ശ്വാസംപോലും വിടുകയോ ചെയ്യാതെ ഡിയാര ഈ രംഗം ഗംഭീരമാക്കുകയും ചെയ്തു.
ഡിയാരയുടെ ദേഹത്തുനിന്ന് എഴുന്നേറ്റ കെൻ ഫോൺ കൈയിലെടുത്ത് ആംബുലൻസ് വിളിക്കാനൊരുങ്ങി. കെൻ പോയ കണ്ണുതുറന്ന ഡിയാര, പിന്നീട് കെൻ മടങ്ങിയെത്തുമ്പോഴേക്ക് പൂർവസ്ഥിതിയിലാവുകയും ചെയ്തു. ഈ സമയത്ത് പൊട്ടിച്ചിരിയോടെ എഴുന്നേൽക്കുന്ന ഡിയാരയോടെ ഇങ്ങനെ തമാശകാണിക്കരുതെന്ന് താക്കീത് നൽകുന്ന കെന്നിനെയും കാണാം. ഏതായാലും, പരസ്പരം പറ്റിക്കുന്ന വീഡിയോകളുടെ കൂട്ടത്തിൽ ഇത് പെടുത്താനാവില്ലെന്നാണ് കണ്ടവരുടെയൊക്കെ പക്ഷം.