- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകാവസാനത്തിലേക്കുള്ള വഴികൾ തുറന്നുതന്നെ; പത്തു വർഷത്തിനകം 70 ശതമാനം മൃഗങ്ങളും മത്സ്യങ്ങളും പക്ഷികളും ചത്തൊടുങ്ങും; ലോകം നേരിടുന്നത് മഹാദുരന്തം
ലണ്ടൻ: അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ലോകത്തിലെ പകുതിയിലധികം ജീവജാലങ്ങളും വൈകാതെ ചത്തൊടുങ്ങുമെന്ന് റിപ്പോർട്ട്. വേൾഡ് വൈഡ് ഫണ്ട് ഫഓർ നേച്ചർ എന്ന പ്രകൃതിസ്‌നേഹ സംഘടനയാണ് മനുഷ്യന്റെ ദുരമൂത്ത പ്രവർത്തനങ്ങൾമൂലം ലോകം വൈകാതെ അവസാനിച്ചേക്കുമെന്ന റിപ്പോർട്ട് പുറ്തതുവിട്ടിരിക്കുന്നത്. ലണ്ടനിലെ സുവോളജി സൊസൈറ്റിയുടെ ലിവിങ് പ്ലാനെറ്റ് ഇൻഡക്‌സിനെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടത്. 1970ൽ ലോകത്തുണ്ടായിരുന്ന ജീവജാലങ്ങളിൽ 58 ശതമാനവും 2012 ൽ നാശത്തിന്റെ വക്കിലെത്തിയതായി പഠനത്തിൽ വ്യക്തമായി. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജീവജാലങ്ങളെല്ലാം വൈകാതെ ഭൂമിയിൽനിന്ന് ഇല്ലാതാകുമെന്ന് സംഘടനയുടെ ഡയറക്ടർ മൈക് ബാററ്റ് പറഞ്ഞു. വന്യജീവിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള സിനിമാ താരങ്ങളും വത്തിക്കാൻ അടക്കമുള്ള മത സംഘനടകളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിലെ ജന്തുക്കളുടെയും മത്സ്യങ്ങളുടെയും പക്ഷികളുടെയും എണ്ണം 2020 ആകുമ്പോഴേക്കു
ലണ്ടൻ: അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ലോകത്തിലെ പകുതിയിലധികം ജീവജാലങ്ങളും വൈകാതെ ചത്തൊടുങ്ങുമെന്ന് റിപ്പോർട്ട്. വേൾഡ് വൈഡ് ഫണ്ട് ഫഓർ നേച്ചർ എന്ന പ്രകൃതിസ്‌നേഹ സംഘടനയാണ് മനുഷ്യന്റെ ദുരമൂത്ത പ്രവർത്തനങ്ങൾമൂലം ലോകം വൈകാതെ അവസാനിച്ചേക്കുമെന്ന റിപ്പോർട്ട് പുറ്തതുവിട്ടിരിക്കുന്നത്.
ലണ്ടനിലെ സുവോളജി സൊസൈറ്റിയുടെ ലിവിങ് പ്ലാനെറ്റ് ഇൻഡക്‌സിനെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടത്. 1970ൽ ലോകത്തുണ്ടായിരുന്ന ജീവജാലങ്ങളിൽ 58 ശതമാനവും 2012 ൽ നാശത്തിന്റെ വക്കിലെത്തിയതായി പഠനത്തിൽ വ്യക്തമായി.
അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജീവജാലങ്ങളെല്ലാം വൈകാതെ ഭൂമിയിൽനിന്ന് ഇല്ലാതാകുമെന്ന് സംഘടനയുടെ ഡയറക്ടർ മൈക് ബാററ്റ് പറഞ്ഞു. വന്യജീവിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള സിനിമാ താരങ്ങളും വത്തിക്കാൻ അടക്കമുള്ള മത സംഘനടകളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്തിലെ ജന്തുക്കളുടെയും മത്സ്യങ്ങളുടെയും പക്ഷികളുടെയും എണ്ണം 2020 ആകുമ്പോഴേക്കും എഴുപതു ശതമാനത്തിനടുത്തു കുറയുമെന്നും ബാർനെറ്റ് കണക്കുകളുടെ അടിസ്ഥാനത്തിൽ പറയുന്നു. ജന്തുജാലങ്ങൾ ഇല്ലാതായാൽ മനുഷ്യനും ഭൂമിയിൽ നിലനിൽക്കാനാവില്ല.
എന്നാൽ ഇപ്പോഴും പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് ബാർനെറ്റ് പറയുന്നു. സർക്കാരുകളും ബിസിനിസ് സ്ഥാപനങ്ങളും പരിസ്ഥിതി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങിയാൽ ജീവജാലങ്ങൾ ഇല്ലാതാകുന്നത് തടയാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.