- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവയിൽ ബീഫ് ക്ഷാമം! തികഞ്ഞില്ലെങ്കിൽ കർണാടകയിൽ നിന്നും ഇറക്കുമതി ചെയ്യാമെന്ന് ബിജെപി മുഖ്യമന്ത്രി മനോഹർ പരീക്കർ; 'ഗോവയിൽ ബീഫ് ക്ഷാമം ഉണ്ടാകില്ലെ'ന്നും മുഖ്യമന്ത്രിയുടെ ഉറപ്പ്
പനാജി: ബീഫിന്റെ പേരിൽ ഉത്തരേന്ത്യയിൽ കൊലപാതകങ്ങൾ അരങ്ങേറുമ്പോൾ ജനങ്ങളുടെ ഇഷ്ടഭക്ഷണത്തിന് വേണ്ടി ബീഫ് ഇറക്കുമതി ചെയ്യാൻ തയ്യാറെടുത്ത് ഗോവ മുഖ്യമന്ത്രി മനോഹരർ പരീക്കറുടെ വ്യത്യസ്ത നിലപാട്. ഗോവയിൽ ബീഫ് കിട്ടാൻ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നും ഇറക്കുമതി ചെയ്യുമെന്നാണ് പരീക്കർ വ്യക്തമാക്കിയത്. നിലവിൽ സംസ്ഥാനത്ത് അംഗീകൃത വിപണനശാലയായ ഗോവ മീറ്റ് കോംപ്ലക്സ് ലിമിറ്റഡ് വഴി 2000 കിലോഗ്രാം ബീഫ് വിതരണം ചെയ്യുന്നുണ്ട്. ഇതിനുശേഷമുള്ള ബീഫ് അയൽസംസ്ഥാനമായ കർണാടകയിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. നിയമസഭയുടെ മൺസൂൺ സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ബിജെപി എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ ഈ മറുപടികൾ. സംസ്ഥാനത്ത് ബീഫിന്റെ ക്ഷാമം ഉണ്ടാകില്ല. അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നും ബീഫ് കൊണ്ടുവരാനും യഥാവിധത്തിൽ വെറ്റിനറി ഡോക്ടർമാരെക്കൊണ്ട് പരിശോധിപ്പിച്ചശേഷം അകത്തേക്ക് കടത്തിവിടാനുള്ള സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവ മീറ്റ് കോംപ്
പനാജി: ബീഫിന്റെ പേരിൽ ഉത്തരേന്ത്യയിൽ കൊലപാതകങ്ങൾ അരങ്ങേറുമ്പോൾ ജനങ്ങളുടെ ഇഷ്ടഭക്ഷണത്തിന് വേണ്ടി ബീഫ് ഇറക്കുമതി ചെയ്യാൻ തയ്യാറെടുത്ത് ഗോവ മുഖ്യമന്ത്രി മനോഹരർ പരീക്കറുടെ വ്യത്യസ്ത നിലപാട്. ഗോവയിൽ ബീഫ് കിട്ടാൻ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നും ഇറക്കുമതി ചെയ്യുമെന്നാണ് പരീക്കർ വ്യക്തമാക്കിയത്.
നിലവിൽ സംസ്ഥാനത്ത് അംഗീകൃത വിപണനശാലയായ ഗോവ മീറ്റ് കോംപ്ലക്സ് ലിമിറ്റഡ് വഴി 2000 കിലോഗ്രാം ബീഫ് വിതരണം ചെയ്യുന്നുണ്ട്. ഇതിനുശേഷമുള്ള ബീഫ് അയൽസംസ്ഥാനമായ കർണാടകയിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. നിയമസഭയുടെ മൺസൂൺ സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ബിജെപി എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ ഈ മറുപടികൾ.
സംസ്ഥാനത്ത് ബീഫിന്റെ ക്ഷാമം ഉണ്ടാകില്ല. അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നും ബീഫ് കൊണ്ടുവരാനും യഥാവിധത്തിൽ വെറ്റിനറി ഡോക്ടർമാരെക്കൊണ്ട് പരിശോധിപ്പിച്ചശേഷം അകത്തേക്ക് കടത്തിവിടാനുള്ള സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവ മീറ്റ് കോംപ്ലകിലേക്ക് കശാപ്പിനായി മൃഗങ്ങളെ കൊണ്ടുവരുന്നതിൽ ഇതുവരെ നിയന്ത്രണങ്ങളൊന്നും സർക്കാർ ഇതുവരെ ഏർപ്പെടുത്തിയിട്ടും ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ബിജെപി മുഖ്യമന്ത്രിയുടെ പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നല്ലൊരു തമാശയാണ് അദ്ദേഹം പറഞ്ഞതെന്നാണ് കോൺഗ്രസ് എംപി രാജീവ് ശുക്ലയുടെ വിലയിരുത്തൽ.