- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 മാസം പ്രായമുള്ള ആടിന് വില ഒരു കോടി; ആടിന്റെ കഴുത്തിന് താഴെയുള്ള തവിട്ടു നിറത്തിലുള്ള പൊട്ടുകളാണ് ആടിന്റെ പ്രത്യേകത; 'അള്ളാ വാലാ ബക്ക്റ' എന്നാണ് ആടിനെ മുംബൈയിൽ അറിയപ്പെടുന്നത്
മുംബൈ: ഈദ് ദിനത്തിൽ കശാപ്പ് ശാലയിലേക്ക് വന്ന ആടിന് വില ഒരു കോടി രുപ. ഒരു പ്രത്യേക മറുക് ആടിന്റെ കഴുത്തിന് താഴെ തവിട്ടു നിറത്തിൽ കണ്ടതാണ് ആടിന്റെ വില ഒരു കോടിയിലെത്തിച്ചത്. ഒരു കോടി വിലയിട്ടിരിക്കുന്ന ഈ ആടിനെ പൊൻ തളികയിൽ വെച്ച് പോറ്റിയാലും അധികമാകില്ലെന്നാണ് ഉടമ കപിൽ സൊഹൈൽ പറയുന്നത്. 64 ഏക്കർ സ്ഥലത്ത് മേഞ്ഞുനടക്കുന്ന ഒരു ലക്ഷത്തോളം വരുന്ന ആടുകൾക്കിടയിൽ മുംബൈയിലെ കനത്ത മഴ ഏൽക്കാത്ത ഒരേ ഒരു ആടേ ഉണ്ടായിരുന്നുള്ളൂ. ചന്തയിലെ 1.18 ലക്ഷം ആടുകളും 5,700 പോത്തുകളും കനത്ത മഴയിൽ കുതിർന്നപ്പോൾ തന്റെ ആടിന് പ്രത്യേക ഷെഡ് ഒരുക്കിക്കൊടുത്ത് മഴനനഞ്ഞ് കിടക്കുകയായിരുന്നു താൻ' എന്ന് സൊഹൈൽ പറയുന്നു. മറ്റാടുകളിൽ നിന്ന് വ്യത്യസ്തനായി വൃത്തിയുള്ള മരപ്പലകയിൽ പ്രത്യേക സീറ്റ് ഒരുക്കി കൊടുത്താണ് ഇതിനെ വിൽപനയ്ക്ക് വെച്ചത്. മറ്റെല്ലാ ആടുകളെയും പോലെ ഈദ് ദിനത്തിൽ കശാപ്പ് ശാലയിലേക്ക് കയറാനുള്ളതായിരുന്നു ഇവനും. 15മാസം പ്രായമുള്ള ആടിന്റെ കഴുത്തിന് താഴെയുള്ള തവിട്ടു നിറത്തിലുള്ള പൊട്ടുകളാണ് ഇതിനെ മൂല്യമുള്ളതാക്കുന്നത്. സൂക്ഷ
മുംബൈ: ഈദ് ദിനത്തിൽ കശാപ്പ് ശാലയിലേക്ക് വന്ന ആടിന് വില ഒരു കോടി രുപ. ഒരു പ്രത്യേക മറുക് ആടിന്റെ കഴുത്തിന് താഴെ തവിട്ടു നിറത്തിൽ കണ്ടതാണ് ആടിന്റെ വില ഒരു കോടിയിലെത്തിച്ചത്. ഒരു കോടി വിലയിട്ടിരിക്കുന്ന ഈ ആടിനെ പൊൻ തളികയിൽ വെച്ച് പോറ്റിയാലും അധികമാകില്ലെന്നാണ് ഉടമ കപിൽ സൊഹൈൽ പറയുന്നത്.
64 ഏക്കർ സ്ഥലത്ത് മേഞ്ഞുനടക്കുന്ന ഒരു ലക്ഷത്തോളം വരുന്ന ആടുകൾക്കിടയിൽ മുംബൈയിലെ കനത്ത മഴ ഏൽക്കാത്ത ഒരേ ഒരു ആടേ ഉണ്ടായിരുന്നുള്ളൂ. ചന്തയിലെ 1.18 ലക്ഷം ആടുകളും 5,700 പോത്തുകളും കനത്ത മഴയിൽ കുതിർന്നപ്പോൾ തന്റെ ആടിന് പ്രത്യേക ഷെഡ് ഒരുക്കിക്കൊടുത്ത് മഴനനഞ്ഞ് കിടക്കുകയായിരുന്നു താൻ' എന്ന് സൊഹൈൽ പറയുന്നു.
മറ്റാടുകളിൽ നിന്ന് വ്യത്യസ്തനായി വൃത്തിയുള്ള മരപ്പലകയിൽ പ്രത്യേക സീറ്റ് ഒരുക്കി കൊടുത്താണ് ഇതിനെ വിൽപനയ്ക്ക് വെച്ചത്. മറ്റെല്ലാ ആടുകളെയും പോലെ ഈദ് ദിനത്തിൽ കശാപ്പ് ശാലയിലേക്ക് കയറാനുള്ളതായിരുന്നു ഇവനും.
15മാസം പ്രായമുള്ള ആടിന്റെ കഴുത്തിന് താഴെയുള്ള തവിട്ടു നിറത്തിലുള്ള പൊട്ടുകളാണ് ഇതിനെ മൂല്യമുള്ളതാക്കുന്നത്. സൂക്ഷിച്ചു നോക്കിയാൽ അറബി ലിപിയിൽ ദൈവനാമം വായിക്കാമെന്നാണ് കപിൽ സൊഹൈൽ പറയുന്നത്.
'അള്ളാ വാലാ ബക്ക്റ' ഒരു കോടി വിലയിട്ടിരിക്കുന്ന ഈ ആടിനെ പൊൻ തളികയിൽ വെച്ച് പോറ്റിയാലും അധികമാകില്ലെന്നാണ് ഉടമ കപിൽ സൊഹൈലിന്റെ പക്ഷം. ദൈവം തന്നതാണ് ഈ ആടിനെ എന്നാണ് സൊഹൈൽ പറയുന്നത്. അജ്മീറിലെ തന്റെ വീട്ടിൽ വളർത്തിയ ആടിനെ ബുധനാഴ്‌ച്ചയാണ് സൗഹൈൽ കാലിച്ചന്തയിൽ കൊണ്ടു വരുന്നത്. ആടിന് സൊഹൈൽ ഇട്ട വില 1,00,00786 രൂപയായിരുന്നു.
പക്ഷെ ഇതുവരെ ഇതിന്റെ വിൽപന നടന്നിട്ടില്ല. മുംബൈയിൽ പെയ്ത കനത്ത മഴ കച്ചവടത്തെ നന്നായി ബാധിച്ചിട്ടുണ്ട്. ആടുകളെല്ലാം മഴനനഞ്ഞതിനാൽ പലതിനും വിപണിയിൽ വില കുറഞ്ഞു. പക്ഷെ സുഹൈലിന്റെ ആടിന് ചന്തയിൽ പ്രത്യേക ഇരിപ്പിടം ലഭിച്ചതിനാൽ നനഞ്ഞില്ല.
വിചാരിച്ച വില ലഭിക്കാതായതോടെ ആടിന് 50 ലക്ഷം രൂപയാക്കി വില കുറച്ചു. നിലവിൽ 51,00,786 രൂപയാണ് ആടിന്റെ വില.