- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോകുലത്തിൽ പരിശോധന നടത്തിയത് അഞ്ഞൂറോളം ഉദ്യോഗസ്ഥർ; ഇതുവരെ കണ്ടെത്തിയത് 12 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്; ഹവാല ഇടപാടുകളെ കുറിച്ചും അന്വേഷണം; ഗോപാലിനെ പേടിച്ച് സ്വകാര്യ ധനകാര്യസ്ഥാപനമെന്ന് മാത്രം പറഞ്ഞ് ഒതുക്കത്തിൽ മാധ്യമങ്ങൾ
ചെന്നൈ: ഗോകുലം ഗ്രൂപ്പിന്റെ ചിട്ടി കമ്പനി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ തുടരുന്ന ആദായനികുതി പരിശോധനയിൽ 12 കോടി രൂപയുെട നികുതിവെട്ടിപ്പ് കണ്ടെത്തി. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ചിട്ടി കമ്പനി സ്ഥാപിതമായ 1968 മുതലുള്ള രേഖകളാണ് കണ്ടെത്തിയത്. ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് രേഖകളും ഇതിൽപെടും. ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനും ആദായ നികുതി വകുപ്പ് ആലോചിക്കുന്നുണ്ട്. മുത്തൂറ്റിൽ നടന്ന റെയ്ഡിന് സമാനമായിരുരുന്നു ഗോകുലത്തിലെ റെയ്ഡു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരുന്നു റെയ്‌ഡെന്നും സൂചനയുണ്ട്. പല പദ്ധതികളിൽ ഉൾപ്പെടുത്തി ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന പണം സ്വകാര്യ ബാങ്കുകളിലാണ് കമ്പനി നിക്ഷേപിച്ചിരുന്നത്. കമ്പനിയുടെ ഹവാല പണമിടപാടുകളും അന്വേഷിച്ചു വരുന്നതായി പേര് വെളിപ്പെടുത്താത്ത ആദായനികുതി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗോകുലം ചിട്ടി കമ്പനിയുടെ ദക്ഷിണേന്ത്യയിൽ 78 കേന്ദ്രങ്ങളിൽ അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാൽ ഈ റെയ്
ചെന്നൈ: ഗോകുലം ഗ്രൂപ്പിന്റെ ചിട്ടി കമ്പനി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ തുടരുന്ന ആദായനികുതി പരിശോധനയിൽ 12 കോടി രൂപയുെട നികുതിവെട്ടിപ്പ് കണ്ടെത്തി. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു.
ചിട്ടി കമ്പനി സ്ഥാപിതമായ 1968 മുതലുള്ള രേഖകളാണ് കണ്ടെത്തിയത്. ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് രേഖകളും ഇതിൽപെടും. ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനും ആദായ നികുതി വകുപ്പ് ആലോചിക്കുന്നുണ്ട്. മുത്തൂറ്റിൽ നടന്ന റെയ്ഡിന് സമാനമായിരുരുന്നു ഗോകുലത്തിലെ റെയ്ഡു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരുന്നു റെയ്‌ഡെന്നും സൂചനയുണ്ട്.
പല പദ്ധതികളിൽ ഉൾപ്പെടുത്തി ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന പണം സ്വകാര്യ ബാങ്കുകളിലാണ് കമ്പനി നിക്ഷേപിച്ചിരുന്നത്. കമ്പനിയുടെ ഹവാല പണമിടപാടുകളും അന്വേഷിച്ചു വരുന്നതായി പേര് വെളിപ്പെടുത്താത്ത ആദായനികുതി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗോകുലം ചിട്ടി കമ്പനിയുടെ ദക്ഷിണേന്ത്യയിൽ 78 കേന്ദ്രങ്ങളിൽ അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എന്നാൽ ഈ റെയ്ഡിനെ കാര്യമായ വാർത്തയാക്കാൻ കേരളത്തിലെ മാധ്യമങ്ങൾ തയ്യാറായില്ല. ഗോകുലത്തിന്റെ പരസ്യത്തെ മോഹിച്ചായിരുന്നു ഇത്. ഏവരും സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ വെറുമൊരു റെയ്ഡ് മാത്രമായി ഈ വാർത്ത നൽകി. കേരള കൗമുദിയിൽ എന്നാൽ ഗോകുലത്തിന്റേ പേര് പ്രത്യക്ഷപ്പെടുകയും ചെയ്തു.
എന്നാൽ പതിവ് പോലെ മാതൃഭൂമിയും അടക്കമുള്ള പ്രമുഖ പത്രങ്ങൾ റെയ്ഡ് നടന്നത് പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ആക്കി മാറ്റി. മനോരമ ഈ വാർത്ത അപ്രധാനത്തോടെ കൊടുത്തപ്പോൾ തിരുവനന്തപുരം അടക്കം പല എഡീഷനുകളിലും കണ്ടില്ലെന്ന് നടിച്ചപ്പോൾ മാതൃഭൂമി പ്രമുഖ സ്ഥാപനത്തിലെ റെയ്ഡാക്കി. ഇന്നു രണ്ടു പത്രങ്ങളും ഈ വാർത്തയുടെ വിശദാംശങ്ങൾ നൽകിയിട്ടില്ല.
മാധ്യമം അടക്കമുള്ള ചില പത്രങ്ങൾ മാത്രമാണ് ഈ വാർത്തയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത്. കേരള കൗമുദിക്കും പ്രശ്‌നമൊന്നും ഉണ്ടായില്ല. എസ് എൻ ഡി പി യൂണിയനുമായി നേരിട്ട് ബന്ധമുള്ള പത്രമാണ് കേരള കൗമുദി. വെള്ളാപ്പള്ളി നടേശൻ ശത്രു പക്ഷത്താണ് ഗോകുലം. അതുകൊണ്ടാണ് ഗോകുലത്തിന്റെ പേര് കൗമുദി കൊടുത്തതെന്നാണ് വിലയിരുത്തൽ. മംഗളവും മാധ്യമവും ഉൾപ്പെടെയുള്ളവരും പേര് നൽകി.
ഏതായാലും ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗോകുലം ഗോപാലിന് വിനയാകുമെന്നാണ് സൂചന. ചിട്ടിക്കമ്പനി ശാഖകൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എറണാകുളത്തെ മേഖലാ ഓഫീസിലുൾപ്പെടെ 30 സ്ഥലങ്ങൾ പരിശോധിച്ചതായി ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകിയും നീണ്ടു. രേഖകൾ വിശദമായി പരിശോധിച്ചാലേ ക്രമക്കേടുകളുണ്ടോയെന്ന് വ്യക്തമാവൂ. ആദായനികുതി വകുപ്പിന്റെ ചെന്നൈ ഡയറക്ടറേറ്റാണ് റെയ്ഡ് ആസൂത്രണം ചെയ്തത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ചിറ്റ്‌സ് ആൻഡ്
ഫിനാൻസ് ശാഖകൾ, ഹോട്ടലുകൾ, വീടുകൾ, സിനിമാ നിർമ്മാണ കമ്പനി ഓഫീസുകൾ എന്നിവിടങ്ങൾ പരിശോധിച്ചു.
തമിഴ്‌നാട്ടിൽ 43, കേരളത്തിൽ 29, കർണാടകയിൽ ആറ്, പുതുച്ചേരിയിൽ രണ്ട് സ്ഥാപനങ്ങളിലാണ് 500ഓളം ഉദ്യോഗസ്ഥരുെട നേതൃത്വത്തിൽ പരിശോധന നടന്നത്. ശ്രീഗോകുലം ചിറ്റ്സിന്റെ പ്രവർത്തനങ്ങൾ കുറച്ചുനാളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുെന്നന്നും നികുതി വെട്ടിപ്പ് നടക്കുന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് വ്യാപക പരിശോധന നടത്താൻ ചെന്നൈ ഡയറക്ടറേറ്റ് നിർദ്ദേശിച്ചതെന്നും ആദായനികുതി വൃത്തങ്ങൾ പറഞ്ഞു. രാവിലെ എേട്ടാടെ ഓഫിസുകളിലും വസതികളിലും ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്. നിക്ഷേപങ്ങൾ സംബന്ധിച്ച മുഴുവൻ രേഖയും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത രേഖകൾ ചെന്നൈ ഡയറക്ടറേറ്റിന് കൈമാറുമെന്നും അവിടെയാണ് തുടരന്വേഷണം നടക്കുകയെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേരളത്തിലെ പ്രമുഖ സാമുദായിക പ്രവർത്തകൻ കൂടിയാണ് ഗോകുലം ഗോപാലൻ. ഫ്‌ളവേഴ്‌സ് ചാനലിന്റെ ചെയർമാനുമാണ്. ഏറെ സ്വാധീനവും ഉണ്ട്. എന്നിട്ടും ഗോപാലന്റെ സ്ഥാപനത്തിലെ റെയ്ഡ് ഗോകുലം ഗ്രൂപ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ഹവാല ഇടപാടുകൾ ചിട്ടി സ്ഥാപനം കേന്ദ്രീകരിച്ച് നടക്കുന്നതായി സംശയമുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ഇത്തരം സ്ഥാപനങ്ങളെ ആദായനികുതി വകുപ്പ് നിരീക്ഷിച്ചിരുന്നു. ഇതിൽ നിന്ന് വ്യക്തമായ തെളിവ് കിട്ടിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും ആദായ നികുതി വകുപ്പ് പറയുന്നു.