- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തെങ്കിലും തരത്തിലുള്ള പിടി സ്വർണ്ണത്തിന്റെ മേലും ഉണ്ടായേക്കാമെന്ന് ഉറപ്പായി; പരമാവധി വാങ്ങിയും വിറ്റും ബാധ്യതകൾ തീർക്കാൻ ഉറച്ച് ജ്യൂലറികൾ; സ്വർണ്ണ വിൽപ്പനയ്ക്ക് വിപണിയിൽ വമ്പൻ ഓഫറുകൾ
കൊച്ചി : സ്വർണ്ണത്തിനെതിരെ കേന്ദ്ര സർക്കാർ ഇടപെടലുകൾ നടത്തുമെന്ന ആഭ്യൂഹ ശക്തം. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ കൈക്കൊണ്ട നടപടികൾക്കു പിന്നാലെ വരുന്നതു സ്വർണ നിയന്ത്രണമായിരിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ജൂലറിക്കാർ ഉള്ള സ്വർണ്ണമ്ലെലാം വേഗത്തിൽ വിൽക്കാനുള്ള നീക്കങ്ങളിലുമാണ്. കൂടുതൽ അളവിൽ സ്വർണം ഇറക്കുമതിചെയ്യാനുള്ള ഹ്രസ്വകാല ഓർഡറുകൾ ചില വ്യാപാരികളിൽനിന്നുണ്ടായതു ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. സ്വർണ ഇറക്കുമതിക്കു സർക്കാർ നിരോധനം ഏർപ്പെടുത്തുമെന്നാണ് സൂചന. ഇന്ത്യ പ്രതിവർഷം ഇറക്കുമതി ചെയ്യുന്നത് 1000 ടൺ സ്വർണമാണ്. അസംസ്‌കൃത എണ്ണ കഴിഞ്ഞാൽ ഇറക്കുമതി മൂല്യത്തിൽ അടുത്ത സ്ഥാനം സ്വർണത്തിനാണ്. 3,00,000 കോടിയോളം രൂപയുടെ ഇറക്കുമതി. ഇറക്കുമതി ചെയ്യുന്നതിന്റെ 80 ശതമാനവും ഉപയോഗിക്കുന്നത് ആഭരണ നിർമ്മാണത്തിന്. നിക്ഷേപമെന്ന നിലയിൽ 15% മാത്രം. വസ്ത്ര, ഇലക്‌ട്രോണിക് വ്യവസായങ്ങൾ അഞ്ചു ശതമാനം ഉപയോഗിക്കുന്നു. ഇന്ത്യയിൽ വ്യക്തികളുടെ കൈവശം മാത്രമുള്ള സ്വർണം തന്നെ 22,000 ടണ്ണിലേറെയാണെന്നു കണക്കാക്കുന്നു
കൊച്ചി : സ്വർണ്ണത്തിനെതിരെ കേന്ദ്ര സർക്കാർ ഇടപെടലുകൾ നടത്തുമെന്ന ആഭ്യൂഹ ശക്തം. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ കൈക്കൊണ്ട നടപടികൾക്കു പിന്നാലെ വരുന്നതു സ്വർണ നിയന്ത്രണമായിരിക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ജൂലറിക്കാർ ഉള്ള സ്വർണ്ണമ്ലെലാം വേഗത്തിൽ വിൽക്കാനുള്ള നീക്കങ്ങളിലുമാണ്. കൂടുതൽ അളവിൽ സ്വർണം ഇറക്കുമതിചെയ്യാനുള്ള ഹ്രസ്വകാല ഓർഡറുകൾ ചില വ്യാപാരികളിൽനിന്നുണ്ടായതു ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. സ്വർണ ഇറക്കുമതിക്കു സർക്കാർ നിരോധനം ഏർപ്പെടുത്തുമെന്നാണ് സൂചന.
ഇന്ത്യ പ്രതിവർഷം ഇറക്കുമതി ചെയ്യുന്നത് 1000 ടൺ സ്വർണമാണ്. അസംസ്‌കൃത എണ്ണ കഴിഞ്ഞാൽ ഇറക്കുമതി മൂല്യത്തിൽ അടുത്ത സ്ഥാനം സ്വർണത്തിനാണ്. 3,00,000 കോടിയോളം രൂപയുടെ ഇറക്കുമതി. ഇറക്കുമതി ചെയ്യുന്നതിന്റെ 80 ശതമാനവും ഉപയോഗിക്കുന്നത് ആഭരണ നിർമ്മാണത്തിന്. നിക്ഷേപമെന്ന നിലയിൽ 15% മാത്രം. വസ്ത്ര, ഇലക്‌ട്രോണിക് വ്യവസായങ്ങൾ അഞ്ചു ശതമാനം ഉപയോഗിക്കുന്നു. ഇന്ത്യയിൽ വ്യക്തികളുടെ കൈവശം മാത്രമുള്ള സ്വർണം തന്നെ 22,000 ടണ്ണിലേറെയാണെന്നു കണക്കാക്കുന്നു. നിഷ്‌ക്രിയ ആസ്തിയായി സ്വർണം മാറുന്നു. കള്ളപ്പണക്കാരും മറ്റും സ്വർണ്ണത്തിലേക്ക് നിക്ഷേപം നടത്തുകയും ചെയ്യുന്നു. ഭാവിയിൽ ഇത് ഒഴിവാക്കാനുള്ള വഴികളാണ് കേന്ദ്രം തേടുന്നത്.
കൈവശം സൂക്ഷിക്കാവുന്ന സ്വർണത്തിനു പരിധി ഏർപ്പെടുത്തൽ, നിശ്ചയിക്കപ്പെടുന്ന പരിധിയിൽ കവിഞ്ഞുള്ളതിന്റെ വെളിപ്പെടുത്തൽ, സ്വർണം ഉൾപ്പെടുന്ന എല്ലാ ഇടപാടുകളുടെയും നിരീക്ഷണം, ക്രയവിക്രയത്തിനു നിർബന്ധിത വ്യവസ്ഥകൾ തുടങ്ങി നിയന്ത്രണങ്ങളിലൊന്ന് വരുമെന്നാണ് സൂചന. റിയൽ എസ്‌റ്റേറ്റ് മേഖലയിലും ഓഹരി വിപണിയിലും നടക്കുന്ന ഇടപാടുകളും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണത്തിലാണെന്നിരിക്കെ സ്വർണ ഇറക്കുമതി നിയന്ത്രണത്തിനു സാധ്യതയില്ലെന്ന അഭിപ്രായവും സജീവമാണ്.
നോട്ട് റദ്ദാക്കലിനെ തുടർന്നു രാജ്യത്തെ അറുന്നൂറോളം സ്വർണ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന അസാധാരണ തോതിലുള്ള വിൽപന സംബന്ധിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിവരികയാണ്. കണക്കുകൾ ഹാജരാക്കാൻ കേരളത്തിലെ ചില വ്യാപാരികൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കണക്കുകൾ തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർക്കശ നടപടികൾ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരോടു നിർദേശിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലെ ചില വ്യാപാരശാലകളിൽ 300% വരെ അധിക വിൽപന നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
അഭ്യൂഹം ശക്തമായതോടെ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വലിയ രീതിയിൽ വിപണികളിലെത്തുന്നുണ്ട്. നിയന്ത്രണത്തിന്റെ സ്വഭാവം അറിയാത്തതു കൊണ്ട് തന്നെ ജൂലറികളും പരമാവധി വിൽപ്പനം നടത്താനുള്ള ശ്രമത്തിലാണ്.