- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
500, 1000 നോട്ടുകളിൽ പിടിച്ചു തുടങ്ങിയ മോദി ഇനി കണ്ണു വെക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സ്വർണ്ണത്തിന്റെ മേലോ? സ്വർണ്ണ നിയന്ത്രണം വരുമെന്ന സൂചന വ്യാപകമായി പ്രചരിക്കുന്നു; ആശങ്കയിലായ സ്വർണ്ണക്കടക്കാർ വിൽപ്പന നോക്കാതെ ചരക്കു വാങ്ങിക്കൂട്ടുന്നു
ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത് രാജ്യത്തെ കള്ളപ്പണക്കാർക്കും കള്ളനോട്ടുകാർക്കും നേരിട്ട ഏറ്റവും വിലിയ തിരിച്ചടിയാണെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. കള്ളപ്പണ വേട്ടയ്ക്ക് തുടക്കമിട്ട മോദിയുടെ അടുത്ത നീക്കമെന്ന വിധത്തിൽ പരക്കുന്ന കിംവദന്തി എന്തായാലും മലയാളികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നതാണ്. ഓരോ ആൾക്കാർക്കും കൈവശം വെക്കാവുന്ന സ്വർണ്ണത്തിന്റെ അളവിന് നിയന്ത്രണം ഏർപ്പെടുത്താൻ മോദി ശ്രമിക്കുമെന്ന വിധത്തിലുള്ള പ്രചരണം വളരെ ശക്തമാണ്. ഇതോടെ എങ്ങും കടുത്ത ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ച മോദി സർക്കാറിന്റെ ഇനിയുള്ള നീക്കം സ്വർണവേട്ടയ്‌ക്കെന്നു സൂചനയും ശക്തമാണ്. കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി പ്രധാനമായും സ്വർണ്ണമാക്കി മാറ്റുന്നു എന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. നോട്ട് നിരോധനം ഉണ്ടായപ്പോൾ സംഭവിച്ചതും മറ്റൊന്നല്ല. നിരോധനം പ്രഖ്യാപിച്ച ദിവസം സ്വർണ്ണക്കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കോടികൾ ഈ ഇടപാടിലൂടെ മറിഞ്ഞുവെന്ന വാർ
ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത് രാജ്യത്തെ കള്ളപ്പണക്കാർക്കും കള്ളനോട്ടുകാർക്കും നേരിട്ട ഏറ്റവും വിലിയ തിരിച്ചടിയാണെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. കള്ളപ്പണ വേട്ടയ്ക്ക് തുടക്കമിട്ട മോദിയുടെ അടുത്ത നീക്കമെന്ന വിധത്തിൽ പരക്കുന്ന കിംവദന്തി എന്തായാലും മലയാളികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നതാണ്. ഓരോ ആൾക്കാർക്കും കൈവശം വെക്കാവുന്ന സ്വർണ്ണത്തിന്റെ അളവിന് നിയന്ത്രണം ഏർപ്പെടുത്താൻ മോദി ശ്രമിക്കുമെന്ന വിധത്തിലുള്ള പ്രചരണം വളരെ ശക്തമാണ്. ഇതോടെ എങ്ങും കടുത്ത ആശങ്കയാണ് ഉണ്ടായിരിക്കുന്നത്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ച മോദി സർക്കാറിന്റെ ഇനിയുള്ള നീക്കം സ്വർണവേട്ടയ്‌ക്കെന്നു സൂചനയും ശക്തമാണ്. കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി പ്രധാനമായും സ്വർണ്ണമാക്കി മാറ്റുന്നു എന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. നോട്ട് നിരോധനം ഉണ്ടായപ്പോൾ സംഭവിച്ചതും മറ്റൊന്നല്ല. നിരോധനം പ്രഖ്യാപിച്ച ദിവസം സ്വർണ്ണക്കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കോടികൾ ഈ ഇടപാടിലൂടെ മറിഞ്ഞുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കലിന്റെ പ്രധാന മാർഗമായ സ്വർണ ഇറക്കുമതി നിരോധിക്കുമെന്ന സൂചനയും ഇതോടെ പുറത്തുവരുന്നുണ്ട്.
ഇന്ത്യയിൽ നിന്നും കടത്തിയ പണം സ്വർണ്ണത്തിന്റെ രൂപത്തിലും തിരികെ നാട്ടിലെത്തുന്നുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങലും നേരത്തെ പുറത്തുവന്നിരുന്നു. ഈ വിവരം വ്യാപകമായി പരന്നതോടെ സ്വർണം ഇറക്കുമതി ചെയ്തു പിടിച്ചു നിൽക്കാനുള്ള തത്രപ്പാടിലാണു ജൂവലറി ഉടമകൾ. വാർത്ത സത്യമെങ്കിൽ കള്ളപ്പണത്തിന്റെ മേന്മയിൽ കെട്ടിപ്പടുത്ത സ്വർണ മാളികകൾ നിലംപതിക്കുമെന്നു തന്നെ കരുതേണ്ടി വരും. മലയാളികളുടെ സ്വർണ്ണഭ്രമത്തിന് കനത്ത തിരിച്ചടിയാകുകയും ചെയ്യും.
സ്വർണം ഉപയോഗിക്കുന്നതിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കേരളത്തിൽ ഏറ്റവും അധികം നിഷ്‌ക്രിയ ആസ്തിയായിട്ടുള്ളത് സ്വർണം തന്നെയാണ്. ഒരു വീട്ടിൽ ഒരു തരിപൊന്നെങ്കിലും ഉണ്ടാകുമെന്നത് തീർച്ചയുള്ള കാര്യമാണ്. ഈ സ്വർണഭ്രമം മുതലെടുത്ത് തന്നെ കേരളത്തിലെ ജുവലറികളും മറ്റും വലിയ കബളിപ്പിക്കലാണു നടത്തുന്നത്. സ്വർണം സുരക്ഷിതമാക്കി വയ്ക്കാനുള്ള തത്രപ്പാടു കണക്കിലെടുത്തു നിക്ഷേപം എന്ന നിലയിലാണു പലരും ഇതുപയോഗിക്കുന്നത്. ഈ സാഹചര്യമാണു ജുവലറി ഉടമകൾ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാർഗമായി കാണുന്നതും.
എന്നാൽ, സ്വർണത്തിൽ കൂടി സർക്കാർ പിടിമുറുക്കുന്നതോടെ ഇക്കാര്യത്തിൽ കടുത്ത പ്രതിസന്ധി തന്നെ ഇത്തരക്കാർക്കു നേരിടേണ്ടി വരും. അതിനാൽ തന്നെ ഒരു കടുത്ത നിലപാടു വരുംമുമ്പു പരമാവധി സ്വർണം ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങളാണു ജുവലറി ഉടമകൾ നടത്തുന്നതെന്നാണു പുറത്തുവരുന്ന വിവരം.
മുൻകരുതലുകൾ എടുക്കാൻ സ്വർണ ഇറക്കുമതിക്കാർ പരസ്പരം മുന്നറിയിപ്പു നൽകുന്നുണ്ട്. അടുത്ത കൊല്ലം മാർച്ചിനിടെ സർക്കാർ സ്വർണ ഇറക്കുമതി നിരോധിക്കാൻ ഇടയുണ്ടെന്നും അതിനാൽ തന്നെ വ്യവസായം തകരാതിരിക്കാൻ കരുതൽ സ്വീകരിക്കണമെന്നുമാണു മുന്നറിയിപ്പ്. അതേസമയം, ഇത്തരത്തിൽ മെസേജുകളൊന്നും പരക്കുന്നില്ലെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും പലരും അധിക സ്വർണം വാങ്ങുന്നുണ്ടെന്നു സമ്മതിച്ചിട്ടുണ്ട്. എന്നാൽ, വരുന്ന വിവാഹ സീസൺ കണക്കിലെടുത്താണ് ഈ നീക്കമെന്നാണു വിശദീകരണം.
സ്വർണത്തിൽ പിടിമുറുക്കുന്നതിനെക്കുറിച്ചു ധനകാര്യ മന്ത്രാലയത്തിൽ നിന്ന് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും നടപടി ഉണ്ടാകുമെന്ന സൂചന തന്നെയാണുള്ളത്.