- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭരണ വ്യാപാരികളെ പേടിക്കാതെ തോമസ് ഐസക്; പഴയ സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയത് മുൻകാല പ്രാബല്യത്തോടെ; ജനങ്ങളെ പറ്റിച്ച് കീശവീർപ്പിച്ച് സ്വർണ്ണ മുതലാളിമാർ കുടിശിഖ ഒഴിവാക്കാൻ രംഗത്ത്; ഒരു പ്രയോജനവും ഇല്ലാതെ സ്വർണം സ്വയം വാങ്ങി കൂട്ടുന്നവർക്ക് തിരിച്ചടി
കോട്ടയം: സ്വർണ്ണ മുതലാളിമാരുടെ സാധീനത്തിന് വഴങ്ങാൻ ധനമന്ത്രി തോമസ് ഐസക്കിനെ കിട്ടില്ല. ഇതോടെ പണക്കൊഴുപ്പിൽ സർക്കാരുകളെ വീഴ്‌ത്തി കാര്യങ്ങൾ നേടുന്ന ജ്യൂലറി ഉടമകൾ പരാതിയുമായി രംഗത്ത് വരികെയാണ്. പഴയ സ്വർണാഭരണങ്ങൾക്ക് അഞ്ചു ശതമാനം വാങ്ങൽ നികുതി മുൻകാല പ്രാബല്യത്തോടെ ഏർപ്പെടുത്താനുള്ള വാണിജ്യ നികുതി വകുപ്പിന്റെ നീക്കം മൂലം സ്വർണ വ്യാപാരികൾ പ്രതിസന്ധിയിലാണെന്ന് മുതലാളിമാർ പറയുന്നു. എന്നാൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിലാണ് തോമസ് ഐസക്. ഇതോടെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പരാതിയുമായി രംഗത്ത് വരികയാണ്. പഴയ സ്വർണം വെറുതെ വാങ്ങുന്നവർക്ക് തിരിച്ചടിയാണ് സർക്കാരിന്റെ നീക്കം. കോംപൗണ്ടിങ് നികുതി സമ്പ്രദായം പരിഷ്‌കരിച്ചാണ് ഖജനാവിനെ ശക്തിപ്പെടുത്താൻ ശ്രമം തുടങ്ങിയത്. ഇത് അനുസരിച്ച് മുൻപ് വിൽപന നികുതിയും വാങ്ങുന്ന സ്വർണത്തിനുള്ള നികുതിയും കോംപൗണ്ടിങ് നികുതി തുകയിൽ തന്നെ ഉൾപ്പെട്ടിരുന്നു. വിൽപന നികുതിയും വാങ്ങൽ നികുതിയും ഇതിൽ ഉൾപ്പെടുന്നതിനാൽ വ്യാപാരികൾക്ക് സൗകര്യപ്രദമായിരുന്
കോട്ടയം: സ്വർണ്ണ മുതലാളിമാരുടെ സാധീനത്തിന് വഴങ്ങാൻ ധനമന്ത്രി തോമസ് ഐസക്കിനെ കിട്ടില്ല. ഇതോടെ പണക്കൊഴുപ്പിൽ സർക്കാരുകളെ വീഴ്‌ത്തി കാര്യങ്ങൾ നേടുന്ന ജ്യൂലറി ഉടമകൾ പരാതിയുമായി രംഗത്ത് വരികെയാണ്. പഴയ സ്വർണാഭരണങ്ങൾക്ക് അഞ്ചു ശതമാനം വാങ്ങൽ നികുതി മുൻകാല പ്രാബല്യത്തോടെ ഏർപ്പെടുത്താനുള്ള വാണിജ്യ നികുതി വകുപ്പിന്റെ നീക്കം മൂലം സ്വർണ വ്യാപാരികൾ പ്രതിസന്ധിയിലാണെന്ന് മുതലാളിമാർ പറയുന്നു. എന്നാൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിലാണ് തോമസ് ഐസക്. ഇതോടെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പരാതിയുമായി രംഗത്ത് വരികയാണ്. പഴയ സ്വർണം വെറുതെ വാങ്ങുന്നവർക്ക് തിരിച്ചടിയാണ് സർക്കാരിന്റെ നീക്കം.
കോംപൗണ്ടിങ് നികുതി സമ്പ്രദായം പരിഷ്‌കരിച്ചാണ് ഖജനാവിനെ ശക്തിപ്പെടുത്താൻ ശ്രമം തുടങ്ങിയത്. ഇത് അനുസരിച്ച് മുൻപ് വിൽപന നികുതിയും വാങ്ങുന്ന സ്വർണത്തിനുള്ള നികുതിയും കോംപൗണ്ടിങ് നികുതി തുകയിൽ തന്നെ ഉൾപ്പെട്ടിരുന്നു. വിൽപന നികുതിയും വാങ്ങൽ നികുതിയും ഇതിൽ ഉൾപ്പെടുന്നതിനാൽ വ്യാപാരികൾക്ക് സൗകര്യപ്രദമായിരുന്നു. പ്രത്യേകമായി വാങ്ങൽ നികുതി അടയ്‌ക്കേണ്ട കാര്യം ഇല്ല. എന്നാൽ 2014ൽ പരിഷ്‌കരിച്ച നിയമം അനുസരിച്ച് വാങ്ങലിനു മാത്രമായി പ്രത്യേകം നികുതി അടയ്ക്കണം. ഇതു നിലവിൽ അഞ്ച് ശതമാനമാണ്. 2013-14, 2014-15, 2015-16 എന്നീ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ കുടിശികയും ഇതോടൊപ്പം അടയ്‌ക്കേണ്ടി വരും. ഇതു നിലവിൽ അടച്ച നികുതി തുകയുടെ അഞ്ചിരട്ടിക്കു തുല്യമാകും.
മുൻകാല പ്രാബല്യമനുസരിച്ച് വാങ്ങൽ നികുതി അടയ്ക്കണമെന്നാണ് വ്യാപാരികൾക്ക് ലഭിച്ച പുതിയ നിർദ്ദേശം. ഇതനുസരിച്ചു കഴിഞ്ഞ രണ്ടുവർഷങ്ങളിലെ തുക വ്യാപാരികൾ അടയ്ക്കണം. വകുപ്പുപ്രകാരം പർച്ചേസ് നികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥരാണെന്നാണ് വകുപ്പിന്റെ ഭാഷ്യം. 2014ലാണ് നിയമം പരിഷ്‌കരിച്ചതെങ്കിലും നടപടികളൊന്നും എടുത്തിരുന്നില്ല. എന്നാൽ തോമസ് ഐസക് നിലപാട് കുടപ്പിച്ചു. ഇതോടെ സ്വർണ്ണ മുതലാളിമാർക്ക് നോട്ടീസുകളെത്തി.
ഈ സാഹചര്യത്തെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ വിശദീകരിക്കുന്നത് ഇങ്ങനെ നികുതി സമ്പ്രദായത്തിൽ വരുത്തിയ ഭേദഗതി മൂലം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ നികുതിയുടെ അഞ്ചിരട്ടിയോളം കുടിശികയായി അടയ്‌ക്കേണ്ട ഗതികേടിലാണ് സ്വർണ വ്യാപാരികൾ. ഇതു സംബന്ധിച്ച നോട്ടിസ് പലർക്കും ലഭിച്ചെന്നും ഭാരവാഹികൾ പറഞ്ഞു. കേരളത്തിലെ സ്വർണ വ്യാപാരികളിൽ പകുതിയോളം പേർക്കു ബാധകമായ കോംപൗണ്ടിങ് നികുതി സംവിധാനത്തിൽ മാറ്റം വരുത്തി അധിക ബാധ്യത അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
നിയമഭേദഗതിയിൽ സംഭവിച്ച പിശകാണ് പ്രശ്‌നങ്ങൾക്കു കാരണമെന്നും വ്യാപാരികൾ ആരോപിക്കുന്നു. ഇരുപതു വർഷത്തിലധികമായി സ്വർണാഭരണങ്ങൾക്ക് കോംപൗണ്ടിങ് സമ്പ്രദായം നിലവിലുണ്ട്.സ്വർണ വ്യാപാരരംഗത്തെ പ്രശ്‌നങ്ങൾ മൂലം ഒട്ടേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് പൂട്ടിയതെന്നും പല ചെറുകിട വ്യാപാരികളും പ്രതിസന്ധിയിലാണെന്നും അവർ പറഞ്ഞു.
സ്വർണ വ്യാപാരികളെ തകർക്കുന്ന നിർദ്ദേശം പിൻവലിച്ചില്ലെങ്കിൽ കടകളടച്ചുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, ജനറൽ സെക്രട്ടറി പി.സി. നടേശൻ, വർക്കിങ് പ്രസിഡന്റ് അയ്മുഹാജി, വർക്കിങ് ജനറൽ സെക്രട്ടറി രാജൻ തോപ്പിൽ, സെക്രട്ടറി പി.വി. തോമസ് എന്നിവർ അറിയിച്ചു.