- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ മാസം കൊണ്ട് 1000 രൂപ കുറഞ്ഞു; മൂന്ന് വർഷം കൊണ്ട് 4310 രൂപയും; സുരക്ഷിത നിക്ഷേപമായി സ്വർണം വാങ്ങിയവരെല്ലാം ആശങ്കയിൽ; കേരളത്തെ ഗുരുതരമായി ബാധിക്കും
കൊച്ചി: ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ ഇടിവ് തുടരുന്നത് കേരളത്തെ വലിയ പ്രതിസന്ധിയിലാക്കും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നത് കേരളത്തിൽ പതിവായിരുന്നു. ഇങ്ങനെ സ്വർണം വാങ്ങിയവർ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കടം വാങ്ങിയും ലോണെടുത്തുമെല്ലാം സ്വർണം വാങ്ങി സൂക്ഷിച്ച് നേട്ടമുണ്ടാക്കുന്നവരാണ് കൂടു
കൊച്ചി: ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ ഇടിവ് തുടരുന്നത് കേരളത്തെ വലിയ പ്രതിസന്ധിയിലാക്കും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നത് കേരളത്തിൽ പതിവായിരുന്നു. ഇങ്ങനെ സ്വർണം വാങ്ങിയവർ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കടം വാങ്ങിയും ലോണെടുത്തുമെല്ലാം സ്വർണം വാങ്ങി സൂക്ഷിച്ച് നേട്ടമുണ്ടാക്കുന്നവരാണ് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് പോകുന്നത്. സ്വർണ്ണത്തിന് ഒരുമാസം കൊണ്ട് 1000 രൂപയാണ് കുറഞ്ഞത്. മൂന്ന് വർഷം കൊണ്ട് 4310 രൂപയും. ഇതോടെ സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണാനാകില്ലെന്ന സ്ഥിതിയുമെത്തുന്നത്.
വരും ദിനങ്ങളിലും വില കുറയാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. അങ്ങനെ വന്നാൽ പ്രതിസന്ധി രൂക്ഷമാകും. പ്രവാസി മലയാളികളും സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നത് കരുതാലി കാണാറുണ്ടായിരുന്നു. ഇങ്ങനെ പണമെല്ലാം സ്വർണ്ണത്തിൽ നിക്ഷേപിച്ച പ്രവാസികളും എന്തുചെയ്യണമെന്ന് അറായത്ത അവസ്ഥയാണ്. പവന് 80 രൂപ കുറഞ്ഞ് 18,800 രൂപയ്ക്കാണ് വെള്ളിയാഴ്ച വ്യാപാരം തുടരുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,350 രൂപയായി. 2012 സെപ്റ്റംബറിൽ പവന് 24,160 രൂപയിൽ എത്തിയ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം തുടങ്ങിയത്. അടുത്ത കാലത്താണ് വിലയിൽ കുത്തനെയുള്ള ഇടിവ് അനുഭവപ്പെടുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ അനുഭവപ്പെടുന്ന തകർച്ചയാണ് ഇതിനു കാരണം.
സ്വർണത്തിന്റെ വിപണനവും കരിഞ്ചന്തയുമൊക്കെയായി കോടികൾകൊണ്ട് അമ്മാനമാടുന്നവർക്കും നഷ്ടങ്ങളുടെ കണക്കാണ് പറയാനുള്ളത്. ആഗോള വിപണിയിൽ നാലു ശതമാനത്തോളം വിലയിടിഞ്ഞ് സ്വർണവില അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതോടെ സ്വർണം ഈടിൽ വായ്പ നൽകിയ നോൺ ബാങ്കിങ്ങ് ഫിനാൻസ് സ്ഥാപനങ്ങളും വെട്ടിലായി. ദേശസാൽകൃത ബാങ്കുകളും സഹകരണബാങ്കുകളിലും പവന്റെ വിലയുടെ 55ശതമാനംമൊക്കെയാണ് വായ്പ നൽകാറുള്ളതെങ്കിൽ, അമിതലാഭം പ്രതീക്ഷിച്ച്, റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളെയൊക്കെ കാറ്റിൽ പറത്തി ,പവന് 80ശതമാനം വരെയൊക്കെ ഇത്തരം കമ്പനികൾ നൽകാറുണ്ട്. അതുകൊണ്ട് കൊടുത്ത മുതലിലും താഴേയ്ക്ക് സ്വർണ്ണ വില എത്തുന്ന അവസ്ഥയിൽ കാര്യങ്ങളെത്തുകയാണ്. സ്വർണം കള്ളക്കടത്തും കരിഞ്ചന്തയുമാണ് കേരളത്തിലെ വിശിഷ്യാ മലബാറിലെ മൂന്നാല് പ്രമുഖ ജൂവലറികളുടെ പ്രധാനവരുമാനമാർഗം. ഇവർക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
എന്നാൽ ആഗോള വിപണിയിൽ സ്വർണവില ഇടിയുന്നത് താൽക്കാലിക പ്രതിഭാസമാണെന്നും വൈകാതെ പഴയ സ്ഥിതി തിരച്ചുപിടക്കുമെന്ന് വാദിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞരുമുണ്ട്.പതിറ്റാണ്ടിനിടെ ആദ്യമായി അമേരിക്കയിൽ പലിശനിരക്കുകൾ ഉയർത്തിയേക്കുമെന്ന വിലയിരുത്തലിൽ ഡോളർ കരുത്താർജിച്ചതും, ചൈന വൻതോതിൽ സ്വർണം വിറ്റഴിച്ചതുമാണ് വിലയിടിവിന് കാരണമായി പറയുന്നത്. വെള്ളിക്കും പഌറ്റിനത്തിനും ഇതോടൊപ്പം വിലയിടിഞ്ഞിട്ടുണ്ട്.അതേസമയം ഗ്രീസും ഒരുപരധിവരെ മറ്റ് യൂറോപ്യൻ രാജ്യങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തുടർച്ചയാണിതെന്ന് വാദിക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. അവരുടെ അഭിപ്രായത്തിൽ പൊടുന്നനെയൊന്നും സ്വർണം കരകയറുന്ന ലക്ഷണം കാണുന്നില്ല. അങ്ങനെയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും രൂക്ഷമാവുക കേരളത്തിലാവുകയെന്നാണ് സൂചന. ഇതിനെ നേരിടാൻ സർക്കാരിന് പോലും ഒന്നും ചെയ്യാനില്ലെന്നാതാണ് യാഥാർത്ഥ്യം.
സ്വർണ വില കുറയുന്നത് കേന്ദ്ര സർക്കാരിനേയും പ്രതിസന്ധിയിലാക്കും. അമേരിക്കയുടെ പണനയങ്ങൾ തീരുമാനിക്കുന്ന ഫെഡറൽ റിസർവ്വിന്റെ ആദ്യത്തെ വനിതാ മേധാവി കൂടിയായ ജാനെറ്റ് യെല്ലൻ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ ഉയർത്താമെന്ന നിർദേശത്തോട് യെസ് എന്ന് പറഞ്ഞാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഇനിയും മൂക്കുകുത്തും. പലിശ നിരക്ക് ഉയർത്താൻ അമേരിക്ക തീരുമാനിച്ചാൽ ഡോളർ ശക്തിപ്രാപിക്കും. അന്താരാഷ്ട്ര നിക്ഷേപകരെ സംബന്ധിച്ച് ലോഹത്തേക്കാൾ സുരക്ഷിത നിക്ഷേപമായി സ്വർണം മാറുകയും ചെയ്യും. അങ്ങനെ സ്വർണ നിക്ഷേപങ്ങൾ അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഇറക്കുമതിക്കാരായ ചൈന അടക്കം ഡോളർ വാങ്ങിക്കൂട്ടും. ഇത് വിപണിയിൽ ആവശ്യത്തിലധികം സ്വർണം എത്താനിടയാകും. അങ്ങനെ സ്വർണത്തിന്റെ ഡിമാന്റ് കുത്തനെ ഇടിയും.
പലിശ നിരക്കുകൾ ഈ വർഷം തന്നെ ഉയർത്താവുന്ന വിധത്തിൽ അമേരിക്ക സാമ്പത്തികമായി മെച്ചപ്പെട്ടു വരികയാണെന്ന് ജാനെറ്റ് യെല്ലെൻ കഴിഞ്ഞ ഫെഡറൽ റിസർവ്വ് യോഗത്തിൽ നൽകിയ സൂചന മാത്രമാണ് 6 ആഴ്ചകളായി സ്വർണ വില ഇടിയാൻ കാരണമാകുന്നത്. 1999 ന് ശേഷമുള്ള ഏറ്റവും വലിയ ആഴ്ചയിലെ നഷ്ടമാണ് ഈ ആഴ്ചയിൽ സ്വർണത്തിന് സംഭവിച്ചത്. 1990 ഡോളറിന് മുകളിലായിരുന്ന സ്വർണം ഇപ്പോൾ 1080 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ്വിന്റെ പലിശ ഉയർത്തൽ ഭീഷണി തുടങ്ങുന്നത് 2013 ലാണ്. 2008 ലെ പ്രതിസന്ധിയെ തുടർന്ന് അമേരിക്ക പലിശ നിരക്കുകൾ വെട്ടിക്കുറച്ചിരുന്നു. അപ്പോൾ, ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും എല്ലാം അമേരിക്ക ബോണ്ടുകളിലായി നിക്ഷേപങ്ങൾ നടത്തിയിരുന്നു.
പലിശ ഉയർത്തിയാൽ ഈ നിക്ഷേപങ്ങൾ അമേരിക്ക ഒറ്റയടിക്ക് പിൻവലിക്കും. ഇറക്കുമതിക്ക് വൻ തോതിൽ ഡോളർ ആവശ്യമായി വരുന്ന ഇന്ത്യക്ക് ഈ ഉത്തേജന പാക്കേജിന്റെ പിൻവലിക്കൽ സൃഷ്ടിക്കുന്ന ആഘാതം ചെറുതായിരിക്കില്ല. ഇന്ത്യൻ രൂപ 68 രൂപ 80 പൈസയിൽ എത്തിയത് പലിശ ഉയർത്തൽ ഭീഷണി ആദ്യമെത്തിയപ്പോഴായിരുന്നു. എന്നാൽ ഇതുവരെ പലിശ ഉയർത്തുമെന്ന് പറഞ്ഞതല്ലാതെ അമേരിക്ക തീരുമാനം നടപ്പിലാക്കിയില്ല. എന്നാൽ പലിശ ഉയർത്തൽ ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് അമേരിക്കൻ ഫെഡറൽ റിസർവ്വ് ചെയർ പേഴ്‌സൺ ജാനെറ്റ് യെല്ലൻ പറഞ്ഞത്. എന്തായാലും സെപ്റ്റംബർ പകുതിയോടെയാണ് അടുത്ത ഫെഡറൽ റിസർവ്വ് യോഗം. ഈ യോഗത്തിൽ പലിശ നിരക്ക് ഉയർത്തിയേക്കുമെന്നാണ് സൂചന. ജാനെറ്റ് യെല്ലെൻ തന്നെ കഴിഞ്ഞ യോഗങ്ങളിൽ ഇത്തരത്തിലുള്ള സൂചനകൾ നൽകുകയും ചെയ്തിരുന്നു. പലിശ ഉയർത്തിയാൽ സ്ഥിതി ഇതായിരിക്കില്ല.
പലിശ നിരക്ക് ഉയർത്തിയാൽ ഡോളർ വില ഇനിയും ഉയരും. ഇന്ത്യൻ രൂപ തളരും. സ്വർണ വില മൂക്കും കുത്തി താഴേക്ക് പതിക്കും. ആഗോള വിപണിയിലെ സ്വർണ വിലത്തകർച്ച നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായാണ് ബാധിക്കുക. പ്രതിസന്ധിയുടെ കാലത്ത് ഉപയോഗിക്കാൻ അവസാന ആശ്രയമായി റിസർവ്വ് ബാങ്കിൽ കരുതി വച്ചിരിക്കുന്ന സ്വർണ ശേഖരത്തിന്റെ മൂല്യവും കുത്തനെ ഇടിയുകയാണ്. 45 ശതമാനത്തിലധികമാണ് മൂല്യത്തകർച്ച. ഇത് തുടരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.