- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ വൻ സ്വർണവേട്ട; 7.314 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി കസ്റ്റംസ്; പെരിന്തൽമണ്ണ സ്വദേശികളായ ദമ്പിതികൾ പിടിയിൽ; സ്വർണം കടത്താൻ ശ്രമിച്ചത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച്; മൂന്ന് കോടി രൂപ വിലവരുമെന്ന് കസ്റ്റംസ്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 7.314 കിലോ ഗ്രാം സ്വർണ മിശ്രിതമാണ് എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശികളും ദമ്പതികളുമായ അബ്ദുസമദ്, സഫ്‌ന അബ്ദുസമദ് എന്നിവർ പിടിയിലായി. ശരീരത്തിൽ പലയിടങ്ങളിലായി മിശ്രിത രൂപത്തിലാക്കി സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവേയാണ് ഇവർ പിടിയിലായത്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ചായിരുന്നു ഇവർ മിശ്രിത രൂപത്തിലാക്കിയ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണത്തിന് മൂന്ന് കോടി രൂപയിലധികം മൂല്യമാണ് ഈ സ്വർണത്തിന് കണക്കാക്കുന്നത്. ഇരുവരും റിമാന്റിലാണ്. ആർക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നതുൾപ്പെടെ അന്വേഷിച്ച് വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിയാ കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു വൻ സ്വർണവേട്ടയാണ് നടക്കുന്നത്. ആറ് യാത്രക്കാരിൽ നിന്നായി മൂന്നേകാൽ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വർണമാണ് ഇന്നലെ ഡി.ആർ.ഐയുടെ പരിശോധനയിൽ പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരെത്തിയത്.
അറസ്റ്റിലായ ആറ് പേരും ഒരേ സംഘത്തിൽപ്പെട്ടവരാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. ശരീരത്തിൽ ഒളിപ്പിച്ചും ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ഡി.ആർ.ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് കോടികളുടെ സ്വർണം പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ