- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 ആഡംബര വില്ലകൾ, 32 അപ്പാർട്മെന്റുകൾ, 12 ആഡംബര കാറുകൾ, ഏക്കറുകൾ കണക്കിനു ഭൂമി; വിഐപികളുമായി നിരന്തര സന്ദർശനം: മൂവാറ്റുപുഴയിൽ നൗഷാദ് വന്നത് നാട്ടുരാജാവിനെ പോലെ; നിരവധി ട്രസ്റ്റുകളെ കുറിച്ചും അന്വേഷണം
മൂവാറ്റുപുഴ: നെടുമ്പാശ്ശേരി വഴിയുള്ള സ്വർണ്ണക്കടത്ത് വഴി കോടികൾ സ്വരൂപിച്ച നൗഷാദ് നയിച്ചിരുന്നത് അത്യാഢംബര ജീവിതം. ആഡംബര കാറുകളും വില്ലകളും ഏക്കറ് കണക്കിന് ഭൂമിയും മറ്റുമായി എല്ലാ അർത്ഥത്തിലും നാട്ടുരാജാവിനെ പോലെയായിരുന്നു നൗഷാദിന്റെ ജീവിതം. 31 അപ്പാർട്‌മെന്റുകളുള്ള ഏഴു നില കെട്ടിടം, 15 ആഡംബര വില്ലകൾ, സ്വർണവും, പണവും എത്തിക്കാൻ
മൂവാറ്റുപുഴ: നെടുമ്പാശ്ശേരി വഴിയുള്ള സ്വർണ്ണക്കടത്ത് വഴി കോടികൾ സ്വരൂപിച്ച നൗഷാദ് നയിച്ചിരുന്നത് അത്യാഢംബര ജീവിതം. ആഡംബര കാറുകളും വില്ലകളും ഏക്കറ് കണക്കിന് ഭൂമിയും മറ്റുമായി എല്ലാ അർത്ഥത്തിലും നാട്ടുരാജാവിനെ പോലെയായിരുന്നു നൗഷാദിന്റെ ജീവിതം. 31 അപ്പാർട്‌മെന്റുകളുള്ള ഏഴു നില കെട്ടിടം, 15 ആഡംബര വില്ലകൾ, സ്വർണവും, പണവും എത്തിക്കാൻ 12 ആഡംബര കാറുകൾ, ഏക്കറുകൾ കണക്കിനു ഭൂമി ഇങ്ങനെയാണ് സ്വർണക്കടത്തിൽ കസ്റ്റംസിന്റെ പിടിയിലായ നൗഷാദിന്റെ പങ്കാളിത്തത്തിൽ മൂവാറ്റുപുഴയിലുള്ള സ്വത്തുക്കൾ.
ഇത് കൂടാതെ സ്വർണ്ണക്കടത്ത് വഴിയ വിദേശത്തും മറ്റുമായി ഹോട്ടലുകളും സ്ഥാപനങ്ങളും ഫ്‌ളാറ്റുകളും ഇയാൾ സ്വർണ്ണമാക്കി. ഇതെല്ലാം സ്വരുക്കൂട്ടിയത് സ്വർണ്ണക്കടത്ത് വഴിയാണെന്ന് മാത്രം. സ്വത്തുക്കൾ മാത്രമല്ല, ഉന്നതരുമായുള്ള ബന്ധവും നൗഷാദിനുണ്ടായിരുന്നു. സ്വർണക്കടത്തിനു വിമാനത്താവളത്തിൽ മാത്രമല്ല എല്ലായിടത്തും ഉന്നതരുടെ സഹായം ലഭിച്ചത് ഈ ബന്ധങ്ങളിലൂടെയാണെന്ന നിഗമനത്തിലാണ് പൊലീസ്.
അയൽ സംസ്ഥാനത്തെ മന്ത്രിക്കു കോടികൾ ആവശ്യമായി വന്നപ്പോൾ സഹായിച്ചത് നൗഷാദായിരുന്നെന്നും രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. കുഴൽപണം കടത്തുമ്പോൾ ഇയാളുടെ സംഘാംഗങ്ങൾ പിടിയിലായാൽ അവരെ പിടിച്ച ഉദ്യോഗസ്ഥരെ വലയിലാക്കാൻ പണം എറിയുമായിരുന്നു നൗഷാദ്. ഈ ഉദ്യോഗസ്ഥരുമായി പിന്നീട് ഊഷ്മള ബന്ധം തുടരുകയും ചെയ്യും. ജാബിനെ പോലുള്ളവരെ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിൽ എത്തിക്കാൻ കഴിഞ്ഞതു നൗഷാദിന്റെ ഉന്നത ബന്ധങ്ങൾ വഴിയായിരുന്നു. മൂവാറ്റുപുഴയിൽ ആരംഭിച്ച് അയൽ സംസ്ഥാനത്തേക്കും, മുംബൈയിലേക്കും പിന്നീട് ദുബായിലേക്കും വളർന്ന നൗഷാദ് 'ദാവൂദ്' എന്നാണു നാട്ടിൽ അറിയപ്പെട്ടിരുന്നത്.
അതേസമയം നൗഷിന് എതിരായ അന്വേഷണം പുരോഗമിക്കുമ്പോൾ അന്വേഷണം സ്വകാര്യ ട്രസ്റ്റുകളിലേക്കും നീങ്ങുകയാണ്. മൂവാറ്റുപുഴയിൽ പുതുതായി രൂപീകരിച്ച 26 സ്വകാര്യ ട്രസ്റ്റുകളാണ് സംശത്തിന്റെ നിഴലിൽ ഉള്ളത്. ട്രസ്റ്റുകൾ വഴി അസ്വാഭാവിക രീതിയിൽ കോടികളുടെ ഭൂമി വാങ്ങിക്കൂട്ടിയതു നേരത്തെ കേന്ദ്ര ഇന്റലിജന്റ്‌സ് വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.
കുഴൽപ്പണ, സ്വർണക്കടത്തു കേസിൽ പിടിയിലായവരും കസ്റ്റംസ് തിരയുന്നവരും ഇത്തരം ട്രസ്റ്റുകളുടെ നേതൃത്വത്തിലുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് ട്രസ്റ്റുകളുടെ പേരിൽ നടത്തിയ ഭൂമി ഇടപാടുകൾ അന്വേഷിക്കുന്നത്.മൂവാറ്റുപുഴ താലൂക്കിലും ജില്ലയുടെ കിഴക്കൻ മേഖലയിലും ഒരു വർഷത്തിനിടെ ട്രസ്റ്റുകളുടെ പേരിൽ കോടിക്കണക്കിനു രൂപ ചെലവഴിച്ചു വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിനുള്ള വരുമാനം സ്വർണക്കടത്തും, കുഴൽപണവും വഴിയാണെന്നാണു സംശയം.
മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമംഗലം സബ് രജിസ്റ്റ്രാർ ഓഫിസുകളിൽ നടന്ന ഭൂമിയിടപാടുകളിലെ ആധാരങ്ങൾ പരിശോധിച്ച് ഏറ്റവും കൂടുതൽ തുകയ്ക്കു ഭൂമി വാങ്ങിയവരുടെയും കൂടുതൽ ഭൂമി വാങ്ങിയവരുടെയും വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗങ്ങൾ ശേഖരിച്ചിരുന്നു. സബ് രജിസ്റ്റ്രാർ ഓഫിസുകളിൽ നിന്നു ഭൂമി ഇടപാടുകളെക്കുറിച്ചും ട്രസ്റ്റുകളെക്കുറിച്ചുമുള്ള വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ട്രസ്റ്റുകളുടെ പേരിൽ ഭൂമി വാങ്ങുമ്പോൾ വരുമാന സ്രോതസ് കാണിക്കുന്നതിനു കർശന നിബന്ധനകളില്ലാത്തതാണ് ഇടപാടുകൾക്കു പ്രോത്സാഹനമായത്.
മൂവാറ്റുപുഴയിലെ പലചരക്കുകടയിൽ സഹായി ആയിരുന്ന നൗഷാദ് പത്തു വർഷത്തിനിടെയാണ് ഇവൻ സ്വത്തിന് ഉടമയായത്. ഹവാല, സ്വർണക്കടത്ത്, വിദേശ കറൻസി ഇടപാടുകളുടെ വലിയ ശൃംഖലയും ലോകത്തെവിടെയും നിമിഷ നേരം കൊണ്ടു പണം എത്തിക്കാൻ കഴിയുന്ന സംഘത്തിലെ പ്രധാനിയാണ് നൗഷാദ്. പ്രതിദിനം പത്തു കോടിയോളം രൂപ നൗഷാദിന്റെ സംഘം ഹവാല ഇടപാടു നടത്തുന്നതായാണു കസ്റ്റംസിന്റെയും എൻഫോഴ്‌സ്‌മെന്റിന്റെയും വിലയിരുത്തൽ. ഇയാളുടെ ദുബായിലെ ഹവാല ശൃംഖലയിൽ നിന്നു പാക്കിസ്ഥാനിലേക്കു പണം ഒഴുകിയിട്ടുണ്ടെന്നും വിവരമുണ്ട്. ഇക്കാര്യം ഇന്റലിജൻസ് ബ്യൂറോയുടെ അന്വേഷണത്തിലാണ്. ദാവൂദിന്റെ സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കേരളത്തിലെ ഏറ്റവും വലിയ ഹവാല, സ്വർണക്കടത്തുകാരനെന്ന് നൗഷാദെന്ന് കസ്റ്റംസ് പറയുന്നത്.
ചെറിയ തോതിൽ വിദേശ കറൻസി, ഹവാല ഇടപാടുകളിലൂടെ തുടങ്ങുകയും പിന്നീടു സ്വർണക്കടത്തിൽ കാരിയറാവുകയും ചെയ്തായിരുന്നു നൗഷാദിന്റെ തുടക്കം. പിന്നീട് സ്വന്തം സാമ്രാജ്യമുണ്ടക്കി. പാക്കിസ്ഥാൻ ബന്ധങ്ങളുണ്ടായതോടെ നൗഷാദ് വളർന്നു. വർഷങ്ങൾക്കു മുൻപ് ഇയാൾ ചെന്നൈയിൽ നിന്നു സ്വർണം കേരളത്തിലെത്തിച്ചു വിൽപന നടത്തിയിരുന്നു. ഇയാളുടെ സംഘം ഇന്ത്യൻ രൂപയും വിദേശ കറൻസിയും വിദേശത്തേക്കു കടത്തിയതായും കസ്റ്റംസ് സംശയിക്കുന്നു.
മൂവാറ്റുപുഴ സംസ്ഥാനത്തെ വലിയ കുഴൽപണ ഇടപാടുകളുടെ കേന്ദ്രമാണെന്നു കേന്ദ്ര ഇന്റലിജൻസ് വർഷങ്ങൾ മുൻപ് റിപ്പോർട്ടു ചെയ്തിരുന്നു. മൂന്നു തവണ പിടിക്കപ്പെട്ടിട്ടും വീണ്ടും കുഴൽപണ ഇടപാടുകളിൽ സജീവമായി തുടർന്ന ആളാണ് നൗഷാദ്. നൗഷാദിന്റെ സഹായികളും, വിതരണക്കാരുമായിരുന്ന യുവാക്കളും നാടുവിടുകയും ചെയ്തിട്ടുണ്ട്. പലരും വിദേശത്തേക്കു കടന്നിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്.