- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂസിലും വാച്ചിലും ഫ്രൈയിങ് പാനിലും വരെ ഒളിപ്പിച്ച് ആദ്യം; മലദ്വാരത്തിലും ഉദരത്തിലും മറച്ച് പിന്നീട്; ഏറ്റവും ഒടുവിൽ സ്ത്രീകളും കുട്ടികളും നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് കടത്തുന്നു; കണ്ടെത്താൻ ഏറെ വഴികളില്ലാതെ രഹസ്യ വിവരങ്ങൾ മാത്രം ആശ്രയിച്ചു കഴിയുന്ന കസ്റ്റംസ് സ്വർണ്ണക്കടത്തിന്റെ കാര്യത്തിൽ വെള്ളം കുടിക്കുന്നത് ഇങ്ങനെ
കരിപ്പൂർ: സംസ്ഥാനത്ത് സ്വർണ്ണ കള്ളക്കടത്ത് കൂടുന്നതായി റിപ്പോർട്ട്. വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ-മയക്കുമരുന്ന് കടത്തിന് ഒരു കുറവും വന്നിട്ടില്ല. കസ്റ്റംസിനെ വെട്ടിക്കാൻ പുതിയ മാർഗങ്ങളുമായി കള്ളക്കടത്തുസംഘങ്ങൾ വീണ്ടും സജീവമാകുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. പാരമ്പര്യമാർഗങ്ങൾ വിട്ട് കൂടുതൽ സങ്കീർണമായ വഴികളാണ് ഇവർ പുതുതായി സ്വീകരിച്ചിരിക്കുന്നത്. 2012-13 വർഷത്തിൽ 76 കിലോവരെയാണ് കള്ളക്കടത്ത് നടന്നിരുന്നതെങ്കിൽ 2013-14ൽ അത് 1384 കിലോയായി ഉയർന്നു. 2014-15ൽ 1574 കിലോ സ്വർണവും 2015-16ൽ 1487 കിലോ കള്ളക്കടത്തു സ്വർണവുമാണ് രാജ്യത്തെത്തിയത്. നേരത്തെ ഷൂസിനകത്തും മറ്റുമായാണ് പ്രധാനമായും സ്വർണം കടത്തിയിരുന്നത്. വാച്ചും ഫ്രയിങ് പാനലും ഇതിനായി ഉപയോഗിച്ചു. ബാഗുകളിലെ രഹസ്യ അറയും എത്തി. അത്യാധുനിക സ്‌കാനിങ് സംവിധാനമെത്തിയതോടെ കടത്തിന് മലദ്വാരവും ഉദരവുമെല്ലാം ഉപയോഗിച്ചു. ഈ തന്ത്രവും മനസ്സിലാക്കിയതോടെ പുതു വഴികളിലേക്ക് കള്ളക്കടത്തുകാർ കടക്കുന്നുവെന്നാണ് വിലയിരുത്തൽ. ചെറിയ കുട്ടികളെയും സ്ത
കരിപ്പൂർ: സംസ്ഥാനത്ത് സ്വർണ്ണ കള്ളക്കടത്ത് കൂടുന്നതായി റിപ്പോർട്ട്. വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ-മയക്കുമരുന്ന് കടത്തിന് ഒരു കുറവും വന്നിട്ടില്ല. കസ്റ്റംസിനെ വെട്ടിക്കാൻ പുതിയ മാർഗങ്ങളുമായി കള്ളക്കടത്തുസംഘങ്ങൾ വീണ്ടും സജീവമാകുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. പാരമ്പര്യമാർഗങ്ങൾ വിട്ട് കൂടുതൽ സങ്കീർണമായ വഴികളാണ് ഇവർ പുതുതായി സ്വീകരിച്ചിരിക്കുന്നത്. 2012-13 വർഷത്തിൽ 76 കിലോവരെയാണ് കള്ളക്കടത്ത് നടന്നിരുന്നതെങ്കിൽ 2013-14ൽ അത് 1384 കിലോയായി ഉയർന്നു. 2014-15ൽ 1574 കിലോ സ്വർണവും 2015-16ൽ 1487 കിലോ കള്ളക്കടത്തു സ്വർണവുമാണ് രാജ്യത്തെത്തിയത്.
നേരത്തെ ഷൂസിനകത്തും മറ്റുമായാണ് പ്രധാനമായും സ്വർണം കടത്തിയിരുന്നത്. വാച്ചും ഫ്രയിങ് പാനലും ഇതിനായി ഉപയോഗിച്ചു. ബാഗുകളിലെ രഹസ്യ അറയും എത്തി. അത്യാധുനിക സ്‌കാനിങ് സംവിധാനമെത്തിയതോടെ കടത്തിന് മലദ്വാരവും ഉദരവുമെല്ലാം ഉപയോഗിച്ചു. ഈ തന്ത്രവും മനസ്സിലാക്കിയതോടെ പുതു വഴികളിലേക്ക് കള്ളക്കടത്തുകാർ കടക്കുന്നുവെന്നാണ് വിലയിരുത്തൽ. ചെറിയ കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ചുള്ള കള്ളക്കടത്താണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ആറുമാസം പ്രായമുള്ള കുട്ടിയെ ധരിപ്പിച്ചിരിക്കുന്ന ബേബി ഡയപ്പറുകൾക്കകത്തുപോലും സ്വർണം ഒളിപ്പിച്ചുകടത്തുന്ന രീതിയാണിപ്പോൾ.
സ്ത്രീകളും കുട്ടികളുമാണ് പ്രധാന കാരിയേഴ്‌സ്. ഇതിലൂടെ സ്‌കാനിങ് സംവിധാനത്തെ മറികടക്കാൻ കഴിയുന്നു. 2016-ൽ ഇത്തരത്തിലുള്ള മൂന്നു സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട്ചെയ്തു. കാലിലെ എല്ലുപൊട്ടിയതിന് ധരിച്ച പ്ലാസ്റ്ററിനകത്ത് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച നാലുകിലോ സ്വർണം കഴിഞ്ഞ ദിവസമാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയത്. പപ്പായയിൽ ഒളിപ്പിച്ചുകടത്തിയ ഒരുകോടി വിലവരുന്ന നാല് സ്വർണബാറുകൾ കോഴിക്കോട് വിമാനത്താവളത്തിൽ ഡി.ആർ.ഐ. വിഭാഗം പിടികൂടിയിരുന്നു. യാത്രക്കാരി ധരിച്ച അടിവസ്ത്രത്തിൽ പ്രത്യേക ആകൃതിയിൽ നിർമ്മിച്ച് ഒളിപ്പിച്ച രണ്ടുകിലോ സ്വർണമാണ് മാസങ്ങൾക്കുമുൻപ് പിടിച്ചെടുത്തത്.
പുരുഷന്മാർ ശരീരത്തിൽ ഒളിപ്പിച്ചുകടത്തിയ 17 കിലോയിലധികം സ്വർണമാണ് കോഴിക്കോട്ടുമാത്രം പിടികൂടിയത്. വൈദ്യുതോപകരണങ്ങളാണ് കള്ളക്കടത്തുകാരുടെ പ്രധാന ആയുധം. ഇലക്ട്രോണിക് ഉപകരണങ്ങൾക്കകത്ത് അവയുടെ യന്ത്രഭാഗങ്ങളുടെ അതേരീതിയിൽ സ്വർണം ഉരുക്കിയൊഴിച്ച് കടത്തുകയെന്നതാണ് പുതിയ രീതി. ഒറ്റുകാരില്ലാതെ ഇത്തരം സ്വർണക്കടത്ത് കണ്ടെത്താനാകില്ല. ഗൾഫ് മേഖലയിൽ കള്ളക്കടത്തുസാധനങ്ങൾ ഉപകരണങ്ങളിൽ ഒളിപ്പിച്ചുനൽകുന്ന പ്രത്യക സംഘങ്ങൾതന്നെ പ്രവർത്തിക്കുന്നതായാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന് വിവരം ലഭിച്ചിരിക്കുന്നത്. ചൈനയിൽനിന്നുള്ള പ്രത്യേക സംഘങ്ങളാണ് ഇത്തരം കള്ളക്കടത്തുസാധനങ്ങൾ ഒരുക്കിനൽകുന്നത്.
ഇത്തരം അത്യാധുനിക കള്ളക്കടത്ത് സങ്കേതങ്ങളെ കണ്ടെത്താൻ നിലവിൽ കസ്റ്റംസിന് കഴിയില്ല. കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും സ്വർണം പിടിച്ചെടുക്കുന്നുണ്ട്. അതെല്ലാം രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കണ്ടെത്തിയത്. അതല്ലാതെ സ്വന്തം നിലയിൽ കള്ളകടത്ത് പിടിക്കാൻ കസ്റ്റംസിന് കഴിയുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കള്ളക്കടത്തുകാർ ചാകര കൊയ്ത്തിലുമാണ്.