- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്ത് കേസിൽ മൊഴി നൽകാൻ അഭിഭാഷക ദിവ്യ കസ്റ്റംസിന് മുന്നിലെത്തി; കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്ന് വിശദീകരണം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മൊഴി നൽകുന്നതിനായി അഭിഭാഷക ദിവ്യ എസ് കസ്റ്റംസിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം കരമന സ്വദശിയായ ദിവ്യ കൈകുഞ്ഞുമായാണ് മൊഴിനൽകാൻ എത്തിയത്. ദിവ്യയോട് ഫോണുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്പോർട്ട് അടക്കം ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്ക് ഇടപാടിന്റെ രേഖകൾ, ഉപയോഗിക്കുന്ന ഫോൺ , പാസ്പോർട്ട് ഇവ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദിവ്യയുടെ പേരിൽ 9 സിം കാർഡുകൾ ഉണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ നമ്പരുകളിൽ നിന്ന് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നയ്ക്കും സരിത്തിനും ഫോൺവിളികൾ പോയിട്ടുണ്ട്. ഈ നമ്പർ ഉപയോഗിക്കുന്നത് ആരാണ് , നമ്പറുകൾ ആർക്കെങ്കിലു കൈമാറിയിട്ടുണ്ടോ എന്നിവയിലാണ് അന്വേഷണം.
കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായാനാണ് കസ്റ്റസ് വിളിപ്പിച്ചതെന്നുമാണ് ദിവ്യ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ