- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം കൊണ്ട് ബെൽറ്റിന്റെ ഹുക്ക് ഉണ്ടാക്കി സ്റ്റീൽ പ്ലേറ്റ് ചെയ്തു ബാഗിൽ ഇട്ടുകൊണ്ടുവന്നു; 35 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്തിയതിന് തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ട് പൂന്തുറ സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. സ്വർണം കൊണ്ട് ഉണ്ടാക്കിയ ബെൽറ്റിന്റെ ഹുക്കുണ്ടാക്കി കടത്തിയ സ്വർണം എയർപോർട്ട് കസ്റ്റംസ് പിടികൂടി. ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും എത്തിയ എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരിൽ നിനനാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിന്റെ കണ്ണ് വെട്ടിക്കാൻ വേണ്ടി വ്യത്യസ്ത മാർഗ്ഗങ്ങൾ അവലംബിച്ചുള്ള സ്വർണക്കടത്ത് തുടരുന്നു എന്നു സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സ്വർണം പിടികൂടിയത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പൂന്തുറ സ്വദേശികളായ രണ്ട് പേർ പിടിയിലായി. സ്വർണക്കടത്തുകാർ വ്യത്യസ്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ സ്വർണം കടത്തിയത് പിടികൂടിയ സംഭവവും. അബുദാബിയിൽ നിന്നെത്തിയ വിമാന യാത്രക്കാരുടെ ബാഗുകളിൽ ബെൽറ്റിന്റെ ബക്കിളിന്റെ രൂപത്തിലാണ് സ്വർണം കണ്ടെത്തിയത്. ബാഗ് പരിശോധിക്കുമ്പോൾ കണ്ട ബെൽറ്റുകളിൽ സംശയം തോന്നി നടത്തിയ വിശദ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ഒരു മാലയും നാല് ബെൽറ്റിന്റെ ബ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. സ്വർണം കൊണ്ട് ഉണ്ടാക്കിയ ബെൽറ്റിന്റെ ഹുക്കുണ്ടാക്കി കടത്തിയ സ്വർണം എയർപോർട്ട് കസ്റ്റംസ് പിടികൂടി. ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും എത്തിയ എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരിൽ നിനനാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിന്റെ കണ്ണ് വെട്ടിക്കാൻ വേണ്ടി വ്യത്യസ്ത മാർഗ്ഗങ്ങൾ അവലംബിച്ചുള്ള സ്വർണക്കടത്ത് തുടരുന്നു എന്നു സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സ്വർണം പിടികൂടിയത്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പൂന്തുറ സ്വദേശികളായ രണ്ട് പേർ പിടിയിലായി. സ്വർണക്കടത്തുകാർ വ്യത്യസ്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ സ്വർണം കടത്തിയത് പിടികൂടിയ സംഭവവും. അബുദാബിയിൽ നിന്നെത്തിയ വിമാന യാത്രക്കാരുടെ ബാഗുകളിൽ ബെൽറ്റിന്റെ ബക്കിളിന്റെ രൂപത്തിലാണ് സ്വർണം കണ്ടെത്തിയത്. ബാഗ് പരിശോധിക്കുമ്പോൾ കണ്ട ബെൽറ്റുകളിൽ സംശയം തോന്നി നടത്തിയ വിശദ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
ഒരു മാലയും നാല് ബെൽറ്റിന്റെ ബക്കിൾ രൂപത്തിൽ സ്റ്റീൽപ്ലേറ്റ് ചെയ്തവയുമാണ് കണ്ടെടുത്തത്. രണ്ട് ബാഗുകളുടെ അകത്താക്കിയാണ് സ്വർണം സൂക്ഷിച്ചിരുന്നത്. രണ്ട് പേരെയും കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിപണിയിൽ 35 ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വർണം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്. ജി ഗോമതി, ബോബി അലോഷ്യൽ എന്നീ ഓഫീസർമാരും ഇൻസ്‌പെക്ടർ പ്രഫുൽ ബാന്ദ്രിയും സംഘത്തിലുണ്ടായിരുന്നു.
അടുത്തിടെ സ്വർണക്കടത്തു സംഘം വീണ്ടും ശക്തമായി രംഗത്തെത്തുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ഏാതനും ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് വിമാനത്താവളത്തിൽ മസ്‌കത്തിൽനിന്നെത്തിയ രണ്ടു യാത്രക്കാരിൽനിന്നായി ഏഴു കിലോ സ്വർണം പിടികൂടായിരുന്നു. രണ്ടുകോടി രൂപയിലധികം രൂപ വിലവരും. ഇസ്തിരിപ്പെട്ടിയുടെയും വാതിൽപ്പൂട്ടിന്റെയും അകത്തെ ഭാഗങ്ങൾ സ്വർണം കൊണ്ട് നിർമ്മിച്ചാണ് കടത്താൻ ശ്രമിച്ചത്.