കോതമംഗലം: കൊച്ചിയിലെ ജ്വലറികളിലേക്കായി കൊണ്ടുവന്ന ആറ് കിലോയോളം സ്വർണം ബസ്സിൽ വച്ച് കവർച്ച ചെയ്തതായുള്ള ബാംഗ്ലൂരുവിലെ ജ്വലറി ജീവനക്കാരന്റെ പരാതിയിൽ ആലൂവ പൊലീസിസ് അന്വേഷണം തുടങ്ങി.

ബാഗ്ലൂരുവിലെ സോവൻ ജ്വലേഴ്‌സ് ജീവനക്കാരൻ ജിനേഷ് കുമാറാണ് ഇത് സംബന്ധിച്ച് ഇന്ന് പുലർച്ചെ ആലുവ പൊലീസിൽ പരാതിയമായി എത്തിയിട്ടുള്ളത്. ഇന്നലെ വൈട്ട് 5.30 തോടെ കല്ലട ട്രാവൽസിന്റെ ബസ്സിൽ ബാഗ്ലൂരിൽ നിന്നും പുറപ്പെട്ട താൻ ഇടക്ക് ഉറങ്ങിപ്പോയെന്നും ആലൂവ ബൈപാസിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നാണ് ജിനേഷ് പൊലീസിൽ നൽകിയിട്ടുള്ള പരാതിയിൽ ചൂണ്ടികാണിച്ചിട്ടുള്ളത്. പരിശോധനകൾകക്കായി പൊലീസ് നിർദ്ദേശിച്ചതുപ്രകാരം ബസ്സ് ആലുവ പൊലീസ് സ്‌റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിട്ടുണ്ട്.

ബർത്തിൽ സൂക്ഷിച്ചിരുന്ന എയർബാഗിൽ പ്രത്യേക ബോക്‌സിലാണ് സ്വർണം സൂക്ഷിച്ചിരുന്നതെന്നും താൻ ഇത്തരത്തിൽ ഇതിന് മുമ്പും സ്വർണം കൊണ്ടുവരാറുണ്ടെന്നും ജിനേഷ് പൊലീസിൽ വ്യക്തമാക്കിയിട്ടുണ്ട്.സോവൻ ജ്വലേഴ്‌സിന്റെ എറണാകുളം ഭാഗത്തെ സെയിൽസ് റപ്രസെന്റേറ്റീവാണ് താനെന്നും കഴിഞ്ഞ പത്ത് വർഷമായി ഈ സ്ഥാപനത്തിൽ ജോലിചെയ്തു വരികയാണെന്നുമാണ് ഇയാൾ പൊലീസിൽ നൽകിയിട്ടുള്ള വിവരം.

ബാഗിൽ നിന്നും സ്വർണം നഷ്ടപ്പെട്ടതായുള്ള ജിനേഷിന്റെ വെളിപ്പെടുത്തൽ പൊലീസ് പൂർണ്ണമായും വിശ്വസത്തിലെടുത്തിട്ടില്ലന്നാണ് സൂചന. സ്വർണം മറ്റ് എവിടെയെങ്കിലും മറന്നുവച്ച് ശേഷമായിരിക്കാം ജിനേഷ് ബസ്സിൽക്കയറിയതെന്നും ഇവിടെയെത്തിയപ്പോൾ ഇതേക്കുറിച്ച് ഓർമ്മ വന്നപ്പോൾ സ്വർണം നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്താവാം പരാതിയുമായെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമീക വിലയിരുത്തൽ. വർഷങ്ങളായി ബാഗിൽ ഇതിലും കൂടിയ അളവിൽ സ്വർണം കൊണ്ടുവരാറുള്ള ജിനേഷിന്റെ പക്കൽ നിന്നും കാര്യങ്ങൾ കൃത്യമായി അറിയാവുന്നവർ സ്വർണം തന്ത്രപൂർവ്വം തട്ടിയെടുത്തിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

ജ്വലറികളിലേക്കുള്ള ആധൂനീക ഡിസൈനുകളിൽ രൂപകൽപ്പന ചെയ്ത ആഭരണങ്ങളാണ് കാണാതായിട്ടുള്ളതെന്നും .ഇതിന് ഒന്നരക്കോടി രൂപ വിവരുമെന്നും ജിനേഷ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വെള്ളാപ്പിള്ളി നടേശന്റെ കീഴടങ്ങളുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ല. സി ഐ പി ബി വിജയൻ, എസ് ഐ പി എ ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവത്തിൽ തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

തൃശ്ശൂരിൽ ആളിറങ്ങിയ ശേഷം ആലുവവരെ ആരും ബസ്സിൽ നിന്നിറങ്ങിയിട്ടില്ലന്നാണ് ബസ്സ് ജീവനക്കാർ പൊലീസിന് നൽകിയിട്ടുള്ളവിവരം. ഇതുപ്രകാരം തൃശ്ശൂരിലിറങ്ങിയവരിലേക്കും അന്വേഷണം നീളുമെന്നാണ് ലഭ്യമായ വിവരം.