- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന് മുസ്ലീങ്ങളെ കണ്ട് കൂടെങ്കിലും ദുബായ് ഭരണകൂടത്തിന് ട്രംപിനെ വേണം; കോടികൾ മുടക്കി തുടങ്ങിയ ഗോൾഫ് ക്ലബ് ഉദ്ഘാടനത്തിന് അപ്പന് പകരം യുഎഇയിൽ എത്തിയത് ട്രംപിന്റെ ആൺമക്കൾ
ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുമുള്ളവർ യുഎസിലേക്ക് വരേണ്ടെന്ന നിരോധനം പുറപ്പെടുവിച്ചതിനെ തുടർന്ന് യുഎഇ അടക്കമുള്ള മുസ്ലിം രാജ്യങ്ങളിലെല്ലാം ട്രംപ് വിരുദ്ധ വികാരം ശക്തമാണ്. കോടതി ഇടപെട്ട് ഈ നിരോധനം പിൻവലിപ്പിച്ചെങ്കിലും ഇതിന്റെ അമർഷം മുസ്ലീങ്ങൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ ട്രംപിന് മുസ്ലീങ്ങളെ കണ്ട് കൂടെങ്കിലും തങ്ങൾക്ക് അദ്ദേഹത്തെ വേണമെന്ന നിലപാടാണ് ദുബായ് ഭരണകൂടം പ്രകടിപ്പിച്ചിരിക്കുന്നത്. ഇവിടെ കോടികൾ മുടക്കി തുടങ്ങിയ ഗോൾഫ് ക്ലബിന്റെ ഉദ്ഘാടനത്തിന് എത്തിയ ട്രംപിന്റെ മക്കൾക്ക് നൽകിയ ഉഗ്രൻ സ്വീകരണം ഇതാണ് വ്യക്തമാക്കുന്നത്. ട്രംപിന് പകരമായാണ് മക്കളായ എറിക് ട്രംപും ഡൊണാൾഡ് ജൂനിയറും ഇവിടെയെത്തിയിരിക്കുന്നത്. ഇന്നലെ ഇവിടെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബാണ് അപ്പന് വേണ്ടി മക്കൾ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിനും യാത്രാ നിരോധനത്തിനും ശേഷം ട്രംപ് കുടുംബം വിദേശത്ത് ലോഞ്ച് ചെയ്യുന്ന ആദ്യത്തെ പ്രോപ്പർട്ടിയാണിത്. യാത്രാ നിരോധനമെന്ന കോലാഹലമൊന്നും യുഎഇ
ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുമുള്ളവർ യുഎസിലേക്ക് വരേണ്ടെന്ന നിരോധനം പുറപ്പെടുവിച്ചതിനെ തുടർന്ന് യുഎഇ അടക്കമുള്ള മുസ്ലിം രാജ്യങ്ങളിലെല്ലാം ട്രംപ് വിരുദ്ധ വികാരം ശക്തമാണ്. കോടതി ഇടപെട്ട് ഈ നിരോധനം പിൻവലിപ്പിച്ചെങ്കിലും ഇതിന്റെ അമർഷം മുസ്ലീങ്ങൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ ട്രംപിന് മുസ്ലീങ്ങളെ കണ്ട് കൂടെങ്കിലും തങ്ങൾക്ക് അദ്ദേഹത്തെ വേണമെന്ന നിലപാടാണ് ദുബായ് ഭരണകൂടം പ്രകടിപ്പിച്ചിരിക്കുന്നത്. ഇവിടെ കോടികൾ മുടക്കി തുടങ്ങിയ ഗോൾഫ് ക്ലബിന്റെ ഉദ്ഘാടനത്തിന് എത്തിയ ട്രംപിന്റെ മക്കൾക്ക് നൽകിയ ഉഗ്രൻ സ്വീകരണം ഇതാണ് വ്യക്തമാക്കുന്നത്. ട്രംപിന് പകരമായാണ് മക്കളായ എറിക് ട്രംപും ഡൊണാൾഡ് ജൂനിയറും ഇവിടെയെത്തിയിരിക്കുന്നത്. ഇന്നലെ ഇവിടെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബാണ് അപ്പന് വേണ്ടി മക്കൾ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിനും യാത്രാ നിരോധനത്തിനും ശേഷം ട്രംപ് കുടുംബം വിദേശത്ത് ലോഞ്ച് ചെയ്യുന്ന ആദ്യത്തെ പ്രോപ്പർട്ടിയാണിത്. യാത്രാ നിരോധനമെന്ന കോലാഹലമൊന്നും യുഎഇയുടെ ഭാഗമായ ദുബായിയെ ബാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. ഇതിനെ തുടർന്ന് യുഎസിലും വിവിധ വിദേശരാജ്യങ്ങളിലുമുള്ള മുസ്ലിം നേതാക്കന്മാരിൽ നിന്നും ട്രംപിനെതിരെ കടുത്ത എതിർപ്പ് ഉയർന്ന് വന്നിരുന്നുവെങ്കിലും ട്രംപിന്റെ പുത്രന്മാരുടെ സ്വീകരണത്തിന്റെ പ്രഭ കെടുത്താനൊന്നും ഇതിനായിട്ടില്ല. എന്തിനേറെ പറയുന്നു ട്രംപ് ഏർപ്പെടുത്തിയ യാത്രാ നിരോധനത്തെ യുഎഇയുടെ വിദേശകാര്യമന്ത്രി വരെ സ്വാഗതം ചെയ്യുകയുണ്ടായിട്ടുണ്ട്. ഈ യാത്രാ നിരോധനത്തിൽ യുഎഇയിൽ നിന്നുള്ളവരെയും സൗദിയിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ച നാല് വിമാനങ്ങളിൽ ഒന്ന് സൗദി അറേബ്യയിൽ നിന്നും രണ്ടെണ്ണം യുഎഇയിൽ നിന്നുമാണ് പറന്നുയർന്നതെന്ന വിരോധം ട്രംപിന് ഈ രണ്ട് രാജ്യങ്ങളോടുമുണ്ടെന്നാണ് സൂചന.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവിടെ എത്തിയ ട്രംപ് പുത്രന്മാർ ബില്യണയർ ഡെവലപറായ ഹുസൈൻ സജ് വാനിക്കൊപ്പമായിരുന്നു ഉച്ചഭക്ഷണം കഴിച്ചത്. ഇവിടെ ട്രംപ് ഓർഗനൈസേഷന്റെ പങ്കാളിയായി വർത്തിക്കുന്ന ഡിഎഎംഎസി പ്രോപ്പർട്ടീസ് നടത്തുന്നത് ഇദ്ദേഹമാണ്. ഇത്തരത്തിൽ ഒരു പാർട്ട്ണറെയും സുഹൃത്തിനെയും ഒരേ ആളിൽ തന്നെ ലഭിക്കുക അപൂർവമാണെന്നാണ് എറിക് , സജ് വാനിയുടെ ആതിഥേയത്വം നുകർന്ന് കൊണ്ട് പുകഴ്‌ത്തിയിരിക്കുന്നത്. മനുഷ്യനിർമ്മിത ദ്വീപ സമൂഹമായ പാം ജുമൈറായിൽ സജ് വാനിയുടെ ഉടസ്ഥതയിലുള്ള മാൻഷനിലായിരുന്നു ഇവർക്ക് വിരുന്നൊരുക്കിയിരിക്കുന്നത്. സജ് വാനിയും കുടുംബവും ഫ്ലോറിഡയിലെ ട്രംപിന്റെ മാർ അ ലാഗോ ക്ലബിൽ വച്ച് നടന്ന പുതുവത്സര ആഘോഷ പരിപാടികളിൽ ഭാഗഭാക്കായിരുന്നു.
താൻ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡിഎഎംഎസി ട്രംപ് ഓർഗനൈസേഷന് 2 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും താൻ സ്വീകരിച്ചിരുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപ് ഓർഗനൈസേഷന്റെ ഒരു സബ്സിഡിയറി ഗോൾഫ് ക്ലബ് നടത്തുന്നതനായി ഡിഎഎംഎസിയിൽ നിന്നും ഒരു മലി്യൺ മുതൽ 5 മില്യൺ ഡോളർ വരെ സ്വീകരിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മേയിൽ സമർപ്പിക്കപ്പെട്ട യുഎസ് ഫെഡറൽ ഇലക്ഷൻ കമ്മിറ്റി റിപ്പോർട്ടിലാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 18 ഹോൾ ഗോൾഫ് ക്ലബിന്റെ ഉദ്ഘാടനച്ചടങ്ങിന് 1500 വിശിഷ്ടാതിഥികൾ എത്തിയിരുന്നു. ദുബായുടെ ഔട്ട്സ്‌കർട്ടിൽ സ്ഥിതി ചെയ്യുന്ന ഈ കോഴ്സ് 7205 യാർഡാണുള്ളത്. ഗിൽ ഹാൻസാണിത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെയുള്ള 100 ട്രംപ് ബ്രാൻഡഡ് വില്ലകൾ 5 മില്യൺ ദിർഹം മുതൽ 15 മില്യൺ ദിർഹത്തിന് വരെയാണ് വിൽക്കപ്പെട്ടിരിക്കുന്നത്.