- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിജിടിഐ കൊച്ചിൻ മാസ്റ്റേഴ്‌സ് ഗോൾഫിന് തുടക്കം; നെടുമ്പാശ്ശേരിയിൽ മാറ്റുരയ്ക്കുന്നത് അന്താരാഷ്ട്ര താരങ്ങൾ
നെടുമ്പാശേരി: രാജ്യത്തെ പരമോന്നത ഗോൾഫ് സംഘാടകരായ പ്രൊഫഷണൽ ഗോൾഫ് ടൂർ ഇന്ത്യയും (പിജിടിഐ) സിയാൽ ഗോൾഫ് കോഴ്‌സും സംയുക്തമായി ഒരുക്കുന്ന പിജിടിഐ കൊച്ചിൻ മാസ്റ്റേഴ്‌സ് ടൂർണമെന്റ് ആരംഭിച്ചു. 3-ന് സമാപിക്കും . സിയാൽ ഗോൾഫ് കോഴ്‌സിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്.ദേശീയ ഓവറോൾ ചാംപ്യനെ നിർണയിക്കാനുള്ള വിവിധ പിജിടിഐ ടൂർണമെന്റുകളിൽ ഒന്നാണിത്. ഇത് കൂടാതെ കൊച്ചിൻ മാസ്റ്റേഴ്‌സ് ചാംപ്യനും കൂടുതൽ പോയിന്റ് നേടുന്ന അമ്പതോളം പേർക്കും സമ്മാനത്തുക ലഭിക്കും. മൊത്തം 40 ലക്ഷം രൂപയാണ് സമ്മാനത്തുക. നിലവിലെ ചാംപ്യൻ മുകേഷ് കുമാർ, മുൻ ചാംപ്യൻ ഫിറോസ് അലി മൊല്ല, 2017 ലെ പിജിടിഐ ഓർഡർ ഓഫ് മെരിറ്റ് ചാംപ്യൻ ഷമീം ഖാൻ, ഉദയൻ മനെ, ഹണി ബൈസോയ, ശങ്കർ ദാസ് തുടങ്ങിയ പ്രമുഖ താരങ്ങൾ പിജിടിഐകൊച്ചിൻ മാസ്റ്റേഴ്‌സ് അഞ്ചാം എഡിഷനിൽ മത്സരിക്കുന്നുണ്ട്. മധേഷ് കൃഷ്ണയാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു ഗോൾഫർ. അനുര റോഹന (ശ്രീലങ്ക), മിഥുൻ പെരേര (ശ്രീലങ്ക), എൻ. തങ്കരാജ് (ശ്രീലങ്ക), കെ. പ്രബാഗരൻ (ശ്രീലങ്ക), മുഹമ്മദ് ഹൊസൈൻ മുല്ല (ബംഗ്ലാദേശ്), കുനൽ
നെടുമ്പാശേരി: രാജ്യത്തെ പരമോന്നത ഗോൾഫ് സംഘാടകരായ പ്രൊഫഷണൽ ഗോൾഫ് ടൂർ ഇന്ത്യയും (പിജിടിഐ) സിയാൽ ഗോൾഫ് കോഴ്‌സും സംയുക്തമായി ഒരുക്കുന്ന പിജിടിഐ കൊച്ചിൻ മാസ്റ്റേഴ്‌സ് ടൂർണമെന്റ് ആരംഭിച്ചു. 3-ന് സമാപിക്കും .
സിയാൽ ഗോൾഫ് കോഴ്‌സിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്.ദേശീയ ഓവറോൾ ചാംപ്യനെ നിർണയിക്കാനുള്ള വിവിധ പിജിടിഐ ടൂർണമെന്റുകളിൽ ഒന്നാണിത്. ഇത് കൂടാതെ കൊച്ചിൻ മാസ്റ്റേഴ്‌സ് ചാംപ്യനും കൂടുതൽ പോയിന്റ് നേടുന്ന അമ്പതോളം പേർക്കും സമ്മാനത്തുക ലഭിക്കും. മൊത്തം 40 ലക്ഷം രൂപയാണ് സമ്മാനത്തുക.
നിലവിലെ ചാംപ്യൻ മുകേഷ് കുമാർ, മുൻ ചാംപ്യൻ ഫിറോസ് അലി മൊല്ല, 2017 ലെ പിജിടിഐ ഓർഡർ ഓഫ് മെരിറ്റ് ചാംപ്യൻ ഷമീം ഖാൻ, ഉദയൻ മനെ, ഹണി ബൈസോയ, ശങ്കർ ദാസ് തുടങ്ങിയ പ്രമുഖ താരങ്ങൾ പിജിടിഐകൊച്ചിൻ മാസ്റ്റേഴ്‌സ് അഞ്ചാം എഡിഷനിൽ മത്സരിക്കുന്നുണ്ട്. മധേഷ് കൃഷ്ണയാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു ഗോൾഫർ.
അനുര റോഹന (ശ്രീലങ്ക), മിഥുൻ പെരേര (ശ്രീലങ്ക), എൻ. തങ്കരാജ് (ശ്രീലങ്ക), കെ. പ്രബാഗരൻ (ശ്രീലങ്ക), മുഹമ്മദ് ഹൊസൈൻ മുല്ല (ബംഗ്ലാദേശ്), കുനൽ ഭാസിൻ (ഓസ്‌ട്രേലിയ), ആൽബി ഹനെകോം (ദക്ഷിണാഫ്രിക്ക), ആർതർ ഹോർൺ (സ്വാസിലൻഡ്) തുടങ്ങിയ വിദേശതാരങ്ങളും കൊച്ചിൻ മാസ്റ്റേഴ്‌സിൽ മാറ്റുരക്കും.
ദേശീയ ഗോൾഫ് സർക്യൂട്ടിലെ പ്രധാന ടൂർണമെന്റായി കൊച്ചിൻ മാസ്റ്റേഴ്‌സ് മാറിയിട്ടുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. ഇതാദ്യമായാണ് ശീതകാലത്തുകൊച്ചിൻ മാസ്റ്റേഴ്‌സ് ടൂർണമെന്റ് സംഘടിക്കപ്പെടുന്നതെന്ന് സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ പറഞ്ഞു.