- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിന് അറിയേണ്ടത് ഇന്ത്യയിലെ പശുവിന്റെ വിലയും ബ്രസീലിലെ വേശ്യകളുടെ നിരക്കും ഇറാനിലെ കിഡ്നികളുടെ വിലയും; വിലയെക്കുറിച്ചുള്ള ഗൂഗിൾ സെർച്ചിന്റെ റിപ്പോർട്ട് അതിശയിപ്പിക്കുന്നത്
ഇന്ത്യയിൽ പശുമാംസത്തിന് എത്രരൂപയാകും? ബ്രസീലിൽ ഒരു വേശ്യയ്ക്ക് എത്ര കൊടുക്കണം? ഇറാനിൽനിന്ന് കിഡ്‌നി ലഭിക്കണമെങ്കിൽ എന്തുചെലവാകും? വിലയെക്കുറിച്ചുള്ള ഗൂഗിൾ സെർച്ചിൽ മുന്നിട്ടുനിൽക്കുന്നത് ഇത്തരം സംശയങ്ങൾ. ഓരോ രാജ്യത്തിന്റെയും സ്വഭാവമനുസരിച്ച് സെർച്ചുകളുടെ സ്വഭാവവും മാറുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മൊണാക്കോയെക്കുറിച്ച് സെർച്ച് ചെയ്യുന്നവർ അവിടെ ഒരു യാട്ടിൽ സഞ്ചരിക്കാൻ എത്ര ചെലവാകുമെന്നാണ് തിരക്കുന്നത്. എന്നാൽ, അന്റാർട്ടിക്കയിലെത്തുമ്പോൾ അവിടെ ഒരു തുണ്ട് ഭൂമി സ്വന്തമാക്കാൻ എത്ര ചെലവാകും എന്നാകും സംശയം. ഫിക്‌സർ തയ്യാറാക്കിയ ഇൻഫോഗ്രാഫിക് ഭൂപടത്തിലാണ് കൗതുകകരമായ ഈ വസ്തുതകൾ. ഓരോ രാജ്യത്തിന്റെയും സവിശേഷതകൾ അനുസരിച്ചാണ് ആ രാജ്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും. ഇന്ത്യയിൽ ബീഫ് നിരോധനം നിലനിൽക്കുന്നുവെന്ന വാർത്തകളെത്തുടർന്നാവണം അതിന്റെ വിലയെക്കുറിച്ചാണ് അന്വേഷണം ഏറെയും. ജപ്പാനിലാകട്ടെ തണ്ണിമത്തന്റെ വിലയാണ് എല്ലാവർക്കും അറിയേണ്ടത്. കാർപറ്റുകൾ, ഒട്ടക സവാരി, മധുവിധു തുടങ്ങി ഓരോ രാജ്യത്തും
ഇന്ത്യയിൽ പശുമാംസത്തിന് എത്രരൂപയാകും? ബ്രസീലിൽ ഒരു വേശ്യയ്ക്ക് എത്ര കൊടുക്കണം? ഇറാനിൽനിന്ന് കിഡ്‌നി ലഭിക്കണമെങ്കിൽ എന്തുചെലവാകും? വിലയെക്കുറിച്ചുള്ള ഗൂഗിൾ സെർച്ചിൽ മുന്നിട്ടുനിൽക്കുന്നത് ഇത്തരം സംശയങ്ങൾ. ഓരോ രാജ്യത്തിന്റെയും സ്വഭാവമനുസരിച്ച് സെർച്ചുകളുടെ സ്വഭാവവും മാറുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മൊണാക്കോയെക്കുറിച്ച് സെർച്ച് ചെയ്യുന്നവർ അവിടെ ഒരു യാട്ടിൽ സഞ്ചരിക്കാൻ എത്ര ചെലവാകുമെന്നാണ് തിരക്കുന്നത്. എന്നാൽ, അന്റാർട്ടിക്കയിലെത്തുമ്പോൾ അവിടെ ഒരു തുണ്ട് ഭൂമി സ്വന്തമാക്കാൻ എത്ര ചെലവാകും എന്നാകും സംശയം. ഫിക്‌സർ തയ്യാറാക്കിയ ഇൻഫോഗ്രാഫിക് ഭൂപടത്തിലാണ് കൗതുകകരമായ ഈ വസ്തുതകൾ.
ഓരോ രാജ്യത്തിന്റെയും സവിശേഷതകൾ അനുസരിച്ചാണ് ആ രാജ്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും. ഇന്ത്യയിൽ ബീഫ് നിരോധനം നിലനിൽക്കുന്നുവെന്ന വാർത്തകളെത്തുടർന്നാവണം അതിന്റെ വിലയെക്കുറിച്ചാണ് അന്വേഷണം ഏറെയും. ജപ്പാനിലാകട്ടെ തണ്ണിമത്തന്റെ വിലയാണ് എല്ലാവർക്കും അറിയേണ്ടത്.
കാർപറ്റുകൾ, ഒട്ടക സവാരി, മധുവിധു തുടങ്ങി ഓരോ രാജ്യത്തും പലവിധത്തിലാണ് അന്വേഷണം പെരുകുന്നത്. വേശ്യാവൃത്തി വ്യാപകമായിട്ടുള്ള ബ്രസീലിൽ അതാണ് ഇഷ്ട വിഷയം. അവയവവ്യാപാരം സജീവമായ ഇറാനിൽ ഇടപാടുകാർക്ക് അറിയേണ്ടത് വൃക്കകളുടെ വിലയെക്കുറിച്ചാണ്.
ഓരോ ഭൂഖണ്ഡത്തിലെയും രാജ്യങ്ങളുടെ സ്വഭാവം വ്യക്തമാകാൻ കൂടി സഹായിക്കുന്നതാണ് ഈ സെർച്ച് വിവരങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. മാസിഡോണിയയിൽ ബ്രെഡ്ഡിന്റെ വിലയാണ് ഗൂഗിളിൽ കൂടുതലായി സെർച്ച് ചെയ്യപ്പെടുന്നത്. റഷ്യയിലാകട്ടെ ഫൈറ്റർ ജെറ്റിൽ യാത്ര ചെയ്യാൻ എത്ര വേണമെന്നാണ് അന്വേഷിക്കുന്നത്.