- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയയിൽ നിന്നും തട്ടിക്കൊണ്ട് പോയ ബ്രിട്ടീഷ് യുവതി ഗൂഗിൾ മാപ്പ് എസ്എംഎസ് ചെയ്തുകൊടുത്തു; ബ്രിട്ടനിൽ നിന്നും പിതാവ് വിളിച്ച് പറഞ്ഞപ്പോൾ പൊലീസ് ഉണർന്ന് പ്രതിയെ പിടിച്ചു
ബാക്ക്പാക്കറായി ഓസ്‌ട്രേലിയയിൽ എത്തിയ ബ്രിട്ടീഷ് യുവതിയായ മേരി കേയ്റ്റ് ഹേയ്‌സിനെ (20)ക്യൂൻസ് ലാൻഡിൽ വച്ച് തട്ടിക്കൊണ്ടു പോയെങ്കിലും യുവതിയുടെ തന്ത്രപരവും സമയോചിതവുമായ പ്രവർത്തനത്തെ തുടർന്ന് അധികം വൈകുന്നതിന് മുമ്പ് തന്നെ പൊലീസിന് പ്രതിയെ പിടിക്കാനും യുവതിയെ രക്ഷിക്കാനും സാധിച്ചു. തട്ടിക്കൊണ്ട് പോകലിന് വിധേയമായതിനെ തുടർന്ന് യുവതി രഹസ്യമായി താൻ നിലകൊള്ളുന്ന സ്ഥലം ബ്രിട്ടനിലെ പിതാവിന് എസ്എംഎസ് ആയി അയച്ച് കൊടുക്കുകയും മാഞ്ചസ്റ്ററിൽ നിന്നും പിതാവ് പൊലീസിനെ വിളിച്ച് പറഞ്ഞ് പ്രതിയെ പിടിക്കുകയുമായിരുന്നു. പൊലീസിന്റെ സമയോചിതമായ പ്രവർത്തനമാണ് പെൺകുട്ടിയെ രക്ഷിച്ചിരിക്കുന്നത്. ഇന്നലെ ക്യൂൻസ് ലാൻഡിലെ സൺഷൈൻ കോസ്റ്റിലുള്ള മൂളൂലാബ ഹോസ്റ്റലിൽ നിന്നാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്നാണ് മേരി വെളിപ്പെടുത്തുന്നത്. മാനസികമായി സ്ഥിരതയില്ലാത്ത ഒരാളാണ് തന്നെ 80 കിലോമീറ്റർ അകലത്തേക്ക് വാഹനത്തിലേക്ക് കയറ്റി കൊണ്ട് പോയതെന്നാണ് മേരി വെളിപ്പെടുത്തുന്നത്. താൻ താമസിക്കുന്ന സ്ഥലത്ത് വച്ചാണ് 22 കാരനായ ആ സ്വീഡിഷ് കാരനെ കണ
ബാക്ക്പാക്കറായി ഓസ്‌ട്രേലിയയിൽ എത്തിയ ബ്രിട്ടീഷ് യുവതിയായ മേരി കേയ്റ്റ് ഹേയ്‌സിനെ (20)ക്യൂൻസ് ലാൻഡിൽ വച്ച് തട്ടിക്കൊണ്ടു പോയെങ്കിലും യുവതിയുടെ തന്ത്രപരവും സമയോചിതവുമായ പ്രവർത്തനത്തെ തുടർന്ന് അധികം വൈകുന്നതിന് മുമ്പ് തന്നെ പൊലീസിന് പ്രതിയെ പിടിക്കാനും യുവതിയെ രക്ഷിക്കാനും സാധിച്ചു. തട്ടിക്കൊണ്ട് പോകലിന് വിധേയമായതിനെ തുടർന്ന് യുവതി രഹസ്യമായി താൻ നിലകൊള്ളുന്ന സ്ഥലം ബ്രിട്ടനിലെ പിതാവിന് എസ്എംഎസ് ആയി അയച്ച് കൊടുക്കുകയും മാഞ്ചസ്റ്ററിൽ നിന്നും പിതാവ് പൊലീസിനെ വിളിച്ച് പറഞ്ഞ് പ്രതിയെ പിടിക്കുകയുമായിരുന്നു. പൊലീസിന്റെ സമയോചിതമായ പ്രവർത്തനമാണ് പെൺകുട്ടിയെ രക്ഷിച്ചിരിക്കുന്നത്. ഇന്നലെ ക്യൂൻസ് ലാൻഡിലെ സൺഷൈൻ കോസ്റ്റിലുള്ള മൂളൂലാബ ഹോസ്റ്റലിൽ നിന്നാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്നാണ് മേരി വെളിപ്പെടുത്തുന്നത്.
മാനസികമായി സ്ഥിരതയില്ലാത്ത ഒരാളാണ് തന്നെ 80 കിലോമീറ്റർ അകലത്തേക്ക് വാഹനത്തിലേക്ക് കയറ്റി കൊണ്ട് പോയതെന്നാണ് മേരി വെളിപ്പെടുത്തുന്നത്. താൻ താമസിക്കുന്ന സ്ഥലത്ത് വച്ചാണ് 22 കാരനായ ആ സ്വീഡിഷ് കാരനെ കണ്ടതെന്നും ഇന്നലെ രാവിലെ തന്നെ വിളിച്ചുണർത്തി ബ്രിസ്ബാനിലേക്ക് തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും മേരി പറയുന്നു. അപ്പോൾ അയാൾ മാനസികമായി വല്ലാത്തൊരു അവസ്ഥയിലായിരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നു. അപ്പോൾ ആ യുവാവിനെ ഒറ്റയ്ക്ക് വിടുന്നതിലുള്ള ആശങ്ക വർധിച്ചതിനാലാണ് താൻ കൂടെ പോയതെന്നും മേരി പറയുന്നു.അന്യഗ്രഹ ജീവികളിൽ നിന്നും രക്ഷപ്പെടാൻ തങ്ങൾ വഴിയടയാളം നോക്കിയാണ് സഞ്ചരിക്കുന്നതെന്ന് യാത്രക്കിടയിൽ അയാൾ ഭ്രാന്തമായ രീതിയിൽ സംസാരിച്ചിരുന്നുവെന്നും യുവതി ഓർക്കുന്നു.
കാര്യം പന്തിയല്ലെന്ന് തോന്നിയ മേരി തനിക്ക് വെള്ളം കുടിക്കാനുണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങുകയും കാറിനുള്ളിലെ ആൾ തന്നെ പോകാൻ അനുവദിക്കുന്നില്ലെന്ന് സമീപത്തെ പെട്രോൾ സ്‌റ്റേഷനിലെ സ്ത്രീയോട് വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ തന്നെ രക്ഷിക്കാൻ പൊലീസിനെ വിളിക്കാനും മേരി ആ സ്ത്രീയോട് നിർദേശിച്ചിരുന്നു. എന്നാൽ വീണ്ടും അയാൾ യുവതിയെ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. ഈ സമയത്താണ് മേരി പിതാവിന് തന്റെ ലൊക്കേഷൻ എവിടെയാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ഗൂഗിൾ മാപ്പ് മെസേജായി അയച്ചത്. ഓസ്‌ട്രേലിയൻ പൊലീസിനെ വിളിച്ച് തന്നെ രക്ഷിക്കണമെന്നായിരുന്നു മേരി മാഞ്ചസ്റ്ററിലെ പിതാവിനയച്ച എസ്എംഎസിലൂടെ ആവശ്യപ്പെട്ടിരുന്നത്.തുടർന്ന് അദ്ദേഹം ഓസ്‌ട്രേലിയൻ പൊലീസിനെ വിളിക്കുകയും ഗൂഗിൾ മാപ്പ് ട്രാക്ക് ചെയ്ത് പൊലീസ് പ്രതിയെ പിടിക്കുകയുമായിരുന്നു.
തുടർന്ന് പൊലീസ് കാർ 88ൽ അധികം കിലോമീറ്റർ അകലെ നിന്നെത്തിയാണ് യുവതിയെ രക്ഷിച്ചത്. താൻ ആകെ ഭയന്നിരുന്നുവെന്നും അതിനാൽ പൊലീസിനെ കണ്ടയുടൻ തട്ടിക്കൊണ്ട് പോയ ആളുടെ വാഹനത്തിൽ നിന്നും ചാടിയിറങ്ങുകയായിരുന്നുവെന്നും മേരി വെളിപ്പെടുത്തുന്നു.തന്റെ ആഗ്രഹത്തിന് വിരുദ്ധമായാണ് പ്രതി തന്നെ പിടിച്ച് വച്ചിരിക്കുകയായിരുന്നുവെന്നാണ് യുവതി വെളിപ്പെടുത്തിയതെന്നും അത് പ്രകാരം തങ്ങൾ മേരിയെ മോചിപ്പിക്കുകയായിരുന്നുവെന്നും ക്യൂൻസ് ലാൻഡ് പൊലീസ് വക്താവ് വെളിപ്പെടുത്തി. തുടർന്ന് പിടിയിലായ യുവാവിനെ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഈ സംഭവത്തിൽ കൂടുതൽ നടപടികൾ അനുവർത്തിക്കാന് താൻ ആഗ്രഹിക്കുന്നില്ലെന്ന് മേരി വെളിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.