- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിശു മരണത്തിനു പിന്നാലെ യോഗി ആദിത്യനാഥിന് എതിരെ ബിജെപിയിൽ പടയൊരുക്കം; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യമുന്നയിച്ച് ഉപമുഖ്യമന്ത്രി; വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നെന്നും കേന്ദ്ര നേതൃത്വത്തോട് നേതാക്കൾ
ലഖ്‌നൗ: ഉത്തർപ്രദേശ് ബിജെപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കം. ആദിത്യനാഥ് ആഭ്യന്തരമന്ത്രി പദവി ഒഴിയണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപമുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് ഓം മാഥൂർ വഴി മൗര്യ ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വർഷങ്ങളോളം ഗോരഖ്പുർ എംപി ആയിരുന്നിട്ടും വിഷയം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിക്കായില്ലെന്ന് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നു. തനിക്ക് ആഭ്യന്തരവകുപ്പ് വേണമെന്നു സർക്കാർ രൂപീകരണസമയത്തുതന്നെ മൗര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഭ്യന്തരമില്ലെങ്കിൽ മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥ് നിലപാടെടുത്തതോടെ വകുപ്പ് അദ്ദേഹത്തിനു നൽകുകയായിരുന്നു. ആഭ്യന്തരം, വിജിലൻസ്, നഗരവികസനം തു
ലഖ്‌നൗ: ഉത്തർപ്രദേശ് ബിജെപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കം. ആദിത്യനാഥ് ആഭ്യന്തരമന്ത്രി പദവി ഒഴിയണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപമുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് ഓം മാഥൂർ വഴി മൗര്യ ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
വർഷങ്ങളോളം ഗോരഖ്പുർ എംപി ആയിരുന്നിട്ടും വിഷയം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിക്കായില്ലെന്ന് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നു. തനിക്ക് ആഭ്യന്തരവകുപ്പ് വേണമെന്നു സർക്കാർ രൂപീകരണസമയത്തുതന്നെ മൗര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഭ്യന്തരമില്ലെങ്കിൽ മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥ് നിലപാടെടുത്തതോടെ വകുപ്പ് അദ്ദേഹത്തിനു നൽകുകയായിരുന്നു. ആഭ്യന്തരം, വിജിലൻസ്, നഗരവികസനം തുടങ്ങി സുപ്രധാനമായ 36 വകുപ്പുകളാണ് മുഖ്യമന്ത്രി വഹിക്കുന്നത്.
ഓക്‌സിജൻ വിതരണം ചെയ്തിരുന്ന കമ്പനിക്ക് പണം കൊടുക്കാതെ വന്നതോടെ അവർ ഓക്‌സിജൻ വിതരണം നിർത്തിവച്ചതാണ് എഴുപതിലധികം കുഞ്ഞുങ്ങൾ മരിച്ചത് സർക്കാറിനെതിരെ വലിയ ജന രോഷത്തിലേക്കാണ് വഴിവെച്ചിരിക്കുന്നത്. 63 ലക്ഷം രൂപയുടെ കുടിശികയാണ് ആശുപത്രി അധികൃതർ വരുത്തിയിരുന്നത്.