- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയമ്മയ്ക്ക് ഒരുപിൻഗാമി കൂടി; കോട്ടിട്ട സായിപ്പന്മാർ എഴുതിയുണ്ടാക്കിയ ഭരണഘടന കത്തിക്കാൻ ആഹ്വാനം ചെയ്ത ബിജെപി നേതാവിനെതിരേ ജാമ്യമില്ലാ കേസ്; പത്തനംതിട്ട കുമ്പഴയിൽ നടത്തിയ അധിക്ഷേപപ്രസംഗത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്; ഗോരക്ഷാ നേതാവ് അഡ്വ മുരളീധരൻ ഉണ്ണിത്താനെ ചോദ്യം ചെയ്യും
പത്തനംതിട്ട: ശബരിമല പ്രക്ഷോഭത്തിനിടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതോടെ കുരുക്കിലായ ചെറുകോൽ സ്വദേശിനി മണിയമ്മയ്ക്ക് ഒരു പിൻഗാമി കൂടി. അതും പത്തനംതിട്ട ജില്ലയിൽ നിന്ന് തന്നെ. കോട്ടിട്ട സായിപ്പന്മാർ എഴുതിയുണ്ടാക്കിയ ഇന്ത്യൻ ഭരണഘടന കത്തിക്കണമെന്ന് ആഹ്വാനം ചെയ്ത ഗോരക്ഷാ നേതാവായ അഭിഭാഷകനെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. ദേശത്തിന്റെ മഹത്വത്തെ അപമാനിച്ചതിനാണ് കേസ്. പ്രസംഗത്തിന്റെ ദൃശ്യം പൊലീസ് ശേഖരിച്ചു. ഉണ്ണിത്താനെ അടുത്ത ദിവസം ചോദ്യംചെയ്യും. സംഘപരിവാർ സംഘടനയായ ഭാരത് വികാസ് സംഘം സംസ്ഥാന നേതാവും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ മുരളീധരൻ ഉണ്ണിത്താനാണ് ഭരണഘടനയെ ആക്ഷേപിച്ച് പൊതുവേദിയിൽ പ്രസംഗിച്ചത്. ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കുമ്പഴയിൽ ഹൈന്ദവ സംഘടനകൾ നടത്തിയ യോഗത്തിലാണ് മുരളീധരൻ ഉണ്ണിത്താൻ രാജ്യദ്രോഹ പരാമർശം നടത്തിയത്. ഭരണഘടന കോട്ടിട്ട കുറെ സായിപ്പന്മാർ ഉണ്ടാക്കിയതാണെന്നും ഈ പണ്ടാരം നമ്മുടെ തലയിൽ അടിച്ചേൽപ്പ
പത്തനംതിട്ട: ശബരിമല പ്രക്ഷോഭത്തിനിടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതോടെ കുരുക്കിലായ ചെറുകോൽ സ്വദേശിനി മണിയമ്മയ്ക്ക് ഒരു പിൻഗാമി കൂടി. അതും പത്തനംതിട്ട ജില്ലയിൽ നിന്ന് തന്നെ. കോട്ടിട്ട സായിപ്പന്മാർ എഴുതിയുണ്ടാക്കിയ ഇന്ത്യൻ ഭരണഘടന കത്തിക്കണമെന്ന് ആഹ്വാനം ചെയ്ത ഗോരക്ഷാ നേതാവായ അഭിഭാഷകനെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. ദേശത്തിന്റെ മഹത്വത്തെ അപമാനിച്ചതിനാണ് കേസ്.
പ്രസംഗത്തിന്റെ ദൃശ്യം പൊലീസ് ശേഖരിച്ചു. ഉണ്ണിത്താനെ അടുത്ത ദിവസം ചോദ്യംചെയ്യും. സംഘപരിവാർ സംഘടനയായ ഭാരത് വികാസ് സംഘം സംസ്ഥാന നേതാവും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ മുരളീധരൻ ഉണ്ണിത്താനാണ് ഭരണഘടനയെ ആക്ഷേപിച്ച് പൊതുവേദിയിൽ പ്രസംഗിച്ചത്.
ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കുമ്പഴയിൽ ഹൈന്ദവ സംഘടനകൾ നടത്തിയ യോഗത്തിലാണ് മുരളീധരൻ ഉണ്ണിത്താൻ രാജ്യദ്രോഹ പരാമർശം നടത്തിയത്. ഭരണഘടന കോട്ടിട്ട കുറെ സായിപ്പന്മാർ ഉണ്ടാക്കിയതാണെന്നും ഈ പണ്ടാരം നമ്മുടെ തലയിൽ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഗോരക്ഷാ സമിതി നേതാവും അഭിഭാഷക പരിഷത്ത് പ്രവർത്തകനുമാണ് മുരളീധരൻ.
ഭരണഘടനയെ നിഷേധിച്ച് അഭിഭാഷകൻ പരസ്യമായി പ്രസംഗിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എഐഎസ്എഫ് മണ്ഡലം സെക്രട്ടറി വിപിൻ ബാബുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ശേഖരിച്ചിട്ടുണ്ടെന്നും അതിലുള്ളത് മുരളീധരൻ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ ജി സുനിൽകുമാർ പറഞ്ഞു.