- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫീസിൽ ഗ്രൂപ്പിസമുണ്ട്; സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്ന നേരിട്ട് കണ്ട് പറഞ്ഞിട്ടും മൗനം പൂണ്ട ആർടിഒ; ഓഫീസിൽ പ്രശ്നമൊന്നും ഇല്ലെന്ന് പച്ചക്കള്ളം പറഞ്ഞ ജോയിന്റെ ആർടിഒയും; സിന്ധുവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ കൈക്കൂലി മാഫിയ തന്നെ; മാനന്തവാടിയിലേത് മാനസിക പീഡനം തന്നെ
മാനന്തവാടി: ഓഫിസിലെ പ്രശ്നങ്ങൾക്കെതിരെ പരാതിപ്പെട്ട ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ജോയിന്റ് ആർടി ഒ പറഞ്ഞെതെല്ലാം പച്ചക്കള്ളം. സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ സീനിയർ ക്ലാർക്ക് എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ സിന്ധുവിനെ (42) ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓഫിസിലെ ചില പ്രശ്നങ്ങൾ സിന്ധു ഉൾപ്പെടെ 6 പേർ കഴിഞ്ഞ ഞായറാഴ്ച ആർടിഒയെ നേരിൽ കണ്ട് പറഞ്ഞിരുന്നു. സിന്ധു അടക്കമുള്ള ജീവനക്കാർ വന്നുകണ്ട് ഓഫിസിലെ ചില പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നുവെന്നും എന്നാൽ രേഖാമൂലം പരാതിയൊന്നും നൽകിയിട്ടില്ലെന്നും വയനാട് ആർടിഒ ഇ.മോഹൻദാസ് പറഞ്ഞു. ഇതോടെയാണ് സിന്ധുവിന്റെ ആത്മഹത്യാ കാരണം ഓഫീസ് പ്രശ്‌നമാണെന്ന് വ്യക്തമാകുന്നത്. ഇതോടെ പൊലീസ് അന്വേഷണം നിർണ്ണായകമാകും.
ഓഫിസിലെ ചില സഹപ്രവർത്തകരിൽ നിന്നുണ്ടായ മാനസിക പീഡനം മൂലമുള്ള ആത്മഹത്യയാണെന്നു ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെയാണു മൂത്ത സഹോദരൻ പി.എ.ജോസിന്റെ വീട്ടിൽ സിന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതയായ സിന്ധു സഹോദരന്റെ വീട്ടിലാണു താമസിച്ചിരുന്നത്. മുറിയിൽ നിന്നു 2 ആത്മഹത്യാക്കുറിപ്പുകൾ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. ആത്മഹത്യാ പ്രേരണയിൽ ഉദ്യോഗസ്ഥർ കുടുങ്ങുമോ എന്നതാണ് ഇതിന് അറിയാനുള്ളത്.
കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തതു കാരണം ചില മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നതായും ഒറ്റപ്പെടുത്തുന്നതായും സിന്ധു പല തവണ പറഞ്ഞതായി സഹോദരൻ നോബിൾ പറഞ്ഞു. 9 വർഷമായി മാനന്തവാടി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലാണു സിന്ധു ജോലി ചെയ്യുന്നത്. ഓഫിസിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു മാനന്തവാടി ജോയിന്റ് ആർടിഒ വിനോദ് കൃഷ്ണ പറഞ്ഞിരുന്നു. ഇത് പച്ചക്കള്ളമാണെന്നാണ് ആർ ടി ഒയുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്നത്.
ഇതോടെ കൈക്കൂലി മാഫിയയുടെ ഇരയാണ് സിന്ധുവെന്ന് വ്യക്തമാകുകയാണ്. പൊലീസ് കൃത്യമായി അന്വേഷണം നടത്തിയാൽ മോട്ടോർ വാഹന വകുപ്പിലെ പല ഉദ്യോഗസ്ഥരും കുടുങ്ങും. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപാണ് വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടത്. ഓഫീസിൽ ഗ്രൂപ്പിസമുണ്ട്, ഓഫീസിൽ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവർ ആർടിഒയോട് ആവശ്യപ്പെട്ടത്.
മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സീനിയർ ക്ലർക്കായിരുന്നു 42 വയസുകാരിയായ സിന്ധു. ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ സിന്ധുവിനെ കണ്ടെത്തിയത്. സിന്ധുവിന്റെ മരണത്തിൽ ആർടിഒ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി കുടുംബം രംഗത്തെത്തിയിരുന്നു. കൈക്കൂലി വാങ്ങത്തത് കാരണം സിന്ധുവിനെ ഒറ്റപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നെന്നുമാണ് സഹോദരൻ നോബിൾ പറഞ്ഞത്.
സിന്ധുവിന്റെ മരണത്തിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഭിന്നശേഷിക്കാരിയായ സിന്ധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ എള്ളുമന്ദത്തെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. സിന്ധു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ലാപ്‌ടോപും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുറിയിൽ നിന്ന് ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ