- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിനും രഞ്ജിത്തിനും സ്ഥലവും വീടും ധനസഹായവും; ലൈഫ് പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവിൽ വീട്; വിദ്യാഭ്യാസ-ജീവിത ആവശ്യങ്ങൾക്കായി അഞ്ച് ലക്ഷം വീതം അനുവദിക്കാനും സംസ്ഥാന മന്ത്രിസഭായോഗ തീരുമാനം; നെയ്യാറ്റിൻകരയിലെ വീട്ടിൽ കുട്ടികളെ സന്ദർശിച്ച് ആരോഗ്യമന്ത്രി; കുട്ടികളുടെ സംരക്ഷണവും തുടർ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് കെ.കെ.ശൈലജ
തിരുവനന്തപുരം നെയ്യാറ്റിൻകര അതിയന്നൂർ വെൺപകൽ നെട്ടത്തോളം ലക്ഷംവീട് കോളനിയിൽ പൊള്ളലേറ്റ് മരിച്ച രാജൻ, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുൽ, രഞ്ജിത്ത് എന്നിവർക്ക് സ്ഥലവും വീടും ധനസഹായവും നൽകുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു.
രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയിൽ പത്ത് ലക്ഷം രൂപ ചെലവിൽ മുൻഗണനാ ക്രമത്തിൽ വീട് വച്ചു നൽകും. ഇവരുടെ വിദ്യാഭ്യാസ-ജീവിത ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുവാൻ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
കേരളാ വനിതാ-ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കുട്ടികളുടെ സംരക്ഷണവും തുടർ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും കുട്ടികളെ സന്ദർശിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. നെയ്യാറ്റിൻകരയിലെ വീട്ടിലാണ് കുട്ടികളെ സന്ദർശിച്ചത്.
നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിനിടെയാണ് ദമ്പതികളായ രാജനും അമ്പിളിയും ജീവനൊടുക്കിയത്. മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥരായ മക്കൾക്കു വീടുവച്ചു നൽകാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മറുനാടന് ഡെസ്ക്