- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷന്മാരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകും; ജോലി സ്ഥലത്ത് പീഡിപ്പിക്കപ്പെട്ടു എന്ന് ആരോപണം ഉന്നയിച്ചയാൾക്ക് മൂന്ന് മാസം ശമ്പളത്തോടെ അവധി! സമ്മതമില്ലാതെയാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ഭാര്യമാർ പറഞ്ഞാൽ ഭർത്താക്കന്മാർക്കെതിരെ ബലാൽസംഗത്തിന് കേസ്
ന്യൂഡൽഹി: ജോലിസ്ഥലത്തെ പീഡന സംഭവങ്ങളിലെ പരാതിക്കാരിക്ക് മൂന്നു മാസം ശമ്പളത്തോടെയുള്ള അവധി അനുവദിക്കാവുന്നതാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. പരാതിക്കാരിക്കോ ആരോപണം നേരിടുന്ന സർക്കാർ ഉദ്യോഗസ്ഥനോ അന്വേഷണ കാലയളവിൽ മറ്റൊരു വകുപ്പിലേക്കു മാറ്റം നൽകാവുന്നതാണെന്നും പുതിയ മാർഗനിർദ്ദേശങ്ങളിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. സ്ത
ന്യൂഡൽഹി: ജോലിസ്ഥലത്തെ പീഡന സംഭവങ്ങളിലെ പരാതിക്കാരിക്ക് മൂന്നു മാസം ശമ്പളത്തോടെയുള്ള അവധി അനുവദിക്കാവുന്നതാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. പരാതിക്കാരിക്കോ ആരോപണം നേരിടുന്ന സർക്കാർ ഉദ്യോഗസ്ഥനോ അന്വേഷണ കാലയളവിൽ മറ്റൊരു വകുപ്പിലേക്കു മാറ്റം നൽകാവുന്നതാണെന്നും പുതിയ മാർഗനിർദ്ദേശങ്ങളിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. സ്ത്രീകളുടെ വാദത്തിന് കൂടുതൽ ബലം നൽകുന്നതരത്തിലേക്ക് നിയമങ്ങൾ മാറ്റുകായണ് സർക്കാർ.
ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടലും റേപ്പിന്റെ നിർവ്വചനത്തിലാകും. ഇതു സംബന്ധിച്ച ശുപാർശകൾ വനിതാ-ശിശു ക്ഷേമത്തിനായുള്ള നിയമ പരിഷ്‌കാരത്തിന് നിയോഗിച്ച സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി. ഇതു സംബന്ധിച്ച വിശദ ചർച്ചകൾക്ക് കേന്ദ്ര സർക്കാർ തുടക്കമിടുകയാണ്. ദമ്പതികൾക്കിടയിലെ സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടലിനെ കേന്ദ്ര മന്ത്രി മേനകാ ഗാന്ധിക്കും അനുകൂലിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഇതിനെ റേപ്പിന്റെ പരിധിയിൽ കൊണ്ടു വരുമെന്നാണ് സൂചന. ഇതു സംബന്ധിച്ച വിവധ സംഘടനകളുമായുള്ള മന്ത്രിതല ചർച്ച തിങ്കളാഴ്ച നടക്കും. ഇതിൽ സമവായമുണ്ടായാൽ കമ്മീഷൻ റിപ്പോർട്ട് ഉടൻ നിയമമാകും.
ഇതിനിടെയാണ് ജോലിസ്ഥലത്തെ പീഡനത്തിലും വ്യവസ്ഥകൾ കർശനമാക്കുന്നത്. ശാരീരികമായ ഉപദ്രവം, ദുരുദ്ദേശ്യപരമായ സ്പർശനങ്ങൾ, അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ തുടങ്ങിയവയും ജോലിസ്ഥലത്തെ പീഡനങ്ങളുടെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതി വാസ്തവമെന്നു കണ്ടെത്തുന്നപക്ഷം ആരോപണവിധേയനായ ആളുടെ ശമ്പളത്തിൽ നിന്നു പണം പിടിച്ച് പരാതിക്കാരിക്കോ നിയമാനുസൃത അവകാശിക്കോ നൽകാൻ സമിതികൾക്കു ശിപാർശ ചെയ്യാം. പരാതികൾ ദുരുദ്ദേശ്യപരമെന്നോ വ്യാജമെന്നോ കണ്ടെത്തുന്നപക്ഷം പരാതിക്കാരിക്കെതിരേ നടപടിക്കു ശിപാർശ ചെയ്യുകയുമാകാം. വ്യാജ തെളിവു നൽകുന്ന സാക്ഷികൾക്കെതിരേ നടപടിക്കു നിർദ്ദേശിക്കാമെന്നും പുതിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.
ഉദ്യോഗസ്ഥന് എതിരേയുള്ള ആരോപണം ദുർബലമാണെന്ന കാരണത്താൽ പരാതി ലഘുവായി കാണുകയോ ഏകപക്ഷീയമായ തീരുമാനമെടുക്കുകയോ പരാതിയെ ദുരുദ്ദേശ്യപരമായി സമീപിക്കുകയോ ചെയ്യരുത്. പരാതിക്കാരിക്കോ ആരോപണവിധേയനായ ഉദ്യോഗസ്ഥനോ സ്ഥലംമാറ്റത്തിനു ശിപാർശ ചെയ്യാൻ ഇതു സംബന്ധിച്ച സമിതികൾക്ക് അധികാരമുണ്ടാകും. പരാതിക്കാരിക്ക് മൂന്നു മാസം വരെ ശമ്പളത്തോടു കൂടിയ അവധി അനുവദിക്കാം. ഈ അവധി മറ്റ് അവധികളുടെ പട്ടികയിൽ ചേർക്കരുതെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.
വിശാഖ കേസിലെ സുപ്രീം കോടതിവിധിയുടെ ചുവടുപിടിച്ച് എല്ലാ മന്ത്രാലയങ്ങളിലും അവയ്ക്കു കീഴിലുള്ള സ്ഥാപനങ്ങളിലും പരാതി പരിഹാര സമിതികൾ രൂപവത്കരിച്ചിരുന്നു. മുതിർന്ന ഉദ്യോഗസ്ഥയുടെ അധ്യക്ഷതയിലുള്ള സമിതിയിലെ പകുതി അംഗങ്ങളെങ്കിലും വനിതകളായിരിക്കണമെന്നു നിഷ്‌കർഷിച്ചിട്ടുണ്ട്. ഏതെങ്കിലും ഓഫീസിൽ മുതിർന്ന ഉദ്യോഗസ്ഥയെ അധ്യക്ഷയായി ലഭ്യമല്ലെങ്കിൽ മറ്റ് ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥയെ നിയമിക്കാം.
ഉയർന്ന തലങ്ങളിൽ നിന്നു സമ്മർദങ്ങളുണ്ടാകുന്നപക്ഷം ഏതെങ്കിലും എൻ.ജി.ഒ. അടക്കമുള്ള മൂന്നാംകക്ഷിയെ ഉൾപ്പെടുത്താമെന്നും കേന്ദ്ര പഴ്‌സണൽ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.