- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാറിൽ ഖജനാവിന് നഷ്ടം 68 ലക്ഷം രൂപ! ജസ്റ്റീസ് ശിവരാജൻ അന്വേഷണം നടത്തുന്നത് വേതനം വാങ്ങാതെ; ജ്യൂഡീഷ്യൽ അന്വേഷണ കമ്മീഷന്റെ നടത്തിപ്പ് ചെലവ് ഇങ്ങനെ
കൊച്ചി: മൂന്നരകോടി രൂപയുടെ തട്ടിപ്പുകേസ് അന്വേഷിക്കാൻ രണ്ടു വർഷമായി പ്രവർത്തിക്കുന്ന അന്വേഷണകമ്മീഷനായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 68 ലക്ഷം. കമ്മീഷനും അന്വേഷണവും അനന്തമായി നീളുകയും ചെയ്യുന്നു. ആദ്യ രണ്ടു വർഷം അതിവേഗം ബഹദുരം പോയിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിനു കളങ്കമുണ്ടാക്കി അഴിമതി ആരോപണത്തിനു തിരികൊളുത്തിയ സോളാർ തട്ടിപ്പ് കേസ്
കൊച്ചി: മൂന്നരകോടി രൂപയുടെ തട്ടിപ്പുകേസ് അന്വേഷിക്കാൻ രണ്ടു വർഷമായി പ്രവർത്തിക്കുന്ന അന്വേഷണകമ്മീഷനായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 68 ലക്ഷം. കമ്മീഷനും അന്വേഷണവും അനന്തമായി നീളുകയും ചെയ്യുന്നു.
ആദ്യ രണ്ടു വർഷം അതിവേഗം ബഹദുരം പോയിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിനു കളങ്കമുണ്ടാക്കി അഴിമതി ആരോപണത്തിനു തിരികൊളുത്തിയ സോളാർ തട്ടിപ്പ് കേസ് അന്വേഷിച്ചുവരുന്ന ജുഡിഷ്യൽ കമ്മിഷൻ പ്രവർത്തനം തുടങ്ങിയിട്ടു രണ്ടു വർഷത്തിനു മുകളിലായെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച് ഒരു റിപ്പോർട്ടു പോലും സമർപ്പിച്ചിട്ടില്ല. കേസിലെ സാക്ഷികൾ ബോധപൂർവം ഹാജരാകാത്തതിനാൽ സോളാർ കേസ് അനന്തമായി നീളുകയാണ്. കമ്മീഷനായി 68 ലക്ഷം നിലവിൽ ചെലവാക്കിയതായി തെളിയിക്കുന്ന രേഖകൾ കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്കു വിവരാവകാശം വഴി ലഭിച്ചു.
സോളാർ തട്ടിപ്പും അനുബന്ധസാമ്പത്തിക ഇടപാടുകളെയും കുറിച്ചു അന്വേഷണം നടത്താനായി ആഭ്യന്തര വകുപ്പാണ് 2013 ഒക്ടോബർ 28 നു റിട്ട. ജസ്റ്റിസ് ജി. ശിവരാജനെ അന്വേഷണ കമ്മിഷൻ ആയി നിയമിച്ചത്. സോളാർ കമ്മിഷന് മാസശമ്പളമോ ഓണറേറിയമോ സിറ്റിങ് ഫിസോ പ്രതിഫലമോ കൈപ്പറ്റിയിട്ടില്ല. എന്നാൽ ഇദ്ദേഹം സംസ്ഥാന പിന്നോക്ക വിഭാഗം കമ്മിഷൻ ചെയർമാൻ എന്ന പദവിയിൽ വേതനം പറ്റുന്നുണ്ടെന്നും വിവരവകാശം വഴി കിട്ടിയ ഉത്തരത്തിൽ പറയുന്നു.
സോളാർ ജുഡിഷ്യൽ കമ്മിഷന്റെ കിഴിൽ സെലക്ഷൻ ഗ്രേഡ് ഡിസ്ട്രിക്റ്റ് ജഡ്ജി (റിട്ടയർ) മുതൽ പാർട്ട് ടൈം സ്വിപ്പർ വരെ 10 ജീവനക്കാർ കമ്മിഷന്റെ സ്റ്റാഫ് ആയി ജോലി ചെയ്യുന്നുണ്ട്. ഇവർക്കായി രണ്ടു ലക്ഷത്തിനു മുകളിൽ സർക്കാർ ശമ്പളമിനത്തിൽ മാസം തോറും ചെലവഴിക്കുന്നുണ്ട്. എറണാകുളത്തെ പനമ്പിള്ളി നഗറിലുള്ള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ എട്ടാം നിലയിൽ വാടകയ്ക്കാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. പ്രതിമാസം 46,413 രൂപ വാടക. ഇതുവരെ വാടകയിനത്തിൽ തന്നെ സോളാർ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജുഡിഷ്യൽ കമ്മിഷൻ 10 ലക്ഷം രുപയ്ക്കടുത്തു കൊടുത്തിട്ടുണ്ട്.
ജുഡിഷ്യൽ കമ്മിഷന്റെ പ്രവർത്തനത്തിനായി വാടക, വൈദ്യുതി, വെള്ളം, ടെലിഫോൺ ചാർജ്, സ്റ്റേഷനറി ചെലവ്, തപാൽ ചെലവ്, ശമ്പളം, ഇന്ധനച്ചെലവ്, ഓഫിസ് ഉപകരണങ്ങൾ വാങ്ങിച്ച വകയിലുള്ള ചെലവ്, അറ്റകുറ്റപ്പണി തുടങ്ങിയ വിവിധ ഇനം ചെലവുകളും നടത്തിയതായി പറയുന്നു. 2015 നവംബർ 15 വരെ ജുഡിഷ്യൽ കമ്മിഷന്റെ ചെലവുകൾ നടത്താനായി സർക്കാർ ഖജനാവിൽനിന്ന് ജില്ലാ കളക്ടർ മുഖാന്തരം 58,14,476 ലക്ഷം രൂപയും വാടക ഇനത്തിൽ 9,74,673 ലക്ഷം രൂപയും ചെലവായതായി കണക്കുകൾ പറയുന്നു ഇവയെല്ലാം ചേർത്ത് 2015 നവംബർ കാലയളവുവരെ ആകെ 67, 89,149 ലക്ഷം രൂപ ചെലവായതായി രേഖകൾ തെളിയിക്കുന്നു.
സോളാർ കേസിൽ ഇതുവരെ അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയാണ്. ഇവിടെ ജോലി ചെയ്യുന്ന പാർട്ട് ടൈം സ്വീപ്പർ ഒഴികെയുള്ള ബാക്കിയുള്ള ജീവനക്കാർ എല്ലാവരും അഞ്ചക്ക ശമ്പളക്കാരാണ്.