- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുക്കളെ കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അറിവ് വേണം; ദേശീയ തലത്തിൽ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ; ഫെബ്രുവരി 25ന് നടക്കുന്ന ഓൺലൈൻ പരീക്ഷ സൗജന്യം
ന്യൂഡൽഹി: രാജ്യത്ത് പൊതുജനങ്ങൾക്ക് പശുവിനെ കുറിച്ചുള്ള അറിവ് വർധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി 'കാമധേനു ഗോ വിജ്ഞാൻ പ്രചാർ-പ്രസാർ എക്സാമിനേഷൻ' എന്ന പേരിൽ ദേശീയ തലത്തിൽ പരീക്ഷനടത്താനൊരുങ്ങുകയാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പ്രൈമറി , സെക്കൻഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പരീക്ഷയിൽ പങ്കെടുക്കാം. പശു ശാസ്ത്ര പരീക്ഷ എല്ലാ വർഷവും നടത്തുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കാത്തിരിയ പറഞ്ഞു.
ഓൺലൈൻ മുഖേനയാണ് ഫെബ്രുവരി 25ന് പരീക്ഷ നടത്തുകയെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്സൈറ്റിൽ ലഭിക്കും. ഇതിനുള്ള പഠന സാമഗ്രികളും ലഭ്യമാക്കും. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. മികച്ച വിജയം നേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകുമെന്നും വല്ലഭായ് കാത്തിരിയ വ്യക്തമാക്കി. സർവകലാശാലകളിൽ പശുവുമായി ബന്ധപ്പെട്ട പഠനത്തിനും ഗവേഷണങ്ങൾക്കുമായി പ്രത്യേക ചെയർ സ്ഥാപിക്കാനുള്ള നീക്കത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.
എല്ലാ ഇന്ത്യക്കാരിലും പശുക്കളെക്കുറിച്ച് താൽപര്യമുണർത്തുന്നതിന് ഉതകുന്നതായിരിക്കും പരീക്ഷ. പാൽ ഉൽപാദനത്തിന്ശേഷവും പശുക്കളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും,പശുക്കളുടെ ഇതുവരെ ഉപയോഗപ്പെടുത്താത്ത സാധ്യതകളും അവസരങ്ങളും സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനും പരീക്ഷ അവസരമൊരുക്കുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ പറഞ്ഞു.
പശു ശാസ്ത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കാമധേനു ആയോഗ് പ്രത്യേക പഠനസാമഗ്രികളും തയ്യാറാക്കുന്നുണ്ട്. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്സൈറ്റിൽ ലഭിക്കും. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. പരീക്ഷാ ഫലം ഉടൻതന്നെ പ്രഖ്യാപിക്കും. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. മികച്ച വിജയം നേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വ്യക്തമാക്കി.
മറുനാടന് ഡെസ്ക്