- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്തെ യുവവ്യവസായിയുടെ മരണത്തിൽ ഉത്തരം കിട്ടാതെ പൊലീസ്; സാമ്പത്തിക ബാധ്യതയോ പ്രണയ നൈരാശ്യമോ ആത്മഹത്യയ്ക്കു കാരണമെന്നു പൊലീസ് നിഗമനം; പരാതിയോ വിശദീകരണമോ നല്കാനില്ലാതെ ഗൗതമിന്റെ മാതാപിതാക്കളും
കോട്ടയം: ഓഡിറ്റോറിയം ഉടമയുടെ മകന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. ആതമഹത്യ ആണെന്നാണ് പൊലീസിന്റെ നിലപാട്. മാതാപിതാക്കൾക്കാകട്ടെ വ്യക്തമായ ഉത്തരമോ പരാതിയോ നല്കാനുമില്ല. ആത്മഹത്യയിലേയ്ക്ക് നയിച്ചത് പ്രണയനൈരാശ്യമാണോ, സാമ്പത്തിക ബാധ്യതയാണോ എന്നതാണ് അന്വോഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്. യുവ വ്യവസായി ഗൗതമിന്റെ മരണകാരണം കഴുത്തിലേറ്റ മുറിവെന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കഴുത്തിലേറ്റ മുറിവിനൊപ്പം, അപകടത്തിൽ ശരീരത്തിലേറ്റ പരുക്കുകളും മരണ കാരണമാകാമെന്നാണ് പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനു നൽകിയ മൊഴി. സംഭവത്തിന്റെ തീവ്രത കണക്കിലെടുത്ത് അന്വേഷണം വെസ്റ്റ് സിഐ നിർമ്മൽ ബോസിനു കൈമാറിയിട്ടുണ്ട്. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സത്തിൽ വിജയകുമാറിന്റെ മകൻ ഗൗതം വിജയകുമാറി(28)ന്റെ മൃതദേഹമാണ് ശനിയാഴ്ച പുലർച്ചെ കാരിത്താസ് റയിൽവേ ഗേറ്റിനു സമീപം റയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഗൗതം സഞ്ചരിച്ച കാറും ട്രാക്കിനു സമീപത്തു നിന്നു കണ്ടെത്തിയിരുന്നു. എന്നാൽ, ഗൗതമിന്റെ മരണം ആത്മഹത്യയാണെന്
കോട്ടയം: ഓഡിറ്റോറിയം ഉടമയുടെ മകന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. ആതമഹത്യ ആണെന്നാണ് പൊലീസിന്റെ നിലപാട്. മാതാപിതാക്കൾക്കാകട്ടെ വ്യക്തമായ ഉത്തരമോ പരാതിയോ നല്കാനുമില്ല. ആത്മഹത്യയിലേയ്ക്ക് നയിച്ചത് പ്രണയനൈരാശ്യമാണോ, സാമ്പത്തിക ബാധ്യതയാണോ എന്നതാണ് അന്വോഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്.
യുവ വ്യവസായി ഗൗതമിന്റെ മരണകാരണം കഴുത്തിലേറ്റ മുറിവെന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കഴുത്തിലേറ്റ മുറിവിനൊപ്പം, അപകടത്തിൽ ശരീരത്തിലേറ്റ പരുക്കുകളും മരണ കാരണമാകാമെന്നാണ് പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനു നൽകിയ മൊഴി. സംഭവത്തിന്റെ തീവ്രത കണക്കിലെടുത്ത് അന്വേഷണം വെസ്റ്റ് സിഐ നിർമ്മൽ ബോസിനു കൈമാറിയിട്ടുണ്ട്. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സത്തിൽ വിജയകുമാറിന്റെ മകൻ ഗൗതം വിജയകുമാറി(28)ന്റെ മൃതദേഹമാണ് ശനിയാഴ്ച പുലർച്ചെ കാരിത്താസ് റയിൽവേ ഗേറ്റിനു സമീപം റയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഗൗതം സഞ്ചരിച്ച കാറും ട്രാക്കിനു സമീപത്തു നിന്നു കണ്ടെത്തിയിരുന്നു.
എന്നാൽ, ഗൗതമിന്റെ മരണം ആത്മഹത്യയാണെന്ന സൂചനയാണ് പൊലീസ് നൽകിയിരുന്നത്. എന്നാൽ, ഇതു ശരിവയ്ക്കുന്ന രീതിയിലുള്ള തെളിവുകളോ മൊഴികളോ പൊലീസിനു ഇതുവരെയും ലഭിച്ചിട്ടില്ല. പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനു നൽകിയ പ്രാഥമിക മൊഴിയിൽ കഴുത്തിലേറ്റ് മുറിവിൽ നിന്നു രക്തം വാർന്നതും, ട്രെയിൻ ഇടിച്ചുണ്ടായ പരുക്കുകളുമാണ് മരണകാരണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കഴുത്തിലെ മുറിവ് ആത്മഹത്യയ്ക്കു മുൻപു ഗൗതം സ്വയം വരുത്തിയതാണെന്നാണ് പൊലീസ് ഭാഷ്യം.
കഴുത്ത് മുറിക്കാൻ ഗൗതം ഉപയോഗിച്ച കത്തി സംഭവത്തിനു തൊട്ടുമുൻപ് ഇയാൾ പോയിരുന്ന ഫ്ളക്സ് പ്രിന്റിങ് സ്ഥാപിത്തിലേതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാറിനുള്ളിലുണ്ടായിരുന്ന രക്തവും ഗൗതമിന്റേതാണെന്നു പൊലീസ് ഉറപ്പിക്കുന്നു. കൊലപാതകത്തിലേയ്ക്കു വിരൽ ചൂണ്ടുന്ന സൂചനകളോ, ആത്മഹത്യയാണെന്നു ഉറപ്പിക്കാനുള്ള സാധ്യതകളോ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല.
മരിച്ച ഗൗതമിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ സന്ദർശിച്ചിരുന്നു.ഉന്നത കുടുംബാംഗമായ ഗൗതമിന്റെ മരണം സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനാണ് സിഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു കേസ് കൈമാറിയിരിക്കുന്നത്. ഗൗതമിന്റെ ഫോൺ വിളികളുടെ വിശദാംശങ്ങളും, ലോക്കോപൈലറ്റുമാർ അടക്കമുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷം രണ്ടു ദിവസത്തിനുള്ളിൽ കൃത്യമായ സൂചന ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. സാഹചര്യ തെളിവുകളും വീട്ടുകാരുടെ മാധ്യമപ്രവർത്തകരോട് അടക്കമുള്ള ഉള്ളവരോട് ഉള്ള പെരുമാറ്റവും ആത്മഹത്യയാണന്നുള്ള നിലയ്ക്കാണ് നീങ്ങുന്നത്.ഞങ്ങൾക്ക് ഇല്ലാത്ത വിഷമം നിങ്ങൾക്ക് ഉണ്ടോയെന്ന് ചോദിച്ചാണ് വിവരങ്ങൾ തേടി വീട്ടിൽ എത്തിയ മാധ്യമ പ്രവർത്തകനോട് മാതാപിതാക്കൾ പ്രതികരിച്ചത്.