- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ പഠിച്ചാലും തോറ്റവർക്ക് ഡോക്ടറാകാം; അപ്പോൾ പിന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പാസാകുന്നവരുടെ കാര്യമോ? കഴിഞ്ഞ തവണ ആരോഗ്യസർവ്വകലാശാല ഗ്രേസ് മാർക്ക് നൽകി ഡോക്ടറാക്കിയത് 44 പേരെ
തൃശൂർ: ഗ്രേസ് മാർക്കിൽ ഡോക്ടർമാരാകാനാണ് മലയാളികൾ അന്യസംസ്ഥാനങ്ങളിൽ വൻതുക കൊടുത്ത് എംബിബിഎസ് പഠിക്കുന്നത്. എന്നാൽ ഇതൊക്കെ കേരളത്തിലും നടക്കും. കേരള ആരോഗ്യ സർവകലാശാലയുടെ കഴിഞ്ഞ എം.ബി.ബി.എസ് പരീക്ഷയിൽ 44 മെഡിക്കൽ വിദ്യാർത്ഥികൾ ഡോക്ടർ ബിരുദം നേടിയത് ഗ്രേസ് മാർക്കിലൂടെയെന്നതാണ് വസ്തുത. തിയറി, പ്രാക്ടിക്കൽ, ഇൻേറണൽ, വൈവ എന്നിവ ആകെ പാസാവാൻ വേണ്ട മാർക്ക് കുറവാണെങ്കിൽ അഞ്ച് മാർക്ക് വരെ ഗ്രേസ് ആയി നൽകി. സർവകലാശാല സ്റ്റുഡന്റ്‌സ് ഗ്രീവൻസസ് അഡ്ജുഡിക്കേഷൻ ബോർഡിന്റെ തീരുമാനമാണ് ഇത്രയും പേരെ മെഡിക്കൽ ബിരുദധാരികളാക്കിയത്. ആകെ 47 വിദ്യാർത്ഥികൾക്കാണ് പാസാകാൻ മാർക്ക് തികയാതെ വന്നത്. മൂന്നുപേർ റീടോട്ടലിങ്ങിൽ ആവശ്യമായ മാർക്ക് നേടി. ബാക്കിയുള്ളവർക്ക് ഒന്നു മുതൽ അഞ്ച് വരെ ഗ്രേസ് മാർക്ക് നൽകിയാണ് പാസാക്കിയത്. ഇങ്ങനെ ജയിച്ചവരിൽ ഒമ്പതുപേർ തൃശൂർ ഗവ. മെഡിക്കൽ കോളജിലും മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളജിലും പഠിച്ചവരാണ്. പരിയാരം മെഡിക്കൽ കോളജിൽ പഠിച്ച മൂന്നുപേരും എറണാകുളം മെഡിക്കൽ കോളജിൽ പഠിച്ച ഒരാളും ഗ്രേസ് മാർക്കിന്റ
തൃശൂർ: ഗ്രേസ് മാർക്കിൽ ഡോക്ടർമാരാകാനാണ് മലയാളികൾ അന്യസംസ്ഥാനങ്ങളിൽ വൻതുക കൊടുത്ത് എംബിബിഎസ് പഠിക്കുന്നത്. എന്നാൽ ഇതൊക്കെ കേരളത്തിലും നടക്കും. കേരള ആരോഗ്യ സർവകലാശാലയുടെ കഴിഞ്ഞ എം.ബി.ബി.എസ് പരീക്ഷയിൽ 44 മെഡിക്കൽ വിദ്യാർത്ഥികൾ ഡോക്ടർ ബിരുദം നേടിയത് ഗ്രേസ് മാർക്കിലൂടെയെന്നതാണ് വസ്തുത.
തിയറി, പ്രാക്ടിക്കൽ, ഇൻേറണൽ, വൈവ എന്നിവ ആകെ പാസാവാൻ വേണ്ട മാർക്ക് കുറവാണെങ്കിൽ അഞ്ച് മാർക്ക് വരെ ഗ്രേസ് ആയി നൽകി. സർവകലാശാല സ്റ്റുഡന്റ്‌സ് ഗ്രീവൻസസ് അഡ്ജുഡിക്കേഷൻ ബോർഡിന്റെ തീരുമാനമാണ് ഇത്രയും പേരെ മെഡിക്കൽ ബിരുദധാരികളാക്കിയത്. ആകെ 47 വിദ്യാർത്ഥികൾക്കാണ് പാസാകാൻ മാർക്ക് തികയാതെ വന്നത്. മൂന്നുപേർ റീടോട്ടലിങ്ങിൽ ആവശ്യമായ മാർക്ക് നേടി. ബാക്കിയുള്ളവർക്ക് ഒന്നു മുതൽ അഞ്ച് വരെ ഗ്രേസ് മാർക്ക് നൽകിയാണ് പാസാക്കിയത്.
ഇങ്ങനെ ജയിച്ചവരിൽ ഒമ്പതുപേർ തൃശൂർ ഗവ. മെഡിക്കൽ കോളജിലും മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളജിലും പഠിച്ചവരാണ്. പരിയാരം മെഡിക്കൽ കോളജിൽ പഠിച്ച മൂന്നുപേരും എറണാകുളം മെഡിക്കൽ കോളജിൽ പഠിച്ച ഒരാളും ഗ്രേസ് മാർക്കിന്റെ ആനുകൂല്യത്തിൽ കരപറ്റി. പാലക്കാട് കരുണ മെഡിക്കൽ കോളജിൽ പഠിച്ച എട്ടുപേർക്കും കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ പഠിച്ച നാല് വിദ്യാർത്ഥികൾക്കും പാസാവാൻ ഗ്രേസ് മാർക്ക് വേണ്ടിവന്നു.
കൊല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളജിൽനിന്ന് നാലുപേരും എറണാകുളം ശ്രീനാരായണ മെഡിക്കൽ കോളജിലെ മൂന്ന് വിദ്യാർത്ഥികളും തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കൽ കോളജിൽ പഠിച്ച രണ്ട് വിദ്യാർത്ഥികളും ഇത്തരത്തിൽ എം.ബി.ബി.എസുകാരായി. കോലഞ്ചേരി, പെരിന്തൽമണ്ണ എം.ഇ.എസ്, തിരുവല്ല പുഷ്പഗിരി, തൃശൂർ ജൂബിലി മിഷൻ, കൊല്ലം അസീസിയ, തൃശൂർ അമല എന്നിവിടങ്ങളിൽ ഓരോ വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്ക് വേണ്ടിവന്നു. പാസ് മാർക്ക് കിട്ടാതിരുന്ന ചിലരുടെ ഇൻേറണൽ മാർക്ക് കണക്കാക്കിയതിലെ അപാകത പരിഹരിച്ചപ്പോൾ അവർ പാസായിട്ടുണ്ടെന്നും സർവകലാശാല നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
മെഡിക്കൽ വിദ്യാഭ്യാസംപോലുള്ള രംഗങ്ങളിൽ പാസ് മാർക്ക് തികക്കാൻപോലും ഗ്രേസ് നൽകേണ്ടി വരുന്നത് ഗുരുതരമായ അവസ്ഥയാണ്. കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ ബിരുദത്തിന് ഏറെ അംഗീകരാമാണ് ഉള്ളത്. ഇത് തകർക്കാൻ പോന്നതാണ് പുതിയ തീരുമാനം. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിനുള്ള മറുപടിയിൽ ആരോഗ്യ സർവകലാശാല തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.