- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ചമരുന്ന് വൈദ്യത്തിൽ പ്രഗത്ഭ; ഇടയ്ക്ക് ഫോക്‌ലോർ അക്കാദമിയിലെ അദ്ധ്യാപിക; ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്; പേരുകേട്ട വിഷഹാരി; സ്‌കൂൾ വിദ്യാഭ്യാസം നേടിയ കല്ലാറിലെ ആദ്യ ഗിരിജൻ പെൺകുട്ടി; ഒടുവിൽ വനമുത്തശ്ശിയെ തേടി പത്മശ്രീ തിളക്കവും; കല്ലാറിലെ ലക്ഷ്മികുട്ടിക്ക് രാജ്യത്തിന്റെ ആദരവ് എത്തിയത് ഇങ്ങനെ
തിരുവനന്തപുരം: വിതുര പൊന്മുടി റോഡിൽ കല്ലാർ ചെക് പോസ്റ്റ് കടന്ന് ഇടത്തേക്കുള്ള കാട്ടുപാതയിലൂടെ നാലു കിലോമീറ്റർ സഞ്ചരിച്ചാൽ മൊട്ടമൂട് എത്താം. കൊടും കാടാണ് ഇവിടെ. ഈ വനത്തിനുള്ളിൽ ഒരു കുടിലിൽ എഴുപത്തിനാലാം വയസ്സിലും ചുറുചുറുക്കോടെ ഒരു അമ്മയുണ്ട്. പൊന്മുടി കല്ലാർ കാടുകളിലെ ഔഷധസസ്യങ്ങളെ കുറിച്ചുള്ള അറിവിലും പ്രയോഗത്തിലും ആർക്കും വെല്ലാനാവാത്ത ലക്ഷ്മിക്കുട്ടിഅമ്മ. മലയാളിയുടെ വനമുത്തശ്ശി്. 1950ൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയ കല്ലാറിലെ ആദ്യ ഗിരിജൻ പെൺകുട്ടിയാണ്. പിന്നീടു മാത്തൻ കാണിയെ വിവാഹം കഴിച്ചു. ഇതോടെ പാമ്പര്യ വൈദ്യത്തിലേക്കായി ശ്രദ്ധ. ഈ ജീവിതത്തിന് പത്മശ്രീയിലൂടെ പുതിയ തിളക്കം നൽകുകയാണ് രാജ്യം. പച്ചമരുന്ന് വൈദ്യത്തിൽ പ്രഗത്ഭ, ഇടയ്ക്ക് ഫോക്‌ലോർ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി... ഇങ്ങനെ നീളുന്നു ഈ വിശേഷങ്ങൾ. ഭർത്താവിന്റെ വിയോഗത്തിനുശേഷം വനമദ്ധ്യത്തിൽ ലക്ഷ്മിക്കുട്ടിക്ക് ആകെ കൂട്ടു നാണിയെന്ന പൂച്ച മാത്രമാണ്. വിതുര മീനാങ്കല്ല് സ്വദേശിയായിരുന്നു
തിരുവനന്തപുരം: വിതുര പൊന്മുടി റോഡിൽ കല്ലാർ ചെക് പോസ്റ്റ് കടന്ന് ഇടത്തേക്കുള്ള കാട്ടുപാതയിലൂടെ നാലു കിലോമീറ്റർ സഞ്ചരിച്ചാൽ മൊട്ടമൂട് എത്താം. കൊടും കാടാണ് ഇവിടെ. ഈ വനത്തിനുള്ളിൽ ഒരു കുടിലിൽ എഴുപത്തിനാലാം വയസ്സിലും ചുറുചുറുക്കോടെ ഒരു അമ്മയുണ്ട്. പൊന്മുടി കല്ലാർ കാടുകളിലെ ഔഷധസസ്യങ്ങളെ കുറിച്ചുള്ള അറിവിലും പ്രയോഗത്തിലും ആർക്കും വെല്ലാനാവാത്ത ലക്ഷ്മിക്കുട്ടിഅമ്മ. മലയാളിയുടെ വനമുത്തശ്ശി്. 1950ൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയ കല്ലാറിലെ ആദ്യ ഗിരിജൻ പെൺകുട്ടിയാണ്. പിന്നീടു മാത്തൻ കാണിയെ വിവാഹം കഴിച്ചു. ഇതോടെ പാമ്പര്യ വൈദ്യത്തിലേക്കായി ശ്രദ്ധ. ഈ ജീവിതത്തിന് പത്മശ്രീയിലൂടെ പുതിയ തിളക്കം നൽകുകയാണ് രാജ്യം.
പച്ചമരുന്ന് വൈദ്യത്തിൽ പ്രഗത്ഭ, ഇടയ്ക്ക് ഫോക്‌ലോർ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി... ഇങ്ങനെ നീളുന്നു ഈ വിശേഷങ്ങൾ. ഭർത്താവിന്റെ വിയോഗത്തിനുശേഷം വനമദ്ധ്യത്തിൽ ലക്ഷ്മിക്കുട്ടിക്ക് ആകെ കൂട്ടു നാണിയെന്ന പൂച്ച മാത്രമാണ്. വിതുര മീനാങ്കല്ല് സ്വദേശിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ പൂർവികർ. പിന്നീട് കാടു കയറി. ഇതോടെ വനസമ്പത്തിലെ അമൂല്യതയെ തൊട്ടറിഞ്ഞു. പിന്നെ ആ വഴിക്കായി യാത്ര.
മൊട്ടമൂട് ഊരിന്റെ മൂപ്പനായിരുന്ന ഭർത്താവ് മാത്തൻ കാണി മരിച്ചതിന് ശേഷം കാട്ടിന് നടുവിലെ ഈ കുടിലിൽ ഒറ്റയ്ക്കാണ് ലക്ഷ്മിക്കുട്ടി. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള കാണി വിഭാഗത്തിൽപ്പെട്ട ലക്ഷ്മിക്കുട്ടിയമ്മ കഴിഞ്ഞ നാൽപ്പത്തിമൂന്നു വർഷമായി പാരമ്പര്യ വിഷ ചികിത്സകയാണ്. പാമ്പ് കടിയേറ്റ് മരണം മുന്നിൽ കണ്ട നിരവധി പേരെ ലക്ഷ്മിക്കുട്ടി ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയടക്കം പല കോളേജുകളിലും ലക്ഷ്മിക്കുട്ടി കാട്ടറിവുകളെ കുറിച്ച് ക്ലാസ്സ് എടുക്കാറുണ്ട്. നാട്ടു വൈദ്യവുമായി ബന്ധപ്പെട്ടും ആദിവാസി പാരമ്പര്യത്തെ കുറിച്ചും സെമിനാറുകൾക്കും ക്ലാസ്സുകൾക്കുമായി കേരളത്തിലെമ്പാടും തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിലും ലക്ഷ്മിക്കുട്ടി സഞ്ചരിച്ചിട്ടുണ്ട്. പാരമ്പര്യ വിഷ ചികിത്സയിലെ പ്രാഗത്ഭ്യം പരിഗണിച്ച് 1999 ൽ ലക്ഷ്മിക്കുട്ടിയെ സംസ്ഥാന സർക്കാർ വൈദ്യരത്‌ന അവാർഡ് നല്കി ആദരിച്ചു. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, ജൈവ വൈവിധ്യബോർഡ്, അന്തർ ദേശീയ ജൈവ പഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷ്മിയെ ഇതിനോടകം ആദരിച്ചു കഴിഞ്ഞു.
കവയത്രി കൂടിയായ ലക്ഷ്മിക്കുട്ടി നാട്ടിലെ കവിയരങ്ങുകളിലെ നിത്യ സാന്നിദ്ധ്യമാണ്. സമകാലിക വിഷയങ്ങളെ ഹാസ്യത്തിൽ പൊതിഞ്ഞു ആക്ഷേപ ഹാസ്യത്തിലാണ് ലക്ഷ്മി പലപ്പോഴും എഴുതുന്നത്. ആദിവാസി ഗോത്ര കലയായ വിൽപ്പാട്ടുകൾ നന്നായി പാടുന്ന ലക്ഷ്മിക്കുട്ടി അത് നഷ്ടപ്പെടാതെ ശേഖരിച്ചു വെച്ചിട്ടുമുണ്ട്. അങ്ങനെ വനസംസ്‌കൃതിക്കൊപ്പമാണ് അമ്മയുടെ ജീവിതം. ഇത് തന്നെയാണ് പത്മശ്രീയിലൂടെ രാജ്യവും അംഗീകരിക്കുന്നത്. ലക്ഷ്മിക്കുട്ടിക്ക് മൂന്നു മക്കളാണ്. ഭർത്താവ് മാത്തൻ കാണി മരിച്ചിട്ടിപ്പോൾ രണ്ടു വർഷമായി. സഹകരണ വകുപ്പിൽ ഓഡിറ്ററായിരുന്ന മൂത്തമകൻ ധരണീന്ദ്രൻ കാണിയെ കാട്ടിലെ ക്ഷേത്രത്തിൽ പോകുന്ന വഴി കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു.
ചിത്രകാരനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന ഇളയമകൻ ശിവപ്രസാദും മരണപ്പെട്ടു. രണ്ടാമത്തെ മകൻ ലക്ഷ്മണൻ കാണി റെയിൽവെയിൽ ഉദ്യോഗസ്ഥനാണ്. മക്കളുടെ അകാലത്തിലുള്ള വേർപാട് തീരാവേദനയായി ഉള്ളിലുണ്ടെങ്കിലും ലക്ഷ്മിക്കുട്ടി വിധിക്ക് മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറല്ല. തനിക്ക് കിട്ടിയ പൈതൃകമായ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും തന്നെ തേടി മലകയറി വരുന്നവരെ ഹൃദ്യമായി സ്വീകരിക്കാനും പാമ്പ് കടിയേറ്റ് തന്നിൽ വിശ്വാസമർപ്പിച്ച് കൊണ്ടുവരുന്ന രോഗികളെ ചികിത്സിക്കാനും അവർ ഉത്സാഹിക്കുന്നു.
കല്ലാറിൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ തമ്പുരാന് കുതിരപ്പുര ഉണ്ടായിരുന്നു. 1957ൽ അത് സ്‌കൂളാക്കി മാറ്റിയിരുന്നു. അവിടെയാണ് ലക്ഷ്മിക്കുട്ടിയും സഹോദരനും അമ്മാവന്റെ മകനും പഠിച്ചത്. അന്നത്തെക്കാലത്ത് പെണ്ണുങ്ങളെ പഠിപ്പിക്കാറില്ല. പ്രത്യേകിച്ച് ആദിവാസിക്കുട്ടികളെ. ലക്ഷ്മിക്കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി പഠിപ്പിക്കാമെന്ന് അച്ഛൻ സമ്മതിച്ചു. ഇവർ മൂന്നുപേർ മാത്രമായിരുന്നു അന്ന് ആ ഊരിൽ നിന്ന് സ്‌കൂളിലേക്ക് പോയിരുന്നത്. എട്ടാം ക്‌ളാസുവരെ പഠിച്ചു.
കാടിന്റെ മക്കളെന്ന് മുദ്രകുത്തി സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് തന്റെ മക്കളെ മാറ്റിനിർത്തപ്പെടാതിരിക്കാൻ മക്കളേയും ഈ അമ്മ പഠിപ്പിച്ചു. 1995ൽ സംസ്ഥാന സർക്കാരിന്റെ നാട്ടുവൈദ്യരത്‌ന പുരസ്‌കാരം ലക്ഷ്മിയെത്തേടിവന്നത് വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. ഇപ്പോൾ പത്മ പുരസ്‌കാരം നിറവും.