- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യൻ യൂണിയൻ വിടാനുള്ള ഒരുക്കവുമായി ഗ്രീസും രംഗത്ത്; യൂറോക്ക് പകരം ഡോളർ ഉപയോഗിക്കാൻ ഉപദേശിച്ച് ട്രംപ്; അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധം വഷളാകുന്നു
ബ്രിട്ടന് പിന്നാലെ ഗ്രീസും യൂറോപ്യൻ യൂണിയൻ വിടാനുള്ള ശ്രമത്തിലാണോ? സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തിന് താങ്ങാവുന്നതിലുമധികമാണ് അഭയാർഥികളുടെ വരവ്. ഇത് തടയുന്നതിനും അമേരിക്കയുമായി കൂടുതൽ അടുക്കുന്നതിനും യൂറോപ്പിനെയും കേന്ദ്ര നാണയമായ യൂറോയെയും തള്ളിപ്പറയാനുള്ള നീക്കത്തിലാണ് ഗ്രീസ്. യൂറോയ്ക്ക് പകരം അമേരിക്കൻ ഡോളർ ഉപയോഗിഗിക്കാനാണ് ഗ്രീസിന്റെ നീക്കം. യൂറോപ്യൻ യൂണിയനിലേക്കുള്ള അമേരിക്കയുടെ അംബാസഡറായയ ടെഡ് മല്ലോക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂറോയ്ക്ക് പകരം യു.എസ്. ഡോളർ ഉപയോഗിക്കുന്നതിന്റെ സാങ്കേതിക വശങ്ങൾ ഗ്രീക്ക് ഇക്കണോമിസ്റ്റുകൾ ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഭയാർഥികളെ ഉദാരമായി സ്വീകരിക്കുന്ന ജർമൻ ചാൻസലർ ആംഗല മെർക്കലിനോടുള്ള എതിർപ്പും ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ ഇത്തരമൊരു ആലോചനയിലേക്ക് നയിക്കുന്നു. യൂറോസോണിന് പുറത്തുകടന്ന് മറ്റൊരു നാണ്യവ്യവസ്ഥ പിന്തുടർന്നാൽ പ്രതിസന്ധിയിൽനിന്ന് കരകയറാനാകുമെന്നാണ് ഗ്രീക്ക് ഇക്കണോമിസ്റ്റുകളുടെ പ്രതീക്ഷ നിലവിലെ പരസ്ഥിതിയിൽ ഗ്രീസ
ബ്രിട്ടന് പിന്നാലെ ഗ്രീസും യൂറോപ്യൻ യൂണിയൻ വിടാനുള്ള ശ്രമത്തിലാണോ? സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തിന് താങ്ങാവുന്നതിലുമധികമാണ് അഭയാർഥികളുടെ വരവ്. ഇത് തടയുന്നതിനും അമേരിക്കയുമായി കൂടുതൽ അടുക്കുന്നതിനും യൂറോപ്പിനെയും കേന്ദ്ര നാണയമായ യൂറോയെയും തള്ളിപ്പറയാനുള്ള നീക്കത്തിലാണ് ഗ്രീസ്.
യൂറോയ്ക്ക് പകരം അമേരിക്കൻ ഡോളർ ഉപയോഗിഗിക്കാനാണ് ഗ്രീസിന്റെ നീക്കം. യൂറോപ്യൻ യൂണിയനിലേക്കുള്ള അമേരിക്കയുടെ അംബാസഡറായയ ടെഡ് മല്ലോക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂറോയ്ക്ക് പകരം യു.എസ്. ഡോളർ ഉപയോഗിക്കുന്നതിന്റെ സാങ്കേതിക വശങ്ങൾ ഗ്രീക്ക് ഇക്കണോമിസ്റ്റുകൾ ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അഭയാർഥികളെ ഉദാരമായി സ്വീകരിക്കുന്ന ജർമൻ ചാൻസലർ ആംഗല മെർക്കലിനോടുള്ള എതിർപ്പും ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ ഇത്തരമൊരു ആലോചനയിലേക്ക് നയിക്കുന്നു. യൂറോസോണിന് പുറത്തുകടന്ന് മറ്റൊരു നാണ്യവ്യവസ്ഥ പിന്തുടർന്നാൽ പ്രതിസന്ധിയിൽനിന്ന് കരകയറാനാകുമെന്നാണ് ഗ്രീക്ക് ഇക്കണോമിസ്റ്റുകളുടെ പ്രതീക്ഷ നിലവിലെ പരസ്ഥിതിയിൽ ഗ്രീസിന് പിടിച്ചുനിൽക്കാനാവില്ലെന്ന് മല്ലോക്ക് പറഞ്ഞു. യൂറോപ്യൻ യൂണിയൻ വിടുന്നതാണ് ഗ്രീസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല തീരുമാനമെന്ന് മല്ലോക്ക് ഗ്രീക്ക് ടിവിക്ക് നൽകിയയ അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്തെ ഡോളർവത്കരിക്കാനുള്ള ശ്രമം ചില സാമ്പത്തിക ശാസ്ത്രജ്ഞർ ആരംഭിച്ചിട്ടുണ്ട്. അത് ജർമനിയെ ചൊടിപ്പിക്കുമെങ്കിലും ഗ്രീസിന് ഗുണകരമാകുമെന്ന് മല്ലോക്ക് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ശ്രമമുണ്ടായില്ലെങ്കിൽ ഗ്രീസിനെ യൂറോപ്യൻ യൂണിയനിൽനിന്ന് പുറക്കാത്തേണ്ടിവരുമെന്ന് കഴിഞ്ഞദിവസം ജർമൻ ധനമന്ത്രി വോൾഫ്ഗാങ് ഷ്യൂബിൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യൂറോയ്ക്ക് പകരം ഡോളറിലേക്ക് മാറാൻ ഗ്രീസ് ശ്രമിക്കുന്നുവെന്ന കാര്യം അമേരിക്കൻ സ്ഥാപനപതി വെളിപ്പെടുത്തിയത്.