- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയാനന്തര പുനർനിർമ്മാണത്തിനു പണം സ്വരൂപിക്കാൻ രാജ്യമാകെ സെസ് അപ്രായോഗികമെന്ന് കേരളവും തിരിച്ചറിയുന്നു; കേരളത്തിൽ മാത്രം ജി എസ് ടിയിൽ അധിക സെസും ഉൾപ്പെടുത്തിയേക്കും; അടുത്ത യോഗം നിർണ്ണായകം
പ്രളയാനന്തര പുനർനിർമ്മാണത്തിനു പണം സ്വരൂപിക്കാൻ രാജ്യമാകെ സെസ് അപ്രായോഗികമെന്ന് കേരളവും തിരിച്ചറിയുന്നു; കേരളത്തിൽ മാത്രം ജി എസ് ടിയിൽ അധിക സെസും ഉൾപ്പെടുത്തിയേക്കും; ടുത്ത യോഗം നിർണ്ണായകം ന്യൂഡൽഹി: പ്രളയാനന്തര പുനർനിർമ്മാണത്തിനു പണം സ്വരൂപിക്കാൻ രാജ്യമാകെ സെസ് എന്ന നിർദ്ദേശം നടപ്പാക്കാനിടയില്ല. കേരളത്തിൽ ജിഎസ്ടിയുടെ മേൽ അധിക സെസോ നികുതിയിൽ നേരിയ വർധനയോ നടപ്പാക്കാൻ തീരുമാനിച്ചേക്കും. അടുത്ത മാസത്തെ ജിഎസ്ടി കൗൺസിലിൽ തീരുമാനമുണ്ടാവും. രാജ്യമാകെ സെസ് എന്ന നിർദ്ദേശം വലിയ പ്രതിസന്ധിയായി മാറും. ഒരു സംസ്ഥാനത്തിനുവേണ്ടി തുടങ്ങി വച്ചാൽ, എക്കാലവും സെസ് എന്ന സ്ഥിതിയുണ്ടാവും. നികുതി വർധനയ്ക്ക് 0.2 0.5% നിരക്കാണു പരിഗണനയിലുള്ളത്. കേരളവും രാജ്യമാകെ സെസ് എന്ന നിർദ്ദേശത്തിൽ നിന്നും പിന്മാറിയിട്ടുമുണ്ട്. പ്രളയ പുനരുദ്ധാരണത്തിനായി ബാഹ്യവായ്പയ്ക്കുള്ള പരിധി ഉയർത്തുക, ജിഎസ്ടി സെസ് ഏർപ്പെടുത്തുക, നികുതി നാമമാത്രമായി വർധിപ്പിക്കുക എന്നീ നിർദ്ദേശങ്ങളാണ് കേരളം മുന്നോട്ടുവച്ചത്. വായ്പാപരിധി ഉയർത്താമെന്നു ധനമന്ത്
പ്രളയാനന്തര പുനർനിർമ്മാണത്തിനു പണം സ്വരൂപിക്കാൻ രാജ്യമാകെ സെസ് അപ്രായോഗികമെന്ന് കേരളവും തിരിച്ചറിയുന്നു; കേരളത്തിൽ മാത്രം ജി എസ് ടിയിൽ അധിക സെസും ഉൾപ്പെടുത്തിയേക്കും; ടുത്ത യോഗം നിർണ്ണായകം
ന്യൂഡൽഹി: പ്രളയാനന്തര പുനർനിർമ്മാണത്തിനു പണം സ്വരൂപിക്കാൻ രാജ്യമാകെ സെസ് എന്ന നിർദ്ദേശം നടപ്പാക്കാനിടയില്ല. കേരളത്തിൽ ജിഎസ്ടിയുടെ മേൽ അധിക സെസോ നികുതിയിൽ നേരിയ വർധനയോ നടപ്പാക്കാൻ തീരുമാനിച്ചേക്കും. അടുത്ത മാസത്തെ ജിഎസ്ടി കൗൺസിലിൽ തീരുമാനമുണ്ടാവും. രാജ്യമാകെ സെസ് എന്ന നിർദ്ദേശം വലിയ പ്രതിസന്ധിയായി മാറും. ഒരു സംസ്ഥാനത്തിനുവേണ്ടി തുടങ്ങി വച്ചാൽ, എക്കാലവും സെസ് എന്ന സ്ഥിതിയുണ്ടാവും. നികുതി വർധനയ്ക്ക് 0.2 0.5% നിരക്കാണു പരിഗണനയിലുള്ളത്. കേരളവും രാജ്യമാകെ സെസ് എന്ന നിർദ്ദേശത്തിൽ നിന്നും പിന്മാറിയിട്ടുമുണ്ട്.
പ്രളയ പുനരുദ്ധാരണത്തിനായി ബാഹ്യവായ്പയ്ക്കുള്ള പരിധി ഉയർത്തുക, ജിഎസ്ടി സെസ് ഏർപ്പെടുത്തുക, നികുതി നാമമാത്രമായി വർധിപ്പിക്കുക എന്നീ നിർദ്ദേശങ്ങളാണ് കേരളം മുന്നോട്ടുവച്ചത്. വായ്പാപരിധി ഉയർത്താമെന്നു ധനമന്ത്രാലയം തത്വത്തിൽ സമ്മതിച്ചിരുന്നു. മറ്റു രണ്ടു നിർദ്ദേശങ്ങളും പരിശോധിക്കാൻ നിയോഗിച്ച മന്ത്രിസമിതി സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ചെങ്കിലും കർണാടകയും ഗുജറാത്തും മാത്രമാണു പ്രതികരിച്ചത്. രാജ്യവ്യാപക സെസിനോട് ആരും അനുകൂലവുമല്ല. ഈ സാഹചര്യത്തിലാകും കേരളത്തിൽ മാത്രമായി സെസ് ചെരുക്കുക. ഭാവിയിൽ ഏതെങ്കിലും സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടായാൽ അവർക്കും ഈ മാതൃകയിലൂടെ അധിക നികുതി പിരിച്ചെടുക്കാനാവും,
പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സഹായമേകാൻ പ്രത്യേക സെസ് ചുമത്തണമെന്നാണ് കേരളം ഉന്നയിച്ച ആവശ്യം. എന്നാൽ, കേരളത്തിനുമാത്രം സഹായം നൽകുന്നതിനുപകരം ദേശീയാടിസ്ഥാനത്തിൽത്തന്നെ ഇതു ചുമത്താൻ സാധിക്കുമോയെന്ന രീതിയിൽ കൗൺസിലിൽ ചർച്ചയുണ്ടായി. എന്നാൽ, ഇതു സ്ഥിരം സംവിധാനമാക്കുന്നതു പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടി ചില സംസ്ഥാനങ്ങൾ വിയോജിച്ചു. അതേസമയം, പ്രകൃതിക്ഷോഭങ്ങൾ നേരിടുന്ന സംസ്ഥാനങ്ങളുടെ വായ്പപ്പരിധി ഉയർത്തുന്നതിനോട് ജി.എസ്.ടി. കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂല നിലപാടെടുത്തു. ഇക്കാര്യവും അടുത്തയോഗം പരിഗണിക്കും.
അടുത്ത യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അതേസമയം, 40 ഉൽപന്നങ്ങളുടെ ചരക്ക്, സേവന നികുതി (ജിഎസ്ടി) കുറയ്ക്കാൻ ഇന്നു ചേർന്ന ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. ഏഴ് ഉൽപന്നങ്ങളുടെ നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമാക്കി കുറച്ചു. 18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉൽപന്നങ്ങളുടെ ജിഎസ്ടി 12%, 5% ആയും ചുരുക്കി. ചെരുപ്പിനു രണ്ടു നികുതി സ്ലാബുണ്ടായിരുന്നത് 12 ശതമാനമായി ഏകീകരിച്ചു. 99% ഉൽപന്നങ്ങൾക്കും 18 ശതമാനത്തിൽ താഴെ നികുതി എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
35 - 45% നികുതിയാണ് ഇപ്പോൾ കുറച്ച ഉത്പന്നങ്ങൾക്ക് നേരത്തെ ഉണ്ടായിട്ടുള്ളത്. എന്നാൽ എല്ലാ ഉൽപ്പന്നങ്ങളുടേയും നികുതി 18 ലേക്ക് മാറ്റുക സാധ്യമല്ല. 28 ശതമാനം ഒറ്റയടിക്ക് ഇല്ലാതാക്കാൻ ആകില്ലെന്ന് യോഗം സമ്മതിച്ചതായും ഐസക് പറഞ്ഞു. ലോട്ടറി നികുതി 12 ശതമാനത്തിൽ നിന്നും 28 ശതമാനമാക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ശുപാർശ ഉണ്ടായി. ഇത് കേരളത്തിന് തിരിച്ചടിയാകുമെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഈ നീക്കം അംഗീകരിക്കാനാകില്ല.ലോട്ടറി മാഫിയയെ തിരികെ കൊണ്ടുവരാനുള്ള നീക്കത്തിൽ കേന്ദ്രം പങ്കാളിയാവുകയാണോ എന്ന് സംശയമുണ്ടെന്ന് ധനമന്ത്രി വിമർശിച്ചു. കൗൺസിൽ അജണ്ടയിൽ പോലും ഇല്ലാത്ത വിഷയത്തിൽ കൗൺസിൽ യോഗത്തിൽ ലഘുലേഖ വിതരണം ചെയ്തു. ഈ നീക്കം ആർക്കുവേണ്ടിയാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും തോമസ് ഐസക് പറഞ്ഞു.